കാനഡയിൽ ഗാർഡനറായ ഗോത്ര രാജാവ്
എറിക് മനു വെസ്റ്റ് ആഫ്രിക്കൻ ഗോത്ര തലവനാണ് .എന്നാൽ അദ്ദേഹം കാനഡയിലെ പൂന്തോട്ട പണിക്കാരനുമാണ്. അദ്ദേഹം ഈ ജോലി തെരഞ്ഞെടുത്തതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട്. തന്റെ 6000 ത്തിലധികം വരുന്ന ഗോത്ര വർഗ്ഗക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ട പണമുണ്ടാകാനായാണ് അദ്ദേഹം കാനഡയിൽ ജോലി ചെയ്യുന്നത്.
വെസ്റ്റ് ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരുടെ ജീവിതനിലവാരം വളരെ മോശമാണ്. അവരുടെ ഉന്നമനമാണ് രാജാവിന്റെ ലക്‌ഷ്യം. അതിനായി കാനഡയിൽ വന്നു ജോലി ചെയ്യുന്നതിന് എറിക് മനുവിന് യാതൊരു മടിയുമില്ലതാനും.
ഗോത്ര രാജാവായിരുന്ന എറിക് മനുവിന്റെ അമ്മാവൻ കഴിഞ്ഞ വർഷം മരിച്ചപ്പോളാണ് അദ്ദേഹം ഗോത്ര തലവനായത്. അതിനു മുൻപും മനു കാനഡയിൽ ഇതേ ജോലിയാണ് ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha