Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജര്‍മ്മനിയിലെ കറുത്ത കാടുകളും ബ്ലാക്ക് ഫോറസ്റ്റ് പട്ടണവും

09 OCTOBER 2017 03:30 PM IST
മലയാളി വാര്‍ത്ത

പട്ടണങ്ങളില്‍ നിന്നു മാറി ഏതെങ്കിലും ഗ്രാമപ്രദേശത്തോ കാട്ടിലോ പോകണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കില്‍ ജര്‍മ്മനിയില്‍ ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന നിത്യഹരിതവനവും, കുറച്ചു സുന്ദരങ്ങളായ ഗ്രാമങ്ങളും ഒക്കെയുള്ള ഒരു സുന്ദരമായ പ്രദേശമുണ്ട്. കുക്കൂ ക്ലോക്കുകളും, ബ്ലാക് ഫോറസ്റ്റ് കേക്കുകളും ഒക്കെയാണ് ഈ സ്ഥലത്തെ ലോക പ്രശസ്തമാക്കിയത്. അവിടത്തെ ട്രീബെര്‍ഗ് എന്നു പേരുള്ള ഒരു കൊച്ചു പട്ടണത്തിലാണ് ജര്‍മ്മനിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമുള്ളത്. ക്ലോക്ക് നിര്‍മ്മാണവും ഒക്കെയാണ് ഇപ്പോള്‍ അവിടുത്തെ മുഖ്യ പരിപാടി.

പണ്ട് കുറച്ചു ക്വാര്‍ട്‌സ് ഖനനവും, ഗ്ലാസ് നിര്‍മ്മാണവും ഒക്കെയുണ്ടായിരുന്നു. ഇവിടുത്തെ ഊഷ്മളമായ കാലാവസ്ഥയും സുന്ദരമായ ഭൂപ്രകൃതിയും ആരോഗ്യകരമായ അന്തരീക്ഷവും കൊണ്ട് പല പുനരധിവാസ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരോടൊക്കെ ജര്‍മ്മനിയില്‍ ഡോക്ടര്‍മാര്‍ പറയുന്നത് നിങ്ങള്‍ കുറച്ചു നാള്‍ Schwarzwald- ല്‍ പോയി വിശ്രമിക്കാനാണത്രെ.

ഫ്രാങ്ക്ഫട്ട് സ്‌റ്റേഷനില്‍ നിന്നാണ് യാത്ര തുടങ്ങുന്നതെങ്കില്‍ നേരിട്ട് ട്രീബെര്‍ഗിലേക്ക് ട്രെയിനില്ല എന്നറിയുക; ഓഫന്‍ബെര്‍ഗില്‍ നിന്നും മറ്റൊരു ട്രെയിന്‍ മാറി കയറണം.യാത്രയ്ക്കിടയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവിടെയുള്ള ഇന്‍ഫൊര്‍മേഷന്‍ കൗണ്ടറില്‍ കാര്യങ്ങള്‍ തിരക്കാം. (Rastatt എന്ന സ്ഥലത്തിറങ്ങിയാല്‍ ട്രെയിനിനുപകരമോടിക്കുന്ന SEV ബസ്സുകള്‍ ഉണ്ടാകും, Rastatt നിന്നും  Baden Baden വരെ അതിലെത്താം. അവിടെ നിന്നും ട്രെയിന്‍ കിട്ടും.)

ബാദന്‍ ബാദനില്‍ നിന്നും ഡബിള്‍ ഡക്കര്‍ ട്രെയിനുണ്ട്. മുകളില്‍ തന്നെ ഇരിപ്പിടം കിട്ടിയാല്‍ കാഴ്ചകള്‍ കാണാന്‍ സൗകര്യമായിരിക്കും.അതിനു തക്കവണ്ണം വിശാലമായ ഗ്ലാസ് ജനാലകളാണ് ട്രെയിനിനുള്ളത്. സ്‌റ്റേഷനില്‍ നിന്നു പുറപ്പെടുമ്പോള്‍ മുതല്‍ തന്നെ പച്ച വിരിച്ച പുല്‍മേടുകളും, ഇടതൂര്‍ന്ന സ്തൂപികാഗ്രവനങ്ങളും, ജര്‍മ്മന്‍ ഗ്രാമീണ ഭംഗിയും മതിവരുവോളം കണ്ടാസ്വദിക്കാം.

ട്രീബെര്‍ഗ് സ്‌റ്റേഷനില്‍ എത്തിയാല്‍ കയ്യിലുള്ള ലഗേജൊക്കെ സ്‌റ്റേഷനിലെ ലോക്കറില്‍ വച്ചിട്ട് അവിടെ ചുറ്റിനടന്നു കാണാനാവും. സ്‌റ്റേഷനിരിക്കുന്നിടത്തു നിന്നും അല്‍പ്പം ഇറക്കത്തിനു ശേഷം പിന്നീട് ചെറിയ കയറ്റമാണ്. അല്‍പ്പം കയറിച്ചെല്ലുമ്പൊഴേക്കും വശങ്ങളില്‍ കെട്ടിടങ്ങള്‍ കാണാം. നടപ്പാതക്കും വാഹനങ്ങള്‍ പോകുന്ന പാതയ്ക്കും ഇടയിലുള്ള സ്ഥലത്ത് മനോഹരമായ പുഷ്പങ്ങള്‍ വച്ചു പിടിപ്പിച്ചിരിക്കുന്നു. പട്ടണത്തിന്റെ മറ്റേയറ്റത്താണ് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ സ്ഥിതിചെയ്യുന്നത്. പോകുന്ന വഴിക്ക് കുക്കൂ ക്ലോക്കുകള്‍ വില്‍ക്കുന്ന കടകള്‍, ടൗണ്‍ ഹാള്‍, വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടം എന്നിവയെല്ലാം കാണാം. ഏകദേശം അര മണിക്കൂര്‍ കൊണ്ട് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൗണ്ടറിലെത്താം. അവിടെ ഏതെങ്കിലും ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് ഒരു കാര്‍ഡ് കിട്ടുമെന്നും അതുപയോഗിച്ചാല്‍ യാത്ര സൗജന്യമാണെന്നുമൊക്കെയുള്ള വിവരങ്ങള്‍ അവിടെ നിന്നു ലഭിക്കും. യാത്ര കൂടാതെ വെള്ളച്ചാട്ടത്തിലേക്കള്ള പ്രവേശനവും സൗജന്യമാണ്. വെള്ളച്ചാട്ടത്തിന്റെ കൗണ്ടറില്‍ നിന്നും വെള്ളച്ചാട്ടവും മ്യൂസിയവും കൂടി കാണാനുള്ള കോംബി ടിക്കറ്റും കിട്ടും. ഒരാള്‍ക്ക് ഒന്‍പതര യുറോ ആണ് ചാര്‍ജ്.

ടിക്കറ്റ് കൗണ്ടറില്‍ നിന്ന് അല്‍പ്പം മുന്നോട്ടു നടക്കുമ്പോള്‍ തന്നെ മരങ്ങള്‍ക്കിടയിലൂടെ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴത്തെ തട്ട് കണ്ടുതുടങ്ങും. ഏഴു തട്ടുകളാണ് വെള്ളച്ചാട്ടത്തിനു മൊത്തത്തില്‍ ഉള്ളത്. വെള്ളച്ചാട്ടത്തില്‍ ഇറങ്ങാനോ കുളിക്കാനോ ഒന്നും പറ്റില്ല. പക്ഷേ അടുത്തേക്ക് നില്‍ക്കാനായി ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കി വച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിന്റെ അറ്റത്തേക്കെത്തുമ്പോള്‍ വെള്ളം പാറയില്‍ തട്ടി ചിതറി ചെറിയ കണങ്ങളായി നമ്മുടെ ദേഹത്തു വന്നു വീണു കൊണ്ടിരിക്കും. വെള്ളത്തിന് അല്‍പം തവിട്ടു നിറമാണ്. ഉറവകളിലെ വെള്ളം കരിയിലകളില്‍ കൂടി കടന്നു വരുന്ന വഴിക്ക് അവിടെ നിന്നും കുറച്ചു നിറം കടമെടുത്തതാകാനാണ് സാദ്ധ്യത.

ഉയരം 163 മീറ്ററാണെങ്കിലും ഏഴു തട്ടുകളുടെയും കൂടിയുള്ള ഉയരമാണിത്. വെള്ളച്ചാട്ടത്തിന്റെ ഗാംഭീര്യത്തെക്കാള്‍ അതിനു ചുറ്റുമുള്ള പച്ചപ്പാണ് അതിനെ കൂടുതല്‍ മനോഹരമാക്കുന്നത്. വെള്ളം കുത്തിയൊഴുകാത്ത വശങ്ങളിലുള്ള പാറക്കല്ലുകളിലെല്ലാം പായല്‍ ആവരണം തീര്‍ത്തിരിക്കുന്നതും ആ ചിത്രത്തിനുഭംഗി കൂട്ടുന്നു. കാടിനുള്ളിലൂടെ വലിയ ആയാസമില്ലാതെ നടന്നുകയറാവുന്ന കോണ്‍ക്രീറ്റ് ചെയ്ത വഴിയുണ്ട്. മുകളിലോട്ട് കയറുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ കുറുകെ രണ്ടു സ്ഥലത്ത് പാലം ഉണ്ടാക്കി വച്ചിട്ടുണ്ട്. വെള്ളത്തില്‍ തൊടാതെ തന്നെ വെള്ളച്ചാട്ടത്തിന്റെ മദ്ധ്യത്തില്‍ നിന്നുള്ള കാഴ്ച കാണാം. താഴെ വലിയ വെള്ളച്ചാട്ടമായി തീരുന്നത് മുകളില്‍ കല്ലുകളുടെ ഇടയിലൂടെ ഒളിച്ചും പാത്തും പോകുന്ന ഒരു തോടാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും. ബാക്കിയുള്ള വെള്ളം മുഴുവന്‍ പിന്നീട് ചെറിയ ഉറവകളില്‍ നിന്നും വന്നു ചേരുന്നതാണ്. ഈ ഭാഗത്തൊക്കെ വേണമെങ്കില്‍ വെള്ളത്തില്‍ ഇറങ്ങാം.

കറുത്തകാട് എന്നാണ് പേരെങ്കിലും ആന, സിംഹം, കടുവാ, കാണ്ടാമൃഗം മുതലായ മൃഗങ്ങള്‍ ഒന്നും ഇവിടില്ല. അണ്ണാനും, ഒന്നു രണ്ടു തരം കുരുവികളുമൊക്കെയാണുള്ളത്. അണ്ണാനു കൊടുക്കാനായി ടിക്കറ്റ് കൗണ്ടറില്‍ നിന്നു തന്നെ കടല വാങ്ങാന്‍ കിട്ടും. ഇഷ്ടം പോലെ കടലക്കാ ഉള്ളതുകൊണ്ട് ഏതു തിന്നണം എന്ന ആശയക്കുഴപ്പത്താല്‍ അന്തം വിട്ട് ഓടി നടക്കുന്ന അണ്ണാന്‍മാരെ കണ്ടിരിക്കല്‍ നല്ല നേരം പോക്കാണ്. മനുഷ്യരെ ഒന്നും ഇപ്പോള്‍ തീരെ പേടിയില്ല; എല്ലാ ദിവസവും കണ്ടു കണ്ട് പരിചയമായിരിക്കുന്നു.

അവിടെ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് ബസ്സില്‍ എത്താം. ഒരു വിധം എല്ലാ യാത്രകള്‍ക്കും 2.30 യൂറോ ആണ് ഒരാളുടെ നിരക്ക്.ഒരു ദിവസത്തെ കറക്കത്തിനു ശേഷം സ്‌റ്റേഷന്‍ ലോക്കറില്‍ വച്ചിരുന്ന ലഗേജുമെടുത്ത് പുതിയ ഇടത്തേക്കുപോകുകയുമാവാം. ഹോട്ടലില്‍ ചെക്കിന്‍ ചെയ്തുകഴിയുമ്പോള്‍ അവിടുത്തെ താമസക്കാര്‍ക്ക് സിറ്റി ടാക്‌സ് അടയ്ക്കുമ്പോള്‍ കിട്ടുന്ന കോനുസ് കാര്‍ഡ് തരും. ഇതാണ് സൗജന്യ യാത്രക്കായി ഉപയോഗിക്കാന്‍ കഴിയുന്നത്.

ബ്ലാക് ഫോറസ്റ്റിലാണ് ഹോട്ടലെങ്കില്‍ ഭക്ഷണത്തോടൊപ്പം ഒരു ബ്ലാക് ഫോറസ്റ്റ് കേക്കും ലഭിക്കും. അങ്ങനെ ബ്ലാക് ഫോറസ്റ്റില്‍ നിന്നൊരു ബ്ലാക്ക് ഫോറസ്റ്റ് കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് സഫലമാകും. ശൈത്യകാലത്ത് ഇവിടുത്തെ ഇടതൂര്‍ന്ന കോണിഫെറസ് മരങ്ങളുടെ മുകളില്‍ മഞ്ഞു വീണു കിടക്കുന്നതുപോലെയാണ് ബ്ലാക് ഫോറസ്റ്റ് കേക്കിന്റെ ഇരുണ്ട നിറമുള്ള ചോക്ലേറ്റ് ഭാഗത്തിന് മുകളില്‍ വെളുത്ത ക്രീം ഒഴുകി കിടക്കുന്നത്. അതുകൊണ്ടാണ് കേക്കിന് ആ പേരു വന്നത് എന്നൊരു ഐതിഹ്യം പോലുമുണ്ട്.

അവിടെ അടുത്തൊരു പള്ളിയുണ്ട്. അവിടേക്ക് പോകുന്ന വഴിക്ക് ലോകത്തിലെ ഏറ്റവും വലിയ കുക്കൂ ക്ലോക് വഴിയരികില്‍ കാണാം. അതിന് ഒരു സാധാരണ വീടിന്റെയത്രയും വലിപ്പമുണ്ട്.

ഇവിടുത്തെ വലിയ പട്ടണങ്ങളില്‍ പൊതുഗതാഗത സംവിധാനം മികച്ചതാണെങ്കിലും ഇവിടത്തെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ ഇല്ലാതെ രക്ഷയില്ല. ഗ്രാമങ്ങളിലെ പൊതുഗതാഗതത്തിന്റെ കാര്യത്തില്‍ നമ്മുടെ കേരളം ജര്‍മ്മനിയെക്കാളും മികച്ചതാണെന്ന് പറയേണ്ടിവരും.



അവിടെ അടുത്തുള്ള ആ തീര്‍ത്ഥാടന പള്ളിയില്‍ ഒരു അരുവി ഉണ്ട്. ആ അരുവിയിലെ വെള്ളം ഉപയോഗിച്ച് ഒരാളുടെ അന്ധതയും മറ്റൊരാളുടെ കുഷ്ഠരോഗവും മാറി എന്നാണ് പറയപ്പെടുന്നത്. കുഷ്ഠ രോഗം മാറിയ ആള്‍ അതിന്റെ നന്ദി സൂചകമായി അവിടെയുള്ള ഒരു മരത്തിന്റെ പൊത്തില്‍ മാതാവിന്റെ ഒരു പ്രതിമ സ്ഥാപിച്ചു.

പില്‍ക്കാലത്ത് ആരോ അത് കണ്ടെത്തുകയും അവിടെ ഒരു പള്ളി പണിയുകയും ചെയ്തു. അതു കൊണ്ട് പള്ളിയുടെ പേര്Maria in der Tann' (ഫര്‍ മരത്തിനുള്ളിലെ മറിയം) എന്നാണ്. ഒരു ചെറിയ പളളിയാണെങ്കിലും അവിടൊരു ഭീമന്‍ ഓര്‍ഗനാണുള്ളത്. പള്ളിയുടെ അര്‍ത്താരയും വ്യത്യസ്തവും വളരെ ഭംഗിയുള്ളതുമാണ്.

കല്‍ക്കരിത്തീവണ്ടിയാത്ര ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ടിക്കറ്റ് ടുറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ കൗണ്ടറില്‍ നിന്നു ലഭിക്കും. അതേ കെട്ടിടത്തില്‍ തന്നെയാണ് മൂസിയവും ഉള്ളത്. ബ്ലാക് ഫോറസ്റ്റിലെ ആളുകളുടെ പരമ്പരാഗത വസ്ത്രധാരണ രീതിയെപ്പറ്റിയും അവരുടെ പരമ്പരാഗത തൊഴിലുകളെപ്പറ്റിയുമൊക്കെ അവിടെ നിന്നും വിവരം കിട്ടും. ഗ്രാമഫോണും, കാസറ്റും, സി.ഡി-യും ഒക്കെ വരുന്നതിനു മുമ്പ് സംഗീതം റെക്കോര്‍ഡ് ചെയ്തിരുന്ന സംഗീതപ്പെട്ടികള്‍ അവിടെയുണ്ട്.

ഒരു ബാരലിന്റെ പുറം ഭാഗത്ത് ചെറിയ തടിപ്പുകള്‍ ഇട്ടിട്ടുണ്ടാകും, ബാരല്‍ കറങ്ങുമ്പോള്‍ തടിപ്പുകള്‍ വരുന്ന ഭാഗത്ത് ഒരു സ്വിച്ച് ഓണാവുകയും വാദ്യോപകരണം പ്രവര്‍ത്തിക്കുകയും ചെയ്യത്തക്ക രീതിയിലാണ് സജ്ജീകരണം. ബാരലിന്റെ ഓരോ ഭാഗത്തും ഓരോ വാദ്യോപകരണത്തിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള സ്വിച്ചുകളാണുള്ളത്. ചില കളിപ്പാട്ടങ്ങളില്‍ ഇപ്പോഴും ഇതുപയോഗിച്ചു കാണുന്നുണ്ട്. ഒരു വലിയ അലമാരയുടെ വലിപ്പമുള്ളതാണ് അവിടുത്തെ ഏറ്റവും വലിയ സംഗീതപ്പെട്ടി. അന്‍പതു മനുഷ്യര്‍ വേണം അതില്‍ റിക്കാര്‍ഡ് ചെയ്തിരിക്കുന്ന പാട്ട് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതിനു വേണ്ടി. ഇന്നത്തെ കാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ സംഗീതം ഒരുമിച്ച് വേണമെങ്കില്‍ റിക്കാര്‍ഡ് ചെയ്യാന്‍ പറ്റുമായിരിക്കും. എന്നാല്‍ ഇതിന്റെ പ്രത്യേകത അതാത് വാദ്യോപകരണം തന്നെയാണ് ആ ശബ്ദം വീണ്ടും ഉണ്ടാക്കുന്നത് എന്നതാണ്. 5 യുറോ കൊടുത്താല്‍ നമുക്കത് പ്രവര്‍ത്തിപ്പിച്ചു കേള്‍ക്കാം.

കല്‍ക്കരി തീവണ്ടിയാത്രക്ക് കോനുസ് കാര്‍ഡുപയോഗിച്ചാല്‍ സൗജന്യ യാത്ര തരപ്പെടും.സാധാരണ തീവണ്ടിയില്‍ കയറാനുള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇതില്‍ കയറാനുണ്ടാവും. കല്‍ക്കരി തീവണ്ടിയില്‍ കയറുക എന്നതിനേക്കാള്‍ മനോഹരമായ കാഴ്ചകളുള്ള പാളങ്ങളിലൂടെ സഞ്ചരിക്കാം എന്നതും ഒരു ആകര്‍ഷണമാണ്. പഴഞ്ചന്‍ ബോഗിയുടെ ജനലുകളൊന്നും പുതിയ ട്രെയിനുകളുടെയത്ര വലുതല്ല. ട്രീബെര്‍ഗില്‍ നിന്നും കിഴക്കുവശത്തുള്ള സെന്റ് ഗിയോര്‍ഗന്‍ സ്‌റ്റേഷന്‍ വരെയാണ് ആദ്യ യാത്ര. അവിടെയെത്തി ഉടന്‍ തന്നെ എഞ്ചിന്‍ പുറകില്‍ കൊണ്ടുപോയി പിടിപ്പിക്കും. അവിടെ നിന്നും ട്രീബെര്‍ഗിന്റെ വടക്ക് കുറച്ചു ദൂരെയുള്ള ഹൗസാഹ് സ്‌റ്റേഷന്‍ വരെയാണ് അടുത്ത ഘട്ടം. ഒന്നര മണിക്കൂറോളം സമയം അവിടെ ചുറ്റിക്കറങ്ങാന്‍ കിട്ടും.

ചുറ്റിനും മലകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വാരമാണ് ഹൗസാഹ്. സ്‌റ്റേഷനോട് ചേര്‍ന്നുള്ള കുറച്ചു കെട്ടിടങ്ങള്‍ കടന്ന് അല്‍പ്പം നടന്നാലാണ് ഹാസാഹിന്റെ യഥാര്‍ത്ഥ ഭംഗി കാണാന്‍ കഴിയുക. ഒത്ത നടുവില്‍ പച്ചപ്പുല്ല് വിരിച്ച ഒരു മൈതാനമാണ്; അതിന്റെ നടുവിലൂടെ ഒരു തോടൊഴുകുന്നു; മൈതാനത്തിന്റെ ഒരു വശത്തുകൂടി നടക്കാനും സൈക്കിള്‍ സവാരിക്കാര്‍ക്കും മാത്രമായുള്ള ചെറിയ ഒരു വഴി; മറുവശത്ത് വാഹനങ്ങള്‍ക്ക് പോകാനുള്ള വഴി; രണ്ടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു നടപ്പാലം; ഇതൊക്കെയാണ് ഒറ്റനോട്ടത്തില്‍ ഹൗസാഹ്. അര മണിക്കൂര്‍ കൊണ്ട് തിരിച്ച് ട്രീ ബെര്‍ഗ് എത്തും. ഹൗസാഹ് മുതല്‍ സെന്റ് ഗിയോര്‍ഗന്‍ വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തിനിടെ റെയില്‍ പാതയില്‍ 37 തുരംഗങ്ങള്‍; 500 മീറ്റര്‍ ഉയരവ്യത്യാസം. സ്‌റ്റേഷനില്‍ നിന്നും ബസ്സില്‍ കയറണം വീണ്ടും പട്ടണത്തിലെത്താന്‍. ജര്‍മ്മനിയില്‍ ഏറ്റവും മനോഹരമായ രണ്ടു സ്ഥലങ്ങളില്‍ ഒന്ന് ബ്ലാക് ഫോറസ്റ്റ് ആണെന്ന് നിസ്സംശയം പറയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഴ്സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍....  (4 minutes ago)

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (18 minutes ago)

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു.... സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു  (27 minutes ago)

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം...  (56 minutes ago)

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (7 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (7 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (8 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (8 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (8 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (9 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (9 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (10 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (11 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (11 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (13 hours ago)

Malayali Vartha Recommends