ആംസ്റ്റർ ഡാമിലെ കാഴ്ചകൾ
നെതര്‍ ലാന്‍ഡിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാം, ടൂറിസ്റ്റുകളുടെ പറുദീസ യാണ്. ആംസ്റ്റൽ ഡാമിന്റെ പേരിൽനിന്നുമാണ് നഗരത്തിൻ ഈ പേർ വന്നത്. എതൊരു സഞ്ചാരിയെയും ഒറ്റ നോട്ടത്തില്‍ തന്നെ ആംസ്റ്റര്‍ ഡാം ഹരം കൊള്ളിക്കും. പേരുപോലെ തന്നെ മനുഷ്യനിർമിതമായ ഒരു കാടാണ് ആംസ്റ്റർ ഡാം. റിജിക് മൂസിയം, വാന്‍ഗോഗ് മൂസിയം , ആനി ഫ്രാങ്ക് മൂസിയം ടുലിപ് ഗാര്‍ഡന്‍ , ഡാം സ്ക്വയര്‍ , ഫ്ളവര്‍ മാര്‍ക്കറ്റ് , കനാലിലെ ബോട്ട് യാത്ര അങ്ങിനെ പലതും സഞ്ചാരികൾക്കായി ഒരുക്കി കാത്തിരിക്കുകയാണ് ഇവിടം. ലോകമഹായുദ്ധങ്ങളില്‍ തകരാത്ത, യൂറോപ്പിലെ അപൂര്‍വം പട്ടണങ്ങളില്‍ ഒന്നാണ് ആംസ്റ്റര്‍ ഡാം.
വടക്കിന്റെ വെനീസ് എന്നാണ് ഈ നഗരം അറിയപ്പെടുന്നത്. ധാരാളമായി കാണുന്ന കനാലുകളും, 1500 ൽ അധികമുള്ള പാലങ്ങളും മനോഹരമായ നഗരനിർമ്മിതിയുമൊക്കെയാണ് ആംസ്റ്റർഡാമിന് വടക്കിന്റെ വെനീസ് എന്ന പേര് നേടിക്കൊടുത്തത്. ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും വരുന്ന പുഷ്പങ്ങള്‍ ലേലം ചെയ്യപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ചന്ത ആംസ്റ്റര്‍ ഡാമില്‍ ആണ്, ലോകത്തിലെ ഏറ്റവും വലിയ ടുലിപ് ഗാര്‍ഡന്‍ ഇവിടെ ആണുള്ളത്. ടുലിപ് പൂക്കുന്നത് ഏപ്രില്‍ , മെയ് മാസങ്ങളില്‍ ആണ്.വസന്ത ഋതുവിന്റെ വരവോടെ പൂക്കുന്ന ചെറിബ്ലോസത്തിനായി ഒരു പ്രദേശം അപ്പാടെ മാറ്റിവെച്ചിരിക്കുന്നു. ഈ സമയത്തു നഗരവാസികള്‍ കുടുംബത്തോടെ ചെറിബ്ലോസം ഫെസ്റ്റിവല്‍ ആഘോഷിക്കാന്‍ എത്താറുണ്ട്. സക്കുറ എന്ന ജാപ്പനീസ് ചെറിയുടെ ഇനത്തില്‍പ്പെട്ട ഒരു സസ്യമാണ് ചെറിബ്ലോസം. ജപ്പാനിലെ ദേശീയ പുഷ്പമാണ് ചെറി ബ്ലോസ്സം.
ചുറ്റിലും കാട് ആയിട്ടുപോലും. വൃത്തിയുടെ കാര്യത്തില്‍ ഇവിടുത്തുകാര്‍ നല്ല ബോധമുള്ളവരാണ്. പ്ലാസ്റ്റിക് വസ്തുക്കളോ ആഹാരവശിഷ്ടങ്ങളോ ആരും ഒരിടത്തേക്കും വലിച്ചെറിയാറില്ല. എല്ലാ റോഡുകളും ക്ലീന്‍. പാര്‍ക്കിനുള്ളില്‍ നിറയെ പൂത്തുനില്‍ക്കുന്ന ചെറിബ്ലോസം മരങ്ങള്‍. 15-20 അടിയോളം ഉയരം. പടര്‍ന്ന് പന്തലിച്ച അവയുടെ ചില്ലകള്‍ മുഴുവനും പൂക്കള്‍. വീശുന്ന ചെറുകാറ്റില്‍ കൊഴിയുന്ന പൂക്കള്‍ പുല്‍ത്തകിടിയില്‍ ഒരു പരവതാനി ഒരുക്കിയിരിക്കുന്നു.
ഡച്ചും ഫ്രഞ്ചും സംസാരിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങളിൽ അധികവും. നിശാചരന്മാരുടെ നഗരം എന്നും ഇവിടം അറിയപ്പെടാറുണ്ട്. കാരണം ഇവിടെ ഏറെ വൈകിയാണ് ഇരുട്ട് പരക്കുന്നത്. ഡാംറാകിൽ നിന്നും കിഴക്കോട്ട് നടന്നാൽ പ്രസിദ്ധമായ “ദി വാലെൻ” (De Wallen) എന്ന തെരുവിലെത്തും .ഒരു കനാലിനോട് ചേർന്ന് കിടക്കുന്ന ദി വാലെന്റെ ഒരു ഭാഗത്ത് പുരാതനമായ ഒരു പള്ളി ഉണ്ട് - ഔഡെ കെർക്ക് (Oude Kerk) - പഴയ പള്ളി എന്നാണ് ഈ വാക്കിനർത്ഥം. ആംസ്റ്റർഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ട് - ചുവന്ന തെരുവുകൾ ഇതിനു ചുറ്റിപ്പറ്റി ആണ്. വ്യഭിചാരവും മയക്കുമരുന്നും സ്വവർഗരതിയുമുൾപ്പടെ ഉൾപ്പടെ എല്ലാം നിയമാനുസൃതമാണ് നെതെർലാൻഡ്സിൽ. ചർച്ചിൽ നിന്നും റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിലെ ഇടുങ്ങിയ തെരുവിലേക്കിറങ്ങുമ്പോൾ ആദ്യം കാണുന്നത് ഒരു ശില്പമാണ്. ലോകം മുഴുവൻ ഉള്ള സെക്സ് വർക്കെഴ്സിനെ ബഹുമാനിക്കുക എന്നാണ് അതിനു ചുവട്ടിലെ അടിക്കുറിപ്പ്.
ചെറിയ തണുപ്, ഇളം വെയിൽ, ചാറ്റൽ മഴ എന്നിങ്ങനെ മാറി മാറി വരുന്ന കാലാവസ്ഥയാണിവിടെ. ഈ നഗരം സഞ്ചാരികൾക്കു എന്നും വൈവിധ്യങ്ങളുടെ മായിക പ്രപഞ്ചം തീർത്തുകൊണ്ടു സുന്ദരിയായി തന്നെ തുടരുന്നു. ഇവിടെ ഒട്ടും പ്രതീക്ഷിക്കാതെയാണ് മഴ എത്തുക. ആംസ്‌റ്റർഡാം കനാലിൽ കൂടിയുള്ള ബോട്ട് യാത്ര വളരെ രസാവഹമാണ്.
https://www.facebook.com/Malayalivartha