വെള്ളത്തുള്ളിയിൽ മാസ്മരിക സൗന്ദര്യം വിടർത്തുന്ന സാന്‍ സ്‌റ്റോജന്‍കെവിക്ക്
ദുസാന്‍ സ്‌റ്റോജന്‍കെവിക്ക് എന്ന ഫോട്ടോഗ്രാഫറുടെ ക്ലിക്കുകൾ മഴവില്ലിന്റെ മനോഹാരിതയെ തോൽപ്പിക്കും. അത്യപൂര്‍വ്വ സൗന്ദര്യം വിളിച്ചോതുന്ന ക്ലിക്കുകള്‍ ആണ് ഈ ഫോട്ടോഗ്രാഫറുടേത്.
തന്റെ കൈവശമുള്ള മാക്രോ ലെന്‍സ് വെള്ളത്തുള്ളികളില്‍ ഫോക്കസ് ചെയ്ത അദ്ദേഹം പകർത്തുന്ന ചിത്രങ്ങൾ അത്യപൂർവവും മാസ്മരിക സൗന്ദര്യം തുളുമ്പുന്നവയുമാണ്. വെള്ളത്തുള്ളികള്‍ക്കകത്ത് കൊട്ടാരവും പാലവും വലിയ കെട്ടിടങ്ങളുമെല്ലാം തന്മയത്ത്വത്തോടെ സമന്വയിക്കുന്ന കാഴ്ച തികച്ചും വ്യത്യസ്തമാണ്.
ഓരോ തുള്ളി ജലത്തിലും ഓരോ വിസ്മയങ്ങള്‍ തീർക്കുന്ന ദുസാന്റെ ക്ലിക്കുകൾ ലോക പ്രശസ്തമായിക്കഴിഞ്ഞു. ഇസ്റ്റാംബുളിലെ ബ്ലു മോസ്‌ക്ക്, ബാര്‍സലോണയിലെ സാഗ്രഡ ഫെമിലിയ തുടങ്ങി ലോകത്തെ വലിയ സൗധങ്ങളാകെ ഇദ്ദേഹം പകര്‍ത്തിത്തുടങ്ങി. അമേരിക്കയിലെ അംബരചുംബിയായ എംപയര്‍ സ്റ്റേറ്റ് കെട്ടിടമാണ് ദുസന്‍ പകര്‍ത്തിയതില്‍ ഏറ്റവും അവസാനത്തേത്.
ചെറിയ ജീവികളെ വലുതായി കാട്ടുന്ന മാക്രോഫോട്ടാഗ്രാഫി എന്ന പ്രത്യേക തരം ചിത്രമെടുപ്പ് രീതിയാണ് ദുസാന്റേത്.വളരെ അടുത്ത് വസ്തുക്കളെ ഫോക്കസ് ചെയ്ത് ചിത്രമെടുക്കുന്ന രീതിയാണ് ഇത്.
മാക്രോ ലെന്‍സ് വെള്ളത്തുള്ളികളില്‍ ഫോക്കസ് ചെയ്ത എടുക്കുന്ന ചിത്രങ്ങളിൽ ഫോട്ടോഷോപ്പ് പോലുള്ള കൃത്രിമത്വങ്ങളൊന്നും ചെയ്യാതെയുള്ള ഈ ചിത്രങ്ങൾ ദുസാന്‍ സ്‌റ്റോജന്‍കെവിക്കിന്റെ പ്രതിഭയുടെ നേർക്കാഴ്ചകളാണ്
https://www.facebook.com/Malayalivartha