ജബല്‍ ഹഫീത്തിലെ ശവകുടീരങ്ങള്‍
യു എ യിലെ ഗ്രീന്‍സിറ്റി എന്നറിയപ്പെടുന്ന അലൈനിലെ പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണു ജബല്‍ ഹഫീത്ത്. അലൈന്‍ വിസിറ്റ് ചെയ്യുന്ന സഞ്ചാരികളില്‍ ജബല്‍ ഹഫീത്തിനു മുകളില്‍ കയറി നിന്ന് താഴെയുള്ള സിറ്റിയുടെ ദൃശ്യം കാണാതെ പോകുന്നവര്‍ വിരളമാണ്. ജബല്‍ ഹഫീത് എന്ന ഈ മലനിരകള്‍ ഒരു വിനോദസഞ്ചാരകേന്ദ്രം എന്നതിലുപരിയായി ചരിത്രപ്രസിദ്ധമായ ഒരു സ്ഥലം കൂടിയാണ്.
അബുദാബി മുസഫയില്‍ നിന്നും അലൈനില്‍ എത്തിച്ചേരാന്‍ ഒന്നര മണിക്കൂര്‍ യാത്രയാണുള്ളത്. മസിയാദ് ബോര്‍ഡറിനും ഏകദേശം ഒരു കിലോമീറ്റര്‍ മുന്‍പായി രണ്ടു കമ്പിവേലിക്കിടയിലൂടെ ഒരു ചെറിയ ചെമ്മണ്‍പാതയിലൂടെയും അവിടെയെത്താം.
ഏകദേശം 5000 വര്‍ഷങ്ങള്‍ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്ന വെങ്കലയുഗത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ശവകുടീരങ്ങള്‍ 1959-ലാണു ഡച്ച് പുരാവസ്തുഗവേഷകര്‍ കണ്ടെത്തുന്നത്. ഈ പ്രദേശത്തുനിന്നും അക്കാലത്ത് ഉപയോഗത്തിലിരുന്ന ചെമ്പു പാത്രങ്ങളും വെസലുകളും കണ്ടെത്തിയിട്ടുണ്ട്.
അവിടെയുള്ള ടോംബ്‌സിന്റെയെല്ലാത്തിന്റേയും പ്രവേശനകവാടം തെക്കു കിഴക്ക് ദിശക്ക് അഭിമുഖമായിട്ടാണു കാണപ്പെടുന്നത്. സൂര്യപ്രകാശം കൃത്യമായി അകത്തേക്ക് പതിക്കുന്നതിനായിട്ടാണെന്ന് തോന്നുന്നു അങ്ങനെയൊരു വാസ്തുവിദ്യ ഇതിന്റെ നിര്‍മ്മാണത്തില്‍ അന്നത്തെ മനുഷ്യര്‍ പ്രയോഗിച്ചിരിക്കുന്നത്.
യു എ യിലെ മറ്റ് ടൂറിസ്റ്റ് പ്രദേശങ്ങളിന്‍ നിന്ന് വിഭിന്നമായി ഒരു ഏകാന്തത ഫീല്‍ ചെയ്യുന്ന ഒരു പ്രദേശമാണു ഇവിടം. അധികം ആളുകളൊന്നും കടന്നുചെല്ലാത്തതിനാല്‍ തന്നെ പ്ലാസ്റ്റിക്ക് കുപ്പികളോ കവറുകളോ ഒന്നും തന്നെ ആ പ്രദേശത്തൊന്നും കാണില്ല. ആരുടേയും ശല്യമില്ലാതെ ആ മലനിരകള്‍ക്കരികിലായി പരസ്പരം സംസാരിച്ചും ഫോട്ടോസെടുത്തും മലകയറിയുമെല്ലാം സമയം ചെലവഴിക്കാം.
https://www.facebook.com/Malayalivartha