196 രാജ്യങ്ങൾ 18 മാസം കൊണ്ട് ചുറ്റിക്കണ്ട 27 കാരി
27 വയസ്സിനുള്ളിൽ 196 രാജ്യങ്ങൾ കണ്ടതിന്റെ ത്രില്ലിലാണ് ഈ 27 കാരി. വളരെ അപൂർവ്വമായ ഈ ഭാഗ്യം കൈവന്നിരിക്കുന്നത് കസാന്‍ഡ്ര ഡി പെകോള്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് .
ഈ മാസം അവസാനത്തോടെ യമൻ കൂടി സന്ദർശിച്ചുകഴിഞ്ഞാൽ ഗിന്നസ് റെക്കാർഡിനു അപേക്ഷിക്കാം.
18 മാസങ്ങൾക്കൊണ്ടാണ് കസാന്ദ്ര ഈ അപൂർവ്വ ബഹുമതി കരസ്ഥമാക്കിയത്.
ഏറ്റവും വേഗത്തില്‍ പരമാധികാര രാജ്യങ്ങള്‍ എല്ലാം സന്ദര്‍ശിച്ച വ്യക്തിയെന്ന വിശേഷണമാണ് കസാന്‍ഡ്രയ്ക്ക് ലഭിക്കുക.
ലോകസമാധാനത്തിനുള്ള സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു കസാന്ദ്രയുടെ ലക്‌ഷ്യം . ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീസ് ത്രൂ ടൂറിസം എന്ന പദ്ധതിയുടെ ഭാഗമായാണ് യാത്രകള്‍. എക്സ്പെഡിഷന്‍ 196 (പര്യടനം 196) എന്ന പേരിലാണ് യാത്ര പലൗല്‍ നിന്ന് ആരംഭിച്ചത്
കസാന്‍ഡ്രയുടെ ട്രിപ്പിന് വേണ്ടി വരുന്നത് രണ്ട് ലക്ഷം ഡോളറാണ്. ഈ പണം സ്പോണ്‍സര്‍മാരാണ് ചിലവിടുന്നത്.
https://www.facebook.com/Malayalivartha