ക്യൂന്‍സ്‌ലന്‍ഡിലെ കിലോമീറ്ററുകള്‍ നീളമുള്ള തുരങ്കങ്ങള്‍
1,90,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊട്ടിയൊലിച്ച ഒരു അഗ്നിപര്‍വ്വതത്തിന്‍റെ ലാവയാണ് ഈ അത്ഭുത തുരങ്കങ്ങളുടെ നിർമ്മിതിക്ക് പിറകിൽ. ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡിലാണ് ഇത് സ്ഥിതി ചെയ്യപ്പെടുന്നത്. ഇന്ന് അഗ്നിപർവ്വതത്തിന്റെ ഗരിമയൊക്കെ നഷ്ടപ്പെട്ടു ഇവിടം പുല്‍മേടുകള്‍ക്ക് വഴിമാറിയെങ്കിലും 98 ഉം 160 ഉം കിലോമീറ്ററുകള്‍ നീളമുള്ള രണ്ട് തുരങ്കങ്ങള്‍ ഇന്നും ഇവിടെ അവശേഷിക്കുന്നുണ്ട്.
ചുറ്റുമുള്ള പ്രദേശങ്ങളേക്കാള്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് ഇവിടെ 6 ശതമാനത്തോളം കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ തുരങ്കങ്ങളില്‍ കാണപ്പെടുന്ന ജീവികളും അതിനനുസൃതമായ രീതിയിൽ പ്രത്യേകതയുള്ളവയാണ്. വെള്ളത്തിലും കരയിലും ആകാശത്തുമായി ജീവിക്കുന്ന പല തരം ജീവജാലങ്ങളുടെ അഭയസ്ഥാനമാണ് ഇന്ന് ഈ തുരങ്കങ്ങൾ.
യൂറോപ്യന്‍ അധിനിവേശത്തിനു മുന്‍പ് ഈ ഗുഹകളുട കവാടത്തോടു ചേര്‍ന്നുള്ള മേഖലകളില്‍ ഓസ്ട്രേലിയയിലെ ആദിമ മനുഷ്യർ താമസിച്ചിരുന്നുഎന്നതിനു തെളിവുകളുണ്ട്. ഇവരുടെ ഗുഹാചിത്രങ്ങളും മറ്റും ഇന്നും ഈ തുരങ്കങ്ങളില്‍ കാണാനാകും. ഇവാമിയന്‍ എന്ന വിഭാഗക്കാര്‍ ഈ ഗുഹകളിൽ നിന്നും മീൻ പിടിച്ചിരുന്നു എന്നതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. ഉണ്ടാറാ എന്നറിയപ്പെടുന്ന ഈ തുരങ്കങ്ങളെ ദേശീയ പാര്‍ക്കായാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അഗ്നിപര്‍വ്വത സ്ഫോടനം സൃഷ്ടിച്ച ലോകത്തെ ഏറ്റവും വലിയ തുരങ്കങ്ങളാണ് ഉണ്ടാറയിലേത്. ഒരുകാലത്തു ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കാൻ യോഗ്യമായിരുന്നു ഈ തുരങ്കങ്ങൾ.
https://www.facebook.com/Malayalivartha