150 അടി ഉയരമുള്ള മഞ്ഞുമല കടലോരത്തുകൂടി ഒഴുകി നടക്കുന്നു
മഞ്ഞുമലയും ടൈറ്റാനിക് കപ്പലും ഒക്കെ നമുക് പരിചിതമാണല്ലോ. എന്നാൽ അത്തരത്തിൽ ഒരു ഭീമൻ മഞ്ഞുമല കാനഡയിലെ കടൽ തീരത്തു കുടി ഒഴുകുകയാണ്. 150 അടിയാണ് ഇതിന്റെ ഉയരം. ഈ അപൂർവ കാഴ്ച കാണാനായി കാനഡയിലേക് ഇപ്പോൾ എത്തുന്നത് പതിനായിരക്കണക്കിന് സഞ്ചാരികളാണ്. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാംബ്രഡോർ പ്രവിശ്യയാണ് ഐസർബെർഗിനാൽ പ്രസിദ്ധമായിരിക്കുന്നത്. ഈ മഞ്ഞുമലയുടെ സാന്നിധ്യം കൊണ്ട് ഇവിടം ഇപ്പോൾ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. കരയോട് വളരെ സമീപമായിട്ടാണ് ഇത് ഒഴുകുന്നത് എന്നതിനാൽ ജനങ്ങൾക് നന്നായി കാണാനും ഫോട്ടോ എടുക്കാനും ഒക്കെ വളരെ സൗകര്യമാണ് എന്നതും ഇവിടെക് ആളുകളെ ആകർഷിക്കാനുള്ള കാരണമാണ്.
മുൻപും ഇത്തരത്തിലുള്ള മഞ്ഞുമലകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊക്കെ ഒഴുകി നീങ്ങുന്നവയായിരുന്നു. എന്നാൽ ഇത്രയും ഭീമാകാരമായതും കടലിന്നടിയിലേക്ക് ആഴ്ന്നു നിൽക്കുന്നതുമായ മഞ്ഞുമല ദൃശ്യമാവുന്നത് ആദ്യമായാണ് എന്നാണ് ഫെറിലാൻഡ് മേയറായ എയ്ഡാണ് കാവനാഗ് പറയുന്നത്. ഈ വർഷത്തിൽ മാത്രം 615 ഓളം മഞ്ഞുമലകളാണ് ഇവിടെ ഒഴുകി നീങ്ങിയത്. എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ കണക്കനുസരിച് കുറവാണെന്നു പറയാം. കഴിഞ്ഞ വര്ഷം ഒഴുകി നീങ്ങിയ മഞ്ഞുമലയുടെ കണക്ക് 687 ആയിരുന്നു.
ശക്തമായ ആന്റി ക്ലോക്ക് വൈസ് കാറ്റുകളും ആഗോള താപനവുമാണ് ഇത്തരത്തിൽ മഞ്ഞുമലകൾ ഒഴുകി നടക്കുന്നതിന്റെ കാരണം. ഓരോ സ്പ്രിങ് സീസണിലും ഇത് അവർത്തിച്ചുകൊണ്ടിരുന്നാൽ എന്താവും അവസ്ഥ എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ ? ആർട്ടികിൽ നിന്നുള്ള വര്ഷങ്ങളോളം പഴക്കമുള്ള മഞ്ഞുമലകളാണ് ഇത്തരത്തിൽ ആഗോളതാപനത്തിലൂടെ നമുക് നഷ്ടമാകുന്നത്. എന്തായാലും ഇതുവരെ ഒഴുകിയെത്തിയതിൽ വച്ചു ഏറ്റവും ഭീമാകാരമായത് എന്ന സവിശേഷതയുള്ള മഞ്ഞുമലയാണ് ഇപ്പോൾ ഇവിടുത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha