ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ഇനി ജർമ്മനിക്ക് സ്വന്തം
ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ഇനി ജർമ്മനിക്ക് സ്വന്തം. നീഡർ സാക്സൺ സംസ്ഥാനത്തെ ഹർസിലെ റാപ്‌ബോടെ റിസെർവോയറിനു മുകളിലൂടെയാണ് ഈ തൂക്കുപാലം നിർമിച്ചിരിക്കുന്നത്. ഇതിനു 483 മീറ്റർ നീളമുണ്ട്. റഷ്യയിലെ 439 മീറ്റർ നീളമുള്ള തൂക്കുപാലമായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം എന്നറിയപ്പെട്ടിരുന്നത്. ഇതിനെയാണ് ഇപ്പോൾ പുതിയ പാലം പിന്നിലാക്കിയത്.
947 ടൺ കേബിൾ ആണ് ജർമനിയിലെ തൂക്കുപാലത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റാപ്‌ബോടെ റിസെർവോയറിന്റെ ഒരു വശത്തുനിന്നും മറു വശത്തേക്ക് പോകാനുള്ള ഏക മാർഗം ഈ പാലമാണ്. ഈ തൂക്കുപാലത്തിൽ നിന്നും നോക്കിയാൽ കാഴ്ച വളരെ മനോഹരമാണ് അതുകൊണ്ടു തന്നെ ഇത് സഞ്ചാരികളെ ആകര്ഷിക്കുമെന്നതിൽ ഒരു ആശങ്കയും ഇല്ല. ഏതാണ്ട് 8 കിലോമീറ്റര് വരെയുള്ള കാഴ്ചകൾ എവിടെ നിന്നും ദർശിക്കാനാകും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്.
https://www.facebook.com/Malayalivartha