'ചുഴലിക്കാറ്റിന്റെ കണ്ണിലേക്ക് '
ഹെയ്തിയിൽ കനത്ത നാശം വിതച്ച് മണിക്കൂറില്‍ 120 മൈല്‍ സ്പീഡില്‍ വീശിയ മാത്യു കൊടുങ്കാറ്റ് അമേരിക്കയിലേക്ക് കടന്നു. ഫ്ലോറിഡ തീരപ്രദേശങ്ങളിലാണ് ഇപ്പോൾ കാറ്റ് ആഞ്ഞടിക്കുന്നത്. എന്നാൽ കാറ്റിന്റെ പ്രഹരശേഷി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ .ഹെയ്തിയില്‍ മാത്രം 842പേര്‍ മാത്യു കൊടുങ്കാറ്റിനെത്തുടര്‍ന്ന് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. യഥാർത്ഥ കണക്കു ഇതിലും കൂടാനാണ് സാധ്യത.
ഇതിനിടെ അമേരിക്കയിലെ എന്‍.ഒ.എ.എ (നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ)യ്ക്ക് വേണ്ടി ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ കൂടി പൈലറ്റായ ക്യാപ്റ്റന്‍ ടിം ഗലാഗര്‍ ആകാശ നിരീക്ഷണം നടത്തിയത് അമേരിക്കയില്‍ വന്‍ തരംഗമായിക്കഴിഞ്ഞു. 'ചുഴലിക്കാറ്റിന്റെ കണ്ണ്' അഥവാ കേന്ദ്രഭാഗത്തിലേക്കാണ് ഇദ്ദേഹവും സഹപൈലറ്റും വിമാനം പറത്തിയത്. മണിക്കൂറില്‍ 113 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച 'മാത്യു'വിനുള്ളില്‍ കയറിയതോടെ വിമാനം അതിഭയങ്കരമായി കുലുങ്ങാന്‍ തുടങ്ങി. മുന്നിലുള്ളതൊന്നും കാണാൻ പറ്റിയിരുന്നില്ല.വിമാനത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. വീശിയടിക്കുന്ന ചുഴലിക്കാറ്റിനുള്ളിൽ വിമാനം പറക്കുമ്പോൾ കോക്പിറ്റിനുള്ളില്‍ ക്യാപ്റ്റന്‍ ടിം ഗലാഗറും സഹ പൈലറ്റും ശാന്തമായി വിമാനത്തിനെ നിയന്ത്രിക്കുകയായിരുന്നു. വിമാനം ചുഴലിക്കാറ്റിന് പുറത്തെത്തി തെളിഞ്ഞ ആകാശത്തിന്റെ ദൃശ്യം കാണുമ്പോൾ മാത്രമാണ് കാഴ്ചക്കാര്‍ക്ക് ചുഴലിക്കാറ്റ് എത്രമാത്രം തീവ്രമായിരുന്നെന്ന് മനസ്സിലാകുക. ക്യാപ്റ്റന്‍ ടിം ഗലാഗറിന് പക്ഷെ ഇത്തരം സന്ദര്‍ഭങ്ങള്‍ പുത്തരിയല്ല. 10 വര്‍ഷത്തിനിടെ അമേരിക്കയെ കാര്യമായി ബാധിച്ച ആദ്യത്തെ ചുഴലിക്കാറ്റാണ് മാത്യു.
എന്‍ഒഎഎ പുറത്തുവിട്ട വീഡിയോ
https://www.facebook.com/Malayalivartha