നടുക്കടലില്‍ നാലു തൂണുകളിലായി ഒരു ഹോട്ടല്‍
സാഹസികർക്കായി ഇതാ ഒരു സാഹസിക ഹോട്ടൽ. അമേരിക്കയിലെ വടക്കന്‍ കരോളിനയിലാണ് ഈ അത്ഭുതം കാത്തിരിക്കുന്നത്. കരയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ, നടുക്കടലില്‍ നാലു തൂണുകളിലായി ഒരു ഹോട്ടല്‍. ഫ്രയിങ് പാന്‍ ടവര്‍ എന്നാണ് ഇതിന്റെ പേര്.
50 അടി ആഴമുള്ള സമുദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നിര്‍മിതി പണ്ടൊരു വിളക്കുമാടമായിരുന്നു. 1854-ല്‍ നിര്‍മിച്ച വിളക്കുമാടം ഒരു നൂറ്റാണ്ടോളം കപ്പലുകള്‍ക്ക് മാർഗദർശിയായിരുന്നു എന്ന സവിശേഷതയും പാൻ ടവറിനുണ്ട്.
1964-ല്‍ നിര്‍മിച്ച ആഡംബരമൊന്നുമില്ലാത്ത എട്ടു മുറികളാണ് ഇന്ന് സന്ദര്‍ശകര്‍ക്ക് താമസത്തിനായി ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്റര്‍ സവാരി പോലുള്ള നിരവധി സാഹസിക പരിപാടികളും ഇവിടെ അതിഥികളെ കാത്തിരിക്കുന്നു.
https://www.facebook.com/Malayalivartha