Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേതത്തിന്റെ കണ്ണ് കെട്ടാനായി മാനത്ത് വീടുവയ്ക്കുന്ന ഇന്തോനേഷ്യന്‍ നരഭോജികള്‍

21 AUGUST 2017 01:53 PM IST
മലയാളി വാര്‍ത്ത

ഇന്തോനേഷ്യന്‍ കാടുകളില്‍ കാണുന്ന പ്രത്യേക ഗോത്രവിഭാഗമായ നരഭോജികള്‍ വീടു നിര്‍മിക്കുന്നതും, ആ വീട്ടിലേക്ക് നടന്നുകയറുന്നതും ആര്‍ക്കും ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടേ കാണാനാകു. കൊറൊവായ് എന്ന ഈ ജനവിഭാഗത്തിന്റെ ജീവിതം പുറം ലോകത്തിന് ജീവന്‍ പണയം വെച്ചുള്ള സര്‍ക്കസായി തോന്നിയാലും അത്ഭുതപ്പെടാനില്ല. കാരണം മാനംമുട്ടെ ഉയരമുള്ള മരത്തിലാണ് ഇവര് ജീവിക്കുന്നത്.

ഇത്തരത്തില്‍ കൊറൊവായ് ഗോത്രം നിര്‍മിക്കുന്ന വീടുകള്‍ ഏറെ പ്രത്യേകതയുള്ളതാണ്. ആധുനിക സിവില്‍ എഞ്ചിനീയറിങ്ങ് വൈദഗ്ദ്ധ്്യത്തെ പോലും തോല്പ്പിക്കുന്നതാണ് 1970 വരെ പുറം ലോകത്തിന് മുന്നില്‍ അദൃശ്യരായി ജീവിച്ച ഇവരുടെ വീടുകള്‍. ഇന്നും പൂര്‍ണമായും തനതായ ജീവിതരീതികള്‍ കര്‍ശനമായി പിന്തുടരുന്ന ഇവരുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു.

ആകാശം മുട്ടെ ഉയരമുള്ള മരത്തിനു മുകളില്‍ വീട് വയ്ക്കുന്ന ജനതയെ, കുട്ടികളെ തോളത്തുകിടത്തി ആ മരമുകളിലെ വീട്ടിലേക്ക് അനായാസം നടന്നുകയറുന്ന സ്ത്രീകളെ, വേട്ടയാടാന്‍ പരമ്പരാഗത അമ്പും വില്ലുമായി മാര്‍ച്ച് ചെയ്യുന്ന പുരുഷന്മാരുടെയൊക്കെ ചിത്രങ്ങള്‍ ലോകം അമ്പരപ്പോടെയാണ് നോക്കിനിന്നത്.

എറിക്ക് ബാസെക എന്ന ഫോട്ടോഗ്രാഫര്‍ 2000-ല്‍ ഇവരെ സന്ദര്‍ശിച്ചതോടെയാണ് പുറംലോകത്തിന് ഇവരുടെ ഫോട്ടോകള്‍ ആദ്യമായി ദൃശ്യമായത്. പിന്നീട് 17 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇന്തോനേഷ്യന്‍ വനാന്തരങ്ങളിലെ പാപ്പുവയിലേക്ക് ഒരിക്കല്‍ കൂടി ബാസെക യാത്ര നടത്തി. ആ ചിത്രങ്ങള്‍ ഇവരുടെ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നവയായിരുന്നു.

ആറുമുതല്‍ 12 മീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണ കൊറൊവേയ് വീടുകള്‍ നിര്‍മിക്കുന്നത്. ചിലതിന് തറ നിരപ്പില്‍ നിന്നും 35 മീറ്റര്‍ വരെ ഉയരമുണ്ടാകും. നല്ല ഉറപ്പുള്ള ഒരു മരത്തിനു മുകളിലാണ് സാധാരണ വീടുകള്‍ നിര്‍മിക്കുന്നത്. പക്ഷേ വീടിന്റെ അടിത്തറയ്ക്ക് താങ്ങായി നിരവധി മരങ്ങളുണ്ടാകും. ഒപ്പം കൂടുതല്‍ സുരക്ഷയ്ക്കായി മരത്തിന്റെ ഉയരങ്ങളുമുണ്ടാകും.

കൊതുകുകളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നേടാന്‍ മാത്രമല്ല ഈ വീടുകള്‍. പ്രേത,പിശാചുക്കളില്‍ നിന്നും, പുറം ലോകത്തിന്റെ കണ്ണില്‍പെടാതെയും ഈ വീടുകള്‍ കൊറൊവോയ്ക്കാരെ സംരക്ഷിയ്ക്കുന്നു.

ബെനിയന്‍ മരമാണ് വീടിന്റെ നെടുംതൂണ്‍. മരത്തിന്റെ മുകള്‍ ഭാഗം മുറിച്ച് നീക്കുന്നു. ഇതിന് മുകളില്‍ ശിഖരം ഉപയോഗിച്ച് തറ നിര്‍്മിക്കും, അതിനുശേഷം സാഗോ പന ഉപയോഗിച്ച് തറ ഭാഗത്തിന്റെ മുകള് ഭാഗം മോടിപിടിപ്പിക്കുന്നു. ചുമരും,മേല്ക്കൂരയും ഇതേ പനയുടെ ഇല ഉപയോഗിച്ച് മറയ്ക്കുന്നു. മരം ഉപയോഗിച്ച് തന്നെ നിര്‍മിക്കുന്ന ശക്തമായ കോവണിയിലാണ് ഇവര് മരമുകളിലെ വീട്ടിലേയ്ക്ക് കയറുന്നത്.

മരങ്ങളോടിണങ്ങിയുള്ള ജീവിതം ഈ ജന വിഭാഗത്തിന്റെ പ്രധാന സവിശേഷത. അതിനാല്‍ തന്നെ എത്ര ഉയരത്തിലുള്ള മരവും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അനായാസേന കയറിപ്പോകുന്നു. ഉയരങ്ങള് ഇവരുടെ കാല്‍ക്കീഴില്‍ കീഴടങ്ങുന്നത് പുറം ലോകത്തിന് കൗതുകമുള്ള കാഴ്ച്ചയാണ്.

കൂട്ടമായാണ് ഇവര്‍ വീട് വയ്ക്കുന്നതും അതില്‍താമസിയ്ക്കുന്നതും. വീടിന്റെ ഒരു ഭാഗം പുരുഷന്മാര്‍ക്കും മറ്റൊരു ഭാഗം സ്തീകള്‍ക്കുമായാണ് ക്രമീകരിക്കുന്നത്. ഇന്നും കൊറവായ് വിഭാഗക്കാര്‍ നരഭോജികളാണെന്നാണ് നിഗമനം. ഇവരുടെ അജ്ഞാതവാസത്തിനു കാരണം ഇതുതന്നെയാണെന്നും കരുതപ്പെടുന്നു. എങ്കിലും വനവിഭവങ്ങള്‍ അടക്കമുള്ളവയും ഇവര്‍ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. ഇവ ചുട്ട് തിന്നാനായി മരമുകളിലെ വീട്ടില്‍ അടുപ്പും ഉപയോഗിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം ഇന്ന് ...  (1 minute ago)

ബന്ദികളുടെ തലവെട്ടും 'പോയി പണി നോക്കാൻ' നെതന്യാഹു..! നബാതിയ കത്തിച്ച് ഇസ്രായേൽ മറുപടി  (8 minutes ago)

പരിധി കൂട്ടണമെന്ന് ആവശ്യം... ശബരിമലയില്‍ തിരക്ക്; പതിനെട്ടാം പടി കയറാനായി തീര്‍ഥാടകരുടെ വലിയ നിര, 64,722 പേര്‍ ദര്‍ശനം നടത്തി; വെര്‍ച്വല്‍ ക്യൂ പരിധികൂട്ടിയില്ലെങ്കില്‍ ഒട്ടേറെ പേര്‍ക്ക് ദര്‍ശനം കിട്ട  (12 minutes ago)

ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഗോവന്‍ തീരത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് അപകടം...  (22 minutes ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം...  (32 minutes ago)

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം....  (1 hour ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (1 hour ago)

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാലു പേര്‍ പിടിയില്‍  (1 hour ago)

ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടിയോളം രൂപ  (2 hours ago)

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നതു സര്‍ക്കാരും മന്ത്രിയുമാണു തീരുമാനിക്കേണ്ടത്; പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (2 hours ago)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്  (2 hours ago)

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം  (2 hours ago)

തോല്‍ക്കുന്നവരുടെ വിധി... കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ശുഭ പ്രതീക്ഷയില്‍ മുന്നണികളെങ്കിലും തോല്‍വിയും ഭയക്കുന്നുണ്ട്  (3 hours ago)

Malayali Vartha Recommends