പൂർണ നഗ്നരായ പുരുഷന്മാർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഒരു ദ്വീപ്
പൂർണ നഗ്നരായ പുരുഷന്മാർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഒരു ദ്വീപ്. അതാണ് ജപ്പാനിലെ ഒക്കിനോഷിമ ദ്വീപ്. തെക്കു പടഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും കൊറിയന്‍ പെന്‍സുലക്കും മധ്യ ഭാഗത്തായാണ് ഈ ദ്വീപുള്ളത്.
ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ദ്വീപായ ക്യുഷുവിനും കൊറിയന്‍ പെന്‍സുലയ്ക്കും മധ്യഭാഗത്തില്‍ 700 ചരുരശ്ര മീറ്റര്‍ വിസ്തൃതിയിൽ ഉള്ള ഈ ദ്വീപിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകരുതെന്ന് പുരോഹിതന്മാർ വാദിച്ചിരുന്നു.
യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള ദ്വീപ് ആണെങ്കിലും ഇവിട സ്ത്രീകൾക്ക് പ്രവേശനമില്ല. പോളണ്ടില്‍ നടന്ന യുനെസ്‌കോയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഒക്കിനോഷിമ ദ്വീപിന് ലോക പൈതൃക പട്ടികയില്‍ സ്ഥാനം ലഭിച്ചത്.
നൂറ്റാണ്ടുകളായി പിന്‍തുടര്‍ന്നുവരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ശക്തമായ ശുദ്ധി പാലിച്ചാല്‍ മാത്രമേ ദ്വീപില്‍ പുരുഷന്‍മാര്‍ക്കും പ്രവേശനം ലഭിക്കുകയുള്ളു. പരമ്പരാഗത ഷിന്റോ മതവിശ്വാസം പിന്തുടരുന്നതിനാലാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ലാത്തത്. ഷിന്റോ മതാചാരമനുസരിച്ച് ആര്‍ത്തവകാലം അശ്രുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും പറയപ്പെടുന്നു.
പവിത്ര ദ്വീപില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശിക്കണമെങ്കില്‍ പൂര്‍ണ്ണ നഗ്‌നനാകണം. ശുദ്ധി വരുത്താന്‍ കടലില്‍ കുളിച്ചിട്ട് വേണം ഇവര്‍ ദ്വീപില്‍ പ്രവേശിക്കുവാന്‍. കൂടാതെ കടുത്ത ശുദ്ധീകരണ ചടങ്ങുകള്‍ കഴിഞ്ഞു മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടാതെ അവിടെ ചെന്ന് മടങ്ങിയെത്തിയാല്‍ കണ്ട കാര്യം ആരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.
ദേവലയത്തിന്റെ ചുമതലയുള്ള ഒരാള്‍ മാത്രമാണ് പവിത്ര ദ്വീപിലെ അന്തേ വാസി.ജപ്പാനിലെ ഒക്കിനോഷിമ ദ്വീപില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് പ്രവേശനനുമതിയുള്ളത്. പ്രതിവർഷം 200 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാറുള്ളു.എന്നാല്‍ അവര്‍ കര്‍ശന നിയമങ്ങള്‍ പാലിക്കണം എന്ന് നിബന്ധനയുണ്ട് .
ദ്വീപില്‍ സൈനികരെ ആദരിക്കുന്ന പതിവുണ്ട്.പവിത്ര ദ്വീപായ ഒക്കിസ്തുവില്‍ ദേവലയത്തിലെ പൂജകള്‍കൂടാതെ സമീപപ്രദേശത്ത് കൊല്ലപ്പെട്ട സൈനികര്‍ക്കും ആദരാഞ്ജലികൾ അര്‍പ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha