ദുബായിലേക്ക് പോകുന്നവർ അറിയേണ്ടത്
ദുബായ് തൊഴിൽ അന്വേഷകരുടെ പറുദീസയായിരുന്നു ഒരു കാലത്ത് .
ആദ്യകാലങ്ങളില്‍ കള്ളലോഞ്ച് കയറി അക്കരെ കടന്നവരായിരുന്നു ഭൂരിഭാഗം പേരും. നാടോടികാറ്റ് സിനിമയിൽ കണ്ടതുപോലെ ഇത്തരത്തിൽ പറ്റിക്കപ്പെട്ടവരും ധാരാളം. കൃത്യമായ രേഖകളും സഹായത്തിനു ആൾക്കാരും ഇല്ലാതെ ഇവിടെ എത്തി കഷ്ട്പ്പെട്ടവരുടെ കഥ പ്രമേയമാക്കിയുള്ള ആടുജീവിതം എന്ന നോവലും മലയാളിക്ക് സുപരിചിതം.
ഗൾഫ് പ്രതിസന്ധികാരണം ഈ അവസ്ഥക്ക് കുറെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും തൊഴിലിനായി ഗൾഫ് രാജയങ്ങളെ ആശ്രയിക്കുന്നവർ ഏറെയാണ്. എല്ലാ തയ്യാറെടുപ്പുകളോടും കൂടി വേണം ഗൾഫ് രാജ്യങ്ങളിൽ ജോലിക്കായി പോകുന്നത്. എങ്ങിനെയെങ്കിലും അവിടെ ചെന്നെത്തി പിന്നെ തൊഴിൽ കണ്ടെത്താമെന്നു കരുതരുത്. വിസിറ്റ് വിസയ്ക്ക് പോയാല്‍ അതിന്റെ കാലാവധി തീരുമ്പോള്‍ മടങ്ങിപ്പോരേണ്ടിവരും. ആദ്യം ജോലി കണ്ടെത്തൂ... അതിനുശേഷം മാത്രം ദുബായിലേക്ക് വിമാനം കയറുന്നതാണ് ഉചിതം.
കേരളം പോലുള്ള രാജ്യങ്ങളിൽ കിടപ്പാടം പോലും പണയം വെച്ചാണ് പലരും ഗൾഫ് രാജ്യങ്ങളിലേക്ക് ഭാഗ്യം തേടി പോയിരുന്നത്. ടാക്സ് രഹിത ശമ്പളവും സുഖ സൗകര്യങ്ങളുമാണ് ഇവരെ ഇതിനു പ്രോത്സാഹിപ്പിച്ചത്.
സുഖസൗകര്യങ്ങളുടെ കാര്യത്തിൽ ദുബായി തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ ജീവിതച്ചെലവും കൂടുതലാണെന്ന് ഓർക്കണം. ജോലി സ്വീകരിക്കുമ്പോൾ കിട്ടുന്ന ശമ്പളത്തെ കുറിച്ച് വ്യക്തമായ ധാരണ വേണമെന്നർത്ഥം .ഇല്ലെങ്കിൽ സുഖസൗകര്യങ്ങളുടെ നാടുവിലാണെങ്കിലും ദുബായിൽ കിടന്നു രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ കഷ്ട്പ്പെടേണ്ടിവരും. സ്വന്തം കഴിവും പ്രവൃത്തിപരിചയവും കണക്കിലെടുത്ത് മികച്ച ശമ്പളം കിട്ടുന്ന ജോലി സ്വീകരിക്കാൻ ശ്രദ്ധിക്കുക.
അതുപോലെ ഗൾഫിൽ ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന ഒരു പ്രശനം താമസ സൗകര്യമാണ്. ജോലിസ്ഥലത്തിനടുത്ത് വാടക കുറഞ്ഞ താമസ സ്ഥലം കണ്ടുപിടിക്കാൻ പരമാവധി ശ്രമിക്കണം.
ദുബായിൽ സ്വന്തമായി കെട്ടിടം വാടകക്ക് എടുക്കണമെങ്കിൽ റെസിഡന്‍ഷ്യല്‍ വിസ വേണമെന്നതാണ് ഓർക്കേണ്ട മറ്റൊരു കാര്യം . ഇതിനായി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗീകൃത ഏജന്റുമാരെ തന്നെ സമീപിക്കണം. അല്ലെങ്കില്‍ പറ്റിക്കപ്പെടാനുള്ള സാധ്യതകളുണ്ട്.
യാത്രകളും സൂക്ഷിച്ചും കണ്ടും ചെയ്‌താൽ പോക്കറ്റ് കലിയാകാതെ നോക്കാം. ഗമ കാണിക്കാനായി ടാക്സി വിളിച്ചാൽ ആ മാസം മിച്ചം വെക്കാൻ ഒന്നുമുണ്ടാകില്ല എന്ന് സാരം.മെട്രോ ട്രെയിനോ ബസ്സോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചാല്‍ അധികം ചെലവാക്കാതെ തന്നെ നഗരപ്രദക്ഷിണം നടത്താം.
പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ട സാഹചര്യത്തിൽ ഓൺലൈൻ ബുക്ക് ചെയ്‌താൽ വളരെ ലാഭമുണ്ട് .
ദുബായിൽ മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് നിയമങ്ങൾ ലഘുവാണെങ്കിലും വസ്ത്ര ധാരണത്തിലും പെരുമാറ്റത്തിലും മാന്യത പുലർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതസ്ഥരും സംസ്കാരത്തിലുമുള്ളവർ ഒത്തുചേരുന്നയിടമാണെന്ന് ഓർത്താൽ പ്രശ്നങ്ങൾ ഒഴിവാക്കാം.
https://www.facebook.com/Malayalivartha