ഈ എയർ പോർട്ടുകൾ നമ്മെ വിസ്മയിപ്പിക്കും
വിമാനം കാത്ത് എയർ പോർട്ടിൽ ഇരിക്കുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ഈ വിമാനത്താവളങ്ങളിൽ ചെന്നാൽ ഫ്ലൈറ്റ് ഇപ്പോഴൊന്നും വരല്ലേ എന്ന് ആരും ആശിച്ചു പോകും.
ഉദാഹരണത്തിന് ചൈനയിലെ ഷിഷെയ്ൻബോ എയർപോർട്ട് വലിയ manta ray യുടെ ആകൃതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.
റഷ്യിലെ കനത്ത മഞ്ഞു വീഴ്‍ച നേരിടാൻ പാകത്തിലാണ് പുൽക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര
ജോർജിയയിലെ ക്വീൻ ടമർ എയർപോർട്ട് ആകെ 2700 സ്‌കൊയർ മീറ്റർ മാത്രമേ ഉള്ളു. മഞ്ഞിൽ ഇപ്പോൾ വന്നിറങ്ങിയ ഒരു ഉപഗ്രഹത്തിന്റെ ഷേപ്പ് ആണ് ഈ വിമാനത്താവളത്തിന്.
സ്പെയിനിലെ ബരാജസ്‌എയർപോർട്ട് 7500 ഏക്കറിലായി പരന്നു കിടക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ എയർ പോർട്ട് ആണിത്
ബോംബയിലെ ഛത്രപതി ശിവാജി എയർപോർട്ട് വെണ്മയാർന്ന മേൽക്കൂര കൊണ്ട് അന്താരാഷ്‌ട്ര പ്രശസ്തി നേടിയതാണ്.
സ്പെയിനിലെ അൽജുയർ എയർപോർട്ട് 117 മില്യൺ ഡോളർ മുടക്കി പണി കഴിപ്പിച്ചതാണ്.വർണശബളമായ ടവറും മരം കൊണ്ട് കൊത്തിയെടുത്ത മുൻഭാഗവും ആരുടേയും കണ്ണഞ്ചിപ്പിക്കും.
https://www.facebook.com/Malayalivartha