പാതിരാത്രിയിലും സൂര്യന്‍ അസ്തമിക്കാത്ത ഫിന്‍ലാന്‍ഡ്
പാതിരാത്രിയിലും സൂര്യന്‍ അസ്തമിക്കാത്ത ഫിന്‍ലാന്‍ഡ് എന്ന രാജ്യത്തിന്റെയും തൊട്ടയല്‍രാജ്യങ്ങളിലെയും സവിശേഷതകള്‍ സവിസ്തരം 1956-ലാണ് എസ്.കെ. പൊറ്റക്കാട് പാതിരാ സൂര്യന്റെ നാട്ടില്‍ എന്ന യാത്രാവിവരണത്തില്‍ എഴുതിയത്. പാതിരാത്രിയുടെ നിതാന്ത നിശബ്ദതയും കൂരിരുട്ടും എന്ന് ആലങ്കാരികമായി പറഞ്ഞാല്‍ ചക്രവാളസീമയില്‍ നിന്നും സൂര്യന്‍ ഏഴു ഡിഗ്രി താഴെ കാണപ്പെടുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ചിരിയ്ക്കും.
കാരണം അവര്‍ക്കവിടെ ആ നാട്ടപ്പാതിരായ്ക്കും വിളക്കുകള്‍ കത്തിക്കാതെ സൂര്യന്റെ അരണ്ട വെളിച്ചത്തില്‍ വായിക്കാനും എഴുതാനും കഴിയും. കൃത്രിമ വിളക്കുകളുടെ സഹായമില്ലാതെ തന്നെ. റഷ്യയിലെ സെന്റ് പീറ്റേര്‍സ്ബര്‍ഗില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ രണ്ടുവരെ വെളുത്ത രാത്രികളാണ്. അവിടെ ഈ പത്തു ദിവസങ്ങളും White Nights Festival എന്ന പേരില്‍ അവിടെ ആഘോഷിക്കുന്നു. ഈ ദിവസങ്ങളില്‍ രാത്രികളില്‍ ഇരുട്ടില്ല. വെളിച്ചം മാത്രം. പാല്‍ പോലെ പരന്നൊഴുകുന്ന സൂര്യന്റെ തൂവെളിച്ചം മാത്രം.
ഭൂമിയുടെ വടക്കേ ധ്രുവത്തിലേക്ക് സഞ്ചരിക്കുന്ന ഒരാള്‍, യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വടക്കേ അറ്റമായി കണക്കാക്കുന്ന നോര്‍വേയുടെ നോര്‍ത്ത് കേപ്പില്‍, മെയ് മാസം 14 മുതല്‍ ജൂലൈ 29 വരെ ഒരിക്കലും സൂര്യനസ്തമിക്കാത്ത ഈ പ്രതിഭാസം കാണാനാകും.
അതിനും വടക്ക് ആര്‍ക്കിപെലാഗോവില്‍ ഈ അവസ്ഥ ഏപ്രില്‍ 20 മുതല്‍ ആഗസ്ത് 22 വരെ നീണ്ടു നില്‍ക്കും. ഭൂഗോളത്തിന്റെ ഇരുധ്രുവപ്രദേശങ്ങളിലും ഉഷ്ണകാലങ്ങളില്‍ പാതിരാ സൂര്യനും, അസ്തമിക്കാത്ത സൂര്യനും കാണാനാകും.
അന്റാര്‍ട്ടിക്ക ധ്രുവത്തിനടുത്തു മനുഷ്യവാസമില്ലെങ്കിലും ആര്‍ട്ടിക് ധ്രുവത്തിനടുത്തു നില്‍ക്കുന്ന കാനഡയിലെ Yukon, Northwest Territories, Nunavut, എന്നീ പ്രദേശങ്ങളും ഗ്രീന്‍ ലാന്‍ഡ്, ഐസ് ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, നോര്‍വേ, റഷ്യ, സ്വീഡന്‍, അമേരിക്കയിലെ അലാസ്‌ക എന്നീ രാജ്യങ്ങളിലുമൊക്കെ സൂര്യന്‍ അസ്തമിക്കാത്ത ദിനങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ഫിന്‍ലാന്‍ഡിന്റെ വടക്കേ മുനമ്പില്‍ വര്‍ഷത്തില്‍ രണ്ടുമാസം സൂര്യന്‍ അസ്തമിക്കാറേ ഇല്ല. ധ്രുവത്തിന്റെ തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ ആറു മാസവും സൂര്യന്‍ അസ്തമിക്കാറില്ല. ഉഷ്ണകാലങ്ങളില്‍ ശൈത്യകാലത്ത് ഈ രാജ്യങ്ങളിലെ ചില പ്രദേശങ്ങളില്‍ സൂര്യന്‍ ഉദിക്കാറേ ഇല്ല. നമ്മള്‍ ഈ പ്രതിഭാസത്തെ പോളാര്‍ രാത്രികള്‍ എന്നും പോളാര്‍ പകലുകള്‍ എന്നും വിളിക്കുന്നു. ഭൂമിയുടെ ഇരു ധ്രുവങ്ങളിലും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സൂര്യന്‍ ഉദിക്കുകയും ഒരേ ഒരിക്കല്‍ അസ്തമിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha