സ്വിറ്റ്സർലൻഡ്: വിദേശികൾക്കു വന്നു താമസിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം
വിദേശികൾക്കു വന്നു താമസിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം സ്വിറ്റ്സർലൻഡ് എന്ന് സർവേ റിപ്പോർട്ട്. ഇന്റർനേഷൻസ് എന്ന പ്രവാസി നെറ്റ് വർക്കിംഗ് സമൂഹമാണ് സർവേ സംഘടിപ്പിച്ചത്.
65 രാജ്യങ്ങളിലെ വിദേശികളുടെ ജീവിതാവസ്ഥകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ജീവിതത്തെ ബാധിക്കുന്ന നാൽപ്പതിലധികം ഘടകങ്ങൾ ഇതിൽ പരിഗണിച്ചിട്ടുണ്ട്.
എല്ലാം സര്ക്കാരിനാല് നിയന്ത്രിക്കപ്പെട്ട, ഏറ്റവും സുരക്ഷിതവും കൃത്യതയുള്ളതുമായ രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. തണുപ്പുകാലത്ത് വീടിന്റെ അകത്തളങ്ങള്‍ ചൂടാക്കാനുള്ള ഗ്യാസ് മുതല്‍ രാത്രികാലങ്ങളിലെ താപനിയന്ത്രണം പോലും സര്‍ക്കാര്‍ വകയാണ്.
ശാന്തവും വൃത്തിയുള്ളതുമായ ഗ്രാമങ്ങള്‍, സ്വപ്നം പോലുള്ള പ്രഭാതങ്ങള്‍, നദീതീരങ്ങള്‍,എന്ന് വേണ്ട മനുഷ്യന് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡില്‍ പഞ്ചായത്തുകളാണ് ഭരിക്കുന്നത്. ഒരു പഞ്ചായത്തിലെ 50 ശതമാനത്തിലധികം ആളുകള്‍ എന്തെങ്കിലും കാര്യങ്ങള്‍ എഴുതി ആവശ്യപ്പെട്ടാല്‍ അതു അതു നടക്കും. മഹാത്മജി വിഭാവനം ചെയ്ത വികേന്ദ്രീകരണവും പഞ്ചായത്തീരാജും ഏറ്റവും ഭംഗിയായി നടപ്പിലാക്കിയത് എവിടെയാണെന്ന് തോന്നിപോകും.
എല്ലാ പഞ്ചായത്തുകളും അതിന്റെ പരിധിക്കുള്ളില്‍ ഒരു കാട് നിര്‍മ്മിച്ച് നിലനിര്‍ത്തണം എന്നത് നിര്‍ബന്ധമാണ്. രാവിലെ നടക്കുന്നവര്‍ക്ക് ശുദ്ധവായു ലഭിക്കാനും രാജ്യത്തിന്റെ പരിസ്ഥിതി സന്തുലനം കാത്തു സൂക്ഷിക്കാനുമാണ് വനങ്ങൾ നിലനിർത്തുന്നത്.
വിനോദ സഞ്ചാരവും പാലുമാണ് സ്വിറ്റ്സര്‍ലാന്‍ഡിന്റെ പ്രധാനവരുമാനം. വീടുകളിലെല്ലാം പശുത്തൊഴുത്തുകള്‍ കാണാം. തൊഴുത്തിനോട് ചേര്‍ന്ന് ഒരു മുറിയുണ്ടാകും. പാല് ശേഖരിച്ച് വെയ്ക്കാനാണിത്. അടുത്ത് ഒരു പെട്ടി. പാല് ആവശ്യമുള്ളവര്‍ക്ക് ഉടമയോട് ചോദിക്കാതെ തന്നെ എടുക്കാം. പണം പെട്ടിയിലിട്ടാല്‍ മതി.വഴിയരികില്‍ മനോഹരമായ പൂപ്പാടങ്ങള്‍ കാണാം. പൂക്കള്‍ ആവശ്യമുള്ളവര്‍ക്ക് പറിക്കാം. എടുക്കുന്ന കുലക്കനുസരിച്ച് വില പെട്ടിയിലിടണം.
സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന വിദേശികളിൽ 97 ശതമാനം പേരും ഇവിടം തങ്ങൾക്കു സുരക്ഷിതമാണെന്നാണ് അഭിപ്രായപ്പെട്ടത്. ആഗോള ശരാശരിയെ അപേക്ഷിച്ച് 18 പോയിന്റ് കൂടുതലാണിത്. വ്യക്തിഗത സുരക്ഷ, രാഷ്ട്രീയ സുസ്ഥിരത, സമാധാനം എന്നിവയാണ് സ്വിറ്റ്സർലൻഡിനെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്.
സ്വിറ്റ്സര്‍ലാന്‍ഡുകാര്‍ ശാന്തപ്രകൃതരാണ്. അവര്‍ സമൃദ്ധിയില്‍ ജീവിക്കുന്നു. അധ്വാനവും വിശ്രമവും ഒരു പോലെ ആസ്വദിക്കുന്നു. കേട്ടറിവിനേക്കാൾ മനോഹരമാണ് സ്വിറ്റ്സർലൻഡ് എന്ന യാഥാർഥ്യം
https://www.facebook.com/Malayalivartha