ചൈനയില്‍ വിനോദസഞ്ചാരം വളര്‍ത്താന്‍'ഹരിത ക്യുആര്‍ കോഡ്'
വിനോദസഞ്ചാരം വളര്‍ത്താന്‍ എന്തും ചെയ്യും ചൈന. ഒരു ലക്ഷത്തിലേറെ മരങ്ങള്‍കൊണ്ട് ക്യുആര്‍ (ക്വിക് റെസ്‌പോണ്‍സ്) കോഡ് സൃഷ്ടിച്ചതാണു സമൂഹമാധ്യമങ്ങളില്‍ ഹരമായത്.
പ്രാദേശിക ടൂറിസം വികസനം ലക്ഷ്യമിട്ടു ഷിലിന്‍ഷുയി ഗ്രാമത്തിലാണ് പടുകൂറ്റന്‍ 'ഹരിത ക്യുആര്‍ കോഡ്' ഒരുക്കിയത്. 1,30,000 ചൈനീസ് ജൂണിപര്‍ മരങ്ങളാണ് ആകാശത്തുനിന്ന് സ്‌കാന്‍ ചെയ്‌തെടുക്കാവുന്ന 'ക്യുആര്‍ കോഡായി' വളര്‍ത്തിയെടുത്തത്.
ബാര്‍കോഡുകളുടെ അടുത്ത തലമുറയില്‍പ്പെട്ടവയാണ് ക്യുആര്‍ കോഡുകള്‍. സ്മാര്‍ട് ഫോണുകളിലെ പ്രത്യേക ആപ്ലിക്കേഷനുകള്‍ വഴി കോഡ് സ്‌കാന്‍ ചെയ്‌തെടുത്താല്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. 'ഹരിത ക്യുആര്‍ കോഡ്' നയിക്കുന്നത് ഷിലിന്‍ഷുയിയുടെ ടൂറിസം വെബ്‌സൈറ്റിലേക്കാണ്.
https://www.facebook.com/Malayalivartha