Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോഫ്സ് കേവിലെ നരഭോജികൾ - അവര്‍ മനുഷ്യന്റെ മാംസം കീറി മുറിച്ച് ഭക്ഷിച്ചിരുന്നു..

15 AUGUST 2017 03:21 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിലെ ഗോഫ്സ് കേവ് ഇപ്പോൾ ആൾത്തിരക്കുള്ള ഒരു ടൂറിസ്ററ് കേന്ദ്രമാണ്. പ്രകൃതിദത്തമായ വമ്പൻ ‘അറ’കളാലും പലതരം ആകൃതിയിലുള്ള പാറകളാലും സമ്പന്നമായ രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ നദീശൃംഖലയുള്ളത്.
എന്നാൽ ഏകദേശം 14,700 കൊല്ലം മുൻപ് സമർസെറ്റിലെ ചെഡ്ഡർ ഗോർജിലുള്ള ഈ ഗുഹയിൽ ഉണ്ടായിരുന്നത് നരഭോജികളായിരുന്നു. മനുഷ്യന്റെ ചുടുരക്തം കുടിക്കുന്ന നരഭോജികൾ.
ക്രോ മാഗ്നോൺസ് വിഭാഗത്തിൽപ്പെട്ട ഈ പ്രാചീന മനുഷ്യര്‍ കല്ലുകൊണ്ടും എല്ലുകൊണ്ടും ഗുഹാമുഖത്തു കോറിയിട്ട ചിത്രങ്ങളും അവരുടെ ആയുധങ്ങളുമാണ് അവരുടെ ജീവിതത്തിന്റെ വിശ്വസനീയ തെളിവുകളായി ഗോഫ്സ് ഗുഹയിൽ നിന്നു ലഭിച്ച ഫോസിലുകൾ.
1920കളിലാണ് ആദ്യമായി ഇവ ലഭിക്കുന്നത്. പിന്നീട് അരനൂറ്റാണ്ടിലേറെക്കാലം ഗവേഷകർ ഇതിനെപ്പറ്റി പഠിച്ചു.കാർബൺ ഡേറ്റിങ് ഉൾപ്പെടെ പ്രയോഗിച്ചാണ് ഇവയുടെ യഥാർഥ പഴക്കം മനസിലാക്കിയത്.


1980കളിൽ ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയം നടത്തിയ പഠനത്തിൽ നിന്നാണ് ഗോഫ്സ് ഗുഹകളിൽ നിന്നു ലഭിച്ച ഫോസിലുകൾ അനുസരിച്ചു അവിടെ ഉണ്ടായിരുന്നത് നരഭോജികൾ ആയിരുന്നു എന്ന് മനസ്സിലായത്.
എല്ലിൽ മൂർച്ചയേറിയ കല്ലു കൊണ്ടുണ്ടാക്കിയ മുറിവിന്റെ പാടുകളാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകരെ നയിച്ചത്. മൃഗങ്ങളുടെ എല്ലിൽ നിന്ന് മാംസം ചീന്തിയെടുക്കുന്നതിന് നടത്തുന്ന അതേ ആയുധപ്രയോഗത്തിന്റെ അടയാളങ്ങളായിരുന്നു മനുഷ്യന്റെ എല്ലിലും കണ്ടത്.
മാത്രവുമല്ല രണ്ട് വർഷം മുൻപ് മറ്റൊരു കാര്യവും മ്യൂസിയം ഗവേഷകർ കണ്ടെത്തി. മനുഷ്യന്റെ തലയോട്ടിയിന്മേലുള്ള മാംസം ചീന്തിക്കളഞ്ഞ് അതിന്റെ അരിക് കൃത്യമായി വെട്ടിയൊതുക്കി പാത്രമാക്കാനും ഉപയോഗിച്ചിരുന്നു.
എന്നാൽ ഗോഫ്സ് കേവിൽ നിന്നു ലഭിച്ച എല്ലുകളിലെ മുറിപ്പാടുകളിൽ എല്ലാം ഇറച്ചിക്കു വേണ്ടി ഉണ്ടാക്കിയവയല്ല എന്ന കണ്ടെത്തൽ വീണ്ടും ആശയക്കുഴപ്പമുണ്ടാക്കുന്നു. ചില വെട്ടലുകളെല്ലാം മറ്റെന്തോ ഉദ്ദേശത്തോടു കൂടി ചെയ്തതാണ്.
ഇംഗ്ലിഷ് അക്ഷരമായ ‘വി’ ആകൃതിയിലും മറ്റുമായി സമാനരൂപത്തിലുള്ള ഒട്ടേറെ വിചിത്ര അടയാളങ്ങളാണ് കൂർത്ത കല്ലുകൊണ്ട് എല്ലിൻ കഷ്ണങ്ങളിൽ നടത്തിയിരിക്കുന്നത്. നരഭോജികൾ തിന്ന ഒരു ശരീരത്തിലെ കയ്യിൽ നിന്നുള്ള എല്ലിലായിരുന്നു ഇത്തരത്തിലെ അടയാളങ്ങൾ കണ്ടെത്തിയത്. കയ്യിലെ ആ ഭാഗത്താകട്ടെ മാംസവും കുറവായിരുന്നു. അതിനാൽത്തന്നെ മാംസം ചീന്തിയെടുക്കാൻ ഉപയോഗിച്ചതല്ലെന്ന് ഉറപ്പ്. പാലിയോലിതിക് കാലത്തെ ഗുഹകളിൽ നിന്നും മറ്റും കണ്ടെത്തിയ ചില അടയാളങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നതും ദുരൂഹത കൂട്ടുന്നു.


എന്തായിരിക്കും ഈ അടയാളങ്ങൾ എന്നതിനെ കുറിച്ച്‌ ഗവേഷകരിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. അവ ഇപ്രകാരമാണ്.
1) തങ്ങളുടെ എതിരാളികളെ കൊന്നൊടുക്കുന്ന ഏതെങ്കിലും ആദിമഗോത്രം ശത്രുവിനെ കൊന്നതിനുശേഷം അവരുടെ ചിഹ്നം വരച്ചു ചേർക്കുന്നതാകാം.

2) ഭക്ഷിക്കപ്പെട്ടയാളുടേത് സ്വാഭാവിക മരണമാകുകയും പക്ഷേ അക്കാലത്ത് ഏതോ കടുത്ത ക്ഷാമം അനുഭവപ്പെട്ട് ആ ശവശരീരം കൂട്ടാളികൾക്ക് ഭക്ഷണമാക്കേണ്ടി വരുകയും മരിച്ചവരോടുള്ള ആദരസൂചകമായി നടത്തിയ മരണാനന്തര അടയാളപ്പെടുത്തലാകാം ആ ചിഹ്നങ്ങൾ.

3) ഇരുഗോത്രങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിക്കുന്നയിടമായിരുന്നിരിക്കാം ഗോഫ്സ് കേവ്. യുദ്ധമായതിനാല്‍ത്തന്നെ പുറത്തിറങ്ങാൻ പറ്റാത്തതിനാലോ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടതിനാലോ മൃതദേഹം ഭക്ഷിച്ചതുമാകാം.

4) ആചാരത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമായി ഭക്ഷിച്ചതാകാം. ഉദാഹരണത്തിന് കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഭക്ഷിച്ചാൽ അയാളുടെ കരുത്തും തനിക്ക് ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നവരുണ്ട്.

5) തങ്ങൾ കൊലപ്പെടുത്തിയ ശത്രുവിനോട് എതിർഗോത്രം കാണിക്കാവുന്ന അനാദരവിന്റെ അങ്ങേയറ്റമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്.

6) ഡോഫ്സ് കേവ് കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രാചീന ആചാരത്തിന്റെ ഭാഗമായിരുന്നു ഇതെന്നും ചിലർ കരുതുന്നു.

മനുഷ്യന്റെ എല്ലുകളിൽ ഇതാദ്യമായാണ് ഇത്തരം കുത്തിവരയ്ക്കലുകൾ കണ്ടെത്തുന്നത്. ഏകദേശം 6.4 സെന്റിമീറ്റർ വലുപ്പം വരും ഓരോ അടയാളത്തിനും. മൃഗങ്ങളുടെ എല്ലുകളിൽ നേരത്തേത്തന്നെ ഇത്തരം അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ പല്ല് ആഭരണമായി കഴുത്തിലണിഞ്ഞിരുന്നവർ യൂറോപ്പിലുണ്ടായിരുന്നു എന്നു കണ്ടെത്തിയതിനു ശേഷം നരവംശശാസ്ത്രവുമായി ബന്ധപ്പെട്ട് മേഖലയിലെ ഏറ്റവും നിർണായക കണ്ടെത്തലാണ് ഗോഫ്സ് ഗുവകളിലേത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സജിചെറിയാനെ വിരട്ടിയത് ഹൈക്കോടതിയിലെ ഈ പുലിക്കുട്ടി..!രാജിയല്ലാതെ രക്ഷയില്ല  (2 minutes ago)

ഭൂഖണ്ഡാന്തര മിസൈൽപയറ്റി റഷ്യ..! പിന്നിൽ ചൈനയുടെ കളി..! യുക്രൈന് രണ്ടായി പിളർന്നു..  (8 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (12 minutes ago)

ഇതെല്ലാം ഇനി നിർബന്ധം, വിസിറ്റ് വിസ നിയമങ്ങളിൽ കടുംപിടുത്തം തുടർന്ന് യുഎഇ, വിസ അപേക്ഷകളെല്ലാം കൂട്ടത്തോടെ തള്ളിയതോടെ എയർപ്പോർട്ടിൽ കുടുങ്ങി സ്ത്രീകളടക്കമുള്ളവർ, വിമാനത്താവളങ്ങളിൽ നിന്ന് നാട്ടിലേക്ക് ത  (22 minutes ago)

കോഴിക്കോട് മാവൂരില്‍ ഓട്ടോ മറിഞ്ഞ് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്  (23 minutes ago)

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം... ഇന്ന് പുലര്‍ച്ചെ അഫ്ഗാനിസ്ഥാനിലെ ബദഖ്ഷാന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി  (50 minutes ago)

മുനമ്പം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം ഇന്ന് ...  (57 minutes ago)

ബന്ദികളുടെ തലവെട്ടും 'പോയി പണി നോക്കാൻ' നെതന്യാഹു..! നബാതിയ കത്തിച്ച് ഇസ്രായേൽ മറുപടി  (1 hour ago)

പരിധി കൂട്ടണമെന്ന് ആവശ്യം... ശബരിമലയില്‍ തിരക്ക്; പതിനെട്ടാം പടി കയറാനായി തീര്‍ഥാടകരുടെ വലിയ നിര, 64,722 പേര്‍ ദര്‍ശനം നടത്തി; വെര്‍ച്വല്‍ ക്യൂ പരിധികൂട്ടിയില്ലെങ്കില്‍ ഒട്ടേറെ പേര്‍ക്ക് ദര്‍ശനം കിട്ട  (1 hour ago)

ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഗോവന്‍ തീരത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് അപകടം...  (1 hour ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം...  (1 hour ago)

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം....  (2 hours ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (2 hours ago)

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (2 hours ago)

Malayali Vartha Recommends