മഴക്കുളിരിന്റെ ഖരീഫ് സീസൺ ഇനി സലാലയിൽ
സലാലയിൽ ഖരീഫ് സീസൺ തുടങ്ങി. മഴ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെയും വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിൽ മണ്ണും മനവും കുളിർപ്പിച്ച് മഴ പെയ്ത് തകർക്കുമ്പോൾ ആണ് അങ്ങ് കടലിനിപ്പുറം സലാലയുടെ മനസ്സും തണുപ്പിക്കാൻ മഴയെത്തുന്നത്. ഇടവേളകളില്ലാതെ ചന്നം പിന്നം പെയ്യുന്ന മഴ ഗൾഫ് നാടുകളിൽ സലാലയിൽ മാത്രമാണ് ഉണ്ടാവുക. അത് തന്നെയാണ് സലാലയിലെ മഴയെ പ്രാധാന്യമുള്ളതാക്കുന്നത്.
സീസണിെൻറ തുടക്കത്തിൽ സലാലയോട് ചേർന്ന മലനിരകളെ കുളിരണിയിക്കുന്ന ചാറ്റൽ മഴ പിന്നീട് പ്രദേശമാകെ പടരും. മഴത്തുള്ളികൾ മണ്ണിൽ പതിയുന്നതോടെ ഉണങ്ങി വരണ്ട മലനിരകളിൽ ജീവെൻറ പുൽക്കൊടികൾ പ്രത്യക്ഷപ്പെടും. അതോടെ സലാലയുടെ മലമ്പ്രദേശങ്ങൾ പച്ചയണിഞ്ഞ് കൂടുതൽ സുന്ദരമാകും. മലനിരകളിൽ പലയിടങ്ങളിലും മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ഇക്കാലത്ത് ഉണ്ടാകും. ഒമാെൻറ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽച്ചൂടിൽ ഉരുകുന്ന കാലത്താണ് പ്രകൃതിയുടെ വിരുതെന്നവണ്ണമുള്ള ഇൗ കുളിർമഴ. ഈ മഴയിൽ സ്വയം മറന്നു ആഘോഷിക്കാൻ സ്വദേശികളായ നിരവധി പേര് ഇവിടെ എത്താറുണ്ട്.
ചെറിയ പെരുന്നാൽ തൊട്ട് തുടങ്ങുന്ന സഞ്ചാരികളുടെ വരവ് തുടങ്ങിക്കഴിഞ്ഞു. സെപ്റ്റംബർ 21 വരെയാണ് ഇവിടുത്തെ മഴയുടെ സീസൺ. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി പുരുഷാരം സലാലയിലേക്ക് ഒഴുകും ഈ മഴക്കാലം ആസ്വദിക്കാൻ. ഇൗ വർഷം സലാല ടൂറിസം ഫെസ്റ്റിവൽ നേരത്തേയാണ്. ജൂൺ 30 മുതൽ ആഗസ്റ്റ് 31 വരെ നീളുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി സഞ്ചാരികൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷം മുൻ വർഷത്തേക്കാൾ അധികരിച്ചിരുന്നു. ഇത്തവണയും സഞ്ചാരികളുടെ എന്നതിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് സലാലയിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുമെന്ന് സലാം എയർ അറിയിച്ചിട്ടുണ്ട്. മസ്കത്ത് -സലാല റൂട്ടിൽ പ്രതിവാര സർവിസുകൾ 31 ആയാണ് വർധിപ്പിക്കുക. സൊഹാറിൽനിന്ന് സലാലയിലേക്കുള്ള സർവിസ് ഇന്ന് മുതൽ ആരംഭിക്കും.
https://www.facebook.com/Malayalivartha