ഭൂമിയിലുള്ള എല്ലാ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയ ആദ്യപെണ്‍കുട്ടി
കസാന്‍ഡ്ര ഡീ പീകോള്‍ എന്ന പെണ്‍കുട്ടിക്ക് വയസ് 27. ഇന്ന് ഭൂമുഖത്തുള്ള ആരും അസൂയപ്പെടുന്ന ഒരു നേട്ടമാണ് ഈ പെണ്‍കുട്ടി കൈവരിച്ചിരിക്കുന്നത്. ലോകത്ത് ഇന്ന് നിലവിലുള്ള എല്ലാ പരമാധികാര രാജ്യങ്ങളും സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് കസാന്‍ഡ്ര.
ഈ പെണ്‍കുട്ടി 2015 ജൂണ്‍ മുതല്‍ ഇതുവരെ സഞ്ചരിച്ചത് 181 രാജ്യങ്ങളാണ്. ഇനി 15 രാജ്യങ്ങള്‍ കൂടി ബാക്കിയുണ്ട്. 40 ദിവസത്തിനുള്ളില്‍ അതും പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുകയാണ് ഈ പെണ്‍കുട്ടി.
ഇനി അടുത്ത 40 ദിവസത്തില്‍ 15 രാജ്യങ്ങള്‍ കൂടി കസാഡ്ര ഡീ പീകോളിന് സന്ദര്‍ശിക്കാനുണ്ട്. ഇത് നേടിയാല്‍ ഏറ്റവും വേഗത്തില്‍ ലോകത്തിലെ 196 രാജ്യങ്ങള്‍ സന്ദര്‍ശിച്ച വ്യക്തി എന്ന ഗിന്നസ് റെക്കോഡ് ഈ 27 കാരിയെ തേടിയെത്തും.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫൊര്‍ പീസ് ത്രൂ ടൂറിസം എന്ന സംഘടനയുടെ ആഗോള അംബാസിഡറാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍. $200,000 മാണ് ഇതുവരെ യാത്രയ്ക്ക് ചിലവായ തുക. ആദ്യം പണം സ്വയം കണ്ടെത്തിയെങ്കിലും പിന്നീട് സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചു.
ഇന്‍സ്റ്റഗ്രാം വഴി യാത്രയുടെ വിവരങ്ങള്‍ ലോകത്തോട് പങ്കുവയ്ക്കാനും കസാന്‍ഡ്ര സമയം കണ്ടെത്തുന്നു. എന്താണ് ഈ യാത്രയ്ക്ക് ഈ വേഗത എന്ന് ചോദിച്ചാല്‍ അത് ഒരു ക്യാമറയും കുറഞ്ഞ ലഗേജും ആണെന്ന് ഇവള്‍ പറയും.
https://www.facebook.com/Malayalivartha