ചൈനയിലെ അവിവാഹിതരായ യുവതികള്‍ ചെയ്യുന്നത്...
ജനസംഖ്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ചൈന.എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ നേരെ തിരിച്ചാണ് .നൂറ്റിപ്പതിനെട്ടു പുരുഷന്മാര്‍ക്കു നൂറു സ്ത്രീകള്‍ എന്നു കണക്കിയലാണു ചൈനയിലെ സ്ത്രീപുരുഷാനുപാതം. എന്ന് വെച്ചാൽ കുറെ പുരുഷന്മാർക്ക് എങ്കിലും അവിവാഹിതരായി നിൽക്കേണ്ടിവരുമെന്നർത്ഥം. അതുകൊണ്ടു തന്നെ സ്ത്രീകൾക്ക് ചൈനയിൽ വൻ ഡിമാൻഡ് ആണ്.
ഇവിടെയും വിവാഹത്തിന് പ്രധാന തടസ്സം കനത്ത സ്ത്രീധനം തന്നെയാണ്. പക്ഷെ ഇവിടെ പുരുഷൻ സ്ത്രീക്കാണ് സ്ത്രീധനം കൊടുക്കേണ്ടതെന്നുമാത്രം. കാലാകാലങ്ങളായി ഈ സമ്പ്രദായം ഉണ്ടെങ്കിലും ഇപ്പോൾ വിവാഹ മാർക്കറ്റിൽ പെൺകുട്ടികൾക്ക് അത് വിലപേശാനുള്ള മാർഗ്ഗമായി മാറിക്കഴിഞ്ഞു.
പണ്ടൊക്കെ വരന്‍ വധുവിന്‍റെ കുടുംബത്തിനു ചെറിയ സമ്മാനങ്ങള്‍ മാത്രം നല്‍കുകയായിരുന്നു പതിവ്.എന്നാൽ ഇപ്പോൾ കഥമാറി. ടിവി,ഫ്രിഡ്ജ് തുടങ്ങിയ വിലപിടിച്ച വീട്ടുപകരണങ്ങളിൽ തുടങ്ങി ആഡംബരഫ്ലാറ്റും വിലകൂടിയ കാറും വന്‍ തുകയുമൊക്കെയായി ആവശ്യങ്ങള്‍ മുന്നോട്ട് കുതിക്കുകയാണ്..
ഇതിന്റെ തിക്ത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കാൻ വിധിക്കപ്പെട്ടിട്ടുള്ളത് ഗ്രാമങ്ങളിലെ പാവം യുവാക്കളാണ്.പറയത്തക്ക വിദ്യാഭ്യാസമോ ജോലിയോ സാമ്പ ത്തിക സ്ഥിതിയോ ഒന്നുമില്ലാത്ത ഇവർക്ക് വിവാഹ മാർക്കറ്റിൽ ഡിമാന്റില്ല.
കൂടുതല്‍ സ്ത്രീധനവും വാങ്ങി ഇവര്‍ നഗരത്തിലെ പരിഷ്ക്കാരികളും സമ്പന്നരുമായ വരന്മാരെ സ്വീകരിക്കുമ്പോള്‍ ഈ പാവം ചെറുപ്പക്കാരുടെ വിവാഹസ്വപ്നമാണു പൊലിയുന്നത്.
ചൈന വന്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ്.അതോടെ മിക്ക യുവതികളും നഗരത്തില്‍ ജോലി കണ്ടെത്തുന്നു.അതനുസരിച്ച് നഗരത്തില്‍ പോഷ് ഫ്ലാറ്റും കാറും ഒക്കെയായി ഡിമാന്റുകളും വർധിക്കുന്നു. .പെണ്ണിനെ കിട്ടുന്നത് തന്നെ വലിയ കാര്യം എന്നു കരുതി ചെറുപ്പക്കാര്‍ ലോണ്‍ എടുത്തെങ്കിലും ഏത് വിധേനയും ഈ സ്ത്രീധനം നല്‍കാനും തയ്യാറാകുന്നു.
ഇങ്ങനെപോയാൽ ഇനി ചൈനയിലെ യുവാക്കളെല്ലാം കേരളത്തിലേക്ക് താമസം മാറ്റുമോ എന്ന് കണ്ടറിയാം
https://www.facebook.com/Malayalivartha