യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് എമിറേറ്റ്‌സ്
ദുബായ് : യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് പ്രമുഖ കമ്പനിയായ എമിറേറ്റ്‌സ്. കഴിഞ്ഞ ദിവസമാണ് മിഡില്‍ ഈസ്റ്റിലെ 10 എയര്‍പോര്‍ട്ടുകളില്‍ നിന്ന് യു.എസിലേക്ക് യാത്രചെയ്യുന്നവര്‍ മൊബൈല്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തിന്റെ കാബിനിനുള്ളില് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് യുഎസ് ഉത്തരവിറക്കിയത്. നിരോധിത ഉപകരണങ്ങള്‍ സുരക്ഷാമേഖലയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനാണ് എമിറേറ്റ്‌സ് ഉദ്ദേശിക്കുന്നത്. ഇതുവഴി ഈ ഉത്തരവിന്റെ സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് എമിറേറ്റ്‌സ് ഒരുങ്ങുന്നത്.
ദുബായ്, അബുദാബി എന്നീ പ്രധാന വിമാനത്താവളങ്ങളെ വിലക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് സെക്യൂരിറ്റി ഗേറ്റ് കഴിഞ്ഞും അവര്‍ക്ക് അവരുടെ ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ എമിറേറ്റ്‌സ് അനുമതി നല്‍കും. യാത്രക്കാരില്‍ നിന്നും മാറ്റുന്ന ഉപകരണങ്ങള്‍ യാത്രാവസാനം വരെ ചരക്കുകള്‍ക്കൊപ്പമായിരിക്കും സൂക്ഷിക്കുക.
മാര്‍ച്ച് 25 മുതലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. പ്രാരംഭഘട്ടമെന്ന നിലയില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ബിസിനസ് യാത്രക്കാരുടെ സമയം മികച്ചരീതിയില്‍ ഉപയോഗിക്കാം എന്ന എമിറേറ്റ്‌സിന്റെ ഉറപ്പിന് പുതിയ സുരക്ഷാ നിയമം ഒരു തിരിച്ചടിയാണ്. ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ് എമിറേറ്റ്‌സ്. പുതിയ സുരക്ഷാ മാനദണ്ഡം ഭിന്നിപ്പുണ്ടാക്കുന്നതും നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണെന്ന് എമിറേറ്റ്‌സിന്റെ പ്രസിഡന്റ് ടിം ക്ലര്‍ക്ക് അഭിപ്രായപ്പെട്ടു. പുതിയ നിയമം മൂലം ബിസിനസില്‍ ഉണ്ടാകാന്‍ പോകുന്ന അനന്തരഫലങ്ങള്‍ നിരീക്ഷിച്ച് ബിസിനസ്തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha