മലമുകളില്‍ ഇതാ ചുമരുകളില്ലാത്ത ഹോട്ടല്‍
പ്രകൃതി രമണീയമായ സ്ഥലത്ത് ഒരു അന്തിയുറക്കം കൊള്ളാമല്ലേ? എന്തിലും വ്യത്യസ്തത ആഗ്രഹിക്കുന്നവർക് ഇതാ അത്തരത്തിൽ പുതുമയാർന്ന ഒരു ഹോട്ടൽ. ഹണിമൂണ്‍ യാത്രകളില്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഇടങ്ങള്‍ വേണമെന്ന് സ്വപ്നം കാണുന്നവര്‍ ഇനി മടിച്ചു നില്കാതെ സ്വിറ്റ്സര്‍ലണ്ടിലേക്ക് പറക്കുന്നതാണ് ഉചിതം. എന്താണെന്നുവച്ചാൽ പ്രകൃതി രമണീയമായ സ്ഥലത്ത് ചുമരുകളില്ലാത്ത ഹോട്ടലുമായി സ്വിറ്റ്സര്‍ലണ്ട് സഞ്ചാരികളെ ക്ഷണിക്കുകയാണ്.
നക്ഷത്രങ്ങളില്ലാത്ത എന്ന അര്‍ത്ഥം വരുന്ന നള്‍ സ്റ്റേണ് എന്ന വാക്കാണ് ഹോട്ടലിന് നല്‍കിയിരിക്കുന്നത്. ഹോട്ടലില്‍ എത്തുന്ന അതിഥികളാണ് തങ്ങളുടെ താരങ്ങള്‍ എന്ന അർത്ഥത്തിലാണ് ഈ പേര് തിരഞ്ഞെടുത്തത് എന്നാണ് ഡാനിയേല്‍ കാര്‍ബോണിയര്‍ പറയുന്നത്. ഈ മനോഹര സൃഷ്ടിയുടെ പിന്നിൽ ഹോട്ടല്‍ വ്യവസായികളായ ഫ്രാങ്കും പാട്രിക് റിക്ലിനുമാണ്. സമുദ്രനിരപ്പില്‍ നിന്നും 6,463 അടി ഉയരത്തില്‍ വിജനമായ പ്രദേശത്ത് 250 അടി ചതുരശ്ര വിസ്തീര്‍ണത്തിലാണ് ചുമരുകളില്ലാത്ത ഹോട്ടല്‍ മുറി ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha