നെഞ്ചിൽ രക്തം ഒലിച്ചിറങ്ങുമ്പോഴും മനസില്‍ വിശ്വാസം മാത്രം...
റോമിലെ ഇറ്റലിയിൽ ഏഴു വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള ഒരു വിചിത്രമായ ആഘോഷം ഉണ്ട്. മതാചാരത്തിന്റെ ഭാഗമായുള്ള ഈ ആഘോഷത്തിന്റെ പേര് 'റിതി സെറ്റെന്നാലി ഡി പെനിറ്റെന്‍സ' എന്നാണ്. ആഘോഷം അനുബന്ധിച്ചുള്ള ഘോഷയാത്രയിൽ വെള്ള വസ്ത്രം ധരിച്ച് മുഖം മറച്ച് ആയിരങ്ങളാണ് പങ്കെടുക്കാന്‍ എത്തുന്നത്.
ഉണ്ണിയേശുവിനെ കൈയ്യിലെടുത്ത് കന്യാമറിയം പ്രത്യക്ഷപ്പെട്ടതിനെ അനുസ്മരിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. നടക്കുന്നതിടെ സൂചികള്‍ തറച്ചുള്ള ഒരു കോര്‍ക്ക് ഉപയോഗിച്ച് നെഞ്ചില്‍ അമര്‍ത്തുമ്പോള്‍ രക്തം പൊടിയും.രക്തം വസ്ത്രത്തിലേക്ക് ഒലിച്ചിറങ്ങും.
. മതാചാരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനാൽ ഘോഷയാത്രക്കിടെ സെൽഫി എടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി മേയര്‍ ഉത്തരവിറക്കിയിരുന്നു. ഈ വർഷമാണ് ഇങ്ങനെ ഒരു നിരോധനം നിലവിൽ വന്നത്. മുന്‍ വര്‍ഷങ്ങളില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇത്രത്തോളം പ്രചാരത്തിലുണ്ടായിരുന്നില്ല എന്നതാണ് ഇതിനു കാരണമായി പറയുന്നത്.
ഒരാഴ്ച നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പരിപാടികള്‍ വരുന്ന ഞായറാഴ്ച അവസാനിക്കും.
കന്യാമറിയത്തിന്റെ വിശുദ്ധ രൂപത്തിന് താഴെയാണ് ഇവരുടെ കാല്‍നടയാത്ര അവസാനിക്കുക. 2010 ലായിരുന്നു ഇതിന് മുന്‍പ് ഇത്തരത്തിലൊരു ചടങ്ങ് നടന്നത്.
https://www.facebook.com/Malayalivartha