മാത്യു കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ഫ്ലോറിഡ : അതീവ ജാഗ്രതാ നിർദ്ദേശം
ഹെയ്തിയില്‍ വന്‍ നാശം വിതച്ച മാത്യു കൊടുങ്കാറ്റ് ഫ്‌ളോറിഡയിലെത്തി.12 വർഷത്തിനിടെ വീശുന്ന ഏറ്റവും മാരകമായ കൊടുങ്കാറ്റായിരിക്കും ഇതെന്ന് മുന്നറിയിപ്പുണ്ട്. യു.എസ്. കാലാവസ്ഥാ പ്രവചനപ്രകാരം തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ഫ്ളോറിഡ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യത.പ്രദേശത്തുനിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഫ്ളോറിഡയില്‍ മുന്‍കരുതലെന്ന നിലയില്‍ ആഹാരവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാന്‍ നിർദ്ദേശം നൽകി കഴിഞ്ഞു. വൈദ്യുതിബന്ധം വിച്ഛേദിച്ചു .മാത്യു ആഞ്ഞു വീശുന്നതോടെ ഫ്ലോറിഡ ഇരുട്ടിലാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
ശനിയാഴ്ച വരെയുള്ള 3,800 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. മിയാമി അന്താരാഷ്ട്ര വിമാനത്താവളവും പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടില്ലെങ്കിലും ഇതുവഴിയുള്ള വിമാന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
ഹെയ്തിയില്‍ മാത്രം ഇതുവരെ 339 പേര്‍ കൊല്ലപ്പെട്ടു. ഹെയ്തിയിലെ റോച്ചെ എ ബാതോയില്‍ മാത്രം 50 പേരാണ് മരിച്ചത്. ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കില്‍ നാലുപേര്‍ മരണപ്പെട്ടു. മരണനിരക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയാണ് കൂടുതലും ആളുകള്‍ മരിച്ചത്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിടങ്ങളില്‍ കാറ്റ് വീശിയത്. ക്യൂബയിലെ ഗ്വണ്ടനാമോ പ്രവിശ്യയിലെ ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിനു കനത്ത നാശം നേരിട്ടു.
ഗ്വണ്ടനാമോയിലെ യുഎസ് നാവികകത്താവളത്തിനും സൈനിക ജയിലിനും നാശനഷ്ടമില്ല. മാത്യു കൊടുങ്കാറ്റ് അടുത്തെത്തിയതിനെത്തുടര്‍ന്ന് ഫ്‌ളോറിഡയില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ലോറിഡ ഗവർണറും ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ജീവിതവും മരണവും മുഖാമുഖം വരുന്ന സമയമാണ്. ഇവിടെ ബുദ്ധി പരമായി പ്രവർത്തിക്കണം. എത്രയും വേഗം ഒഴിഞ്ഞു പോകുകയാണ് ജീവൻ രക്ഷിക്കാൻ ചെയ്യേണ്ടത്. ഗവർണർ റിക്ക് സ്കോർട് രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ക്യൂബ പിന്നിട്ടതോടെ ശക്തികുറഞ്ഞ് മണിക്കൂറില്‍ 190 കി.മീ. വേഗത്തിലാണ് കാറ്റ് ഇപ്പോൾ വീശിക്കൊണ്ടിരിക്കുന്നത്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യുഎസ് 9 ഹെലികോപ്റ്ററുകളും 100 പട്ടാളക്കാരെയും ഹെയ്തിയിലേക്ക് അയക്കും.
https://www.facebook.com/Malayalivartha