Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിലവിളികള്‍ പ്രതിദ്ധ്വനിക്കുന്ന ജര്‍മനിയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ്

03 NOVEMBER 2017 04:14 PM IST
മലയാളി വാര്‍ത്ത

ആദ്യത്തെ നാസിക്യാമ്പ് പണിതത് 1933 മാര്‍ച്ചില്‍ ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി ജര്‍മ്മനിയില്‍ അധികാരത്തിലെത്തിയപ്പോഴാണ്. രാഷ്ട്രീയ എതിരാളികളേയും തൊഴിലാളി സംഘടനാനേതാക്കളേയും തടവിലിടാന്‍ ഉദ്ദേശിച്ചുകൊണ്ട് നിര്‍മ്മിച്ചതായിരുന്നു ഈ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍.എന്നാല്‍ പിന്നീട് ഇത, വംശീയമായി നാസികള്‍ക്കെതിരായവരെന്ന് അവര്‍ക്കു തോന്നിയ ജൂതന്മാര്‍, കുറ്റവാളികള്‍, സ്വവര്‍ഗ്ഗസ്‌നേഹികള്‍, ജിപ്‌സികള്‍ തുടങ്ങിയവരുടെ ദുരിതത്തിനുള്ള കൊലയറകളായി മാറുകയായിരുന്നു.

ആയിരം ഏക്കറോളം വിസ്തൃതമായ ത്രികോണാകൃതിയിലുള്ള സാക്‌സന്‍ഹോസന്‍ ക്യാമ്പ് മറ്റുള്ളവയ്‌ക്കൊക്കെ ഒരു മാതൃകയെന്നനിലയിലാണ് 1936-ല്‍ തടവുകാരെ ഉപയോഗിച്ച് നിര്‍മിച്ചത്. നാസിഭരണകൂടത്തിന്റെ ശക്തിയും പൂര്‍ണാധികാരവും വെളിവാക്കുന്നതരത്തിലുള്ള ഡിസൈനും ലേ ഔട്ടും വേണമെന്ന നിര്‍ബന്ധത്തില്‍ പണിത ആദ്യ ക്യാമ്പ്. മറ്റു ക്യാമ്പുകളിലേക്ക് അയയ്ക്കും മുമ്പ് ഹിറ്റ്‌ലറുടെ എസ്.എസ്. കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ക്യാമ്പെന്ന നിലയില്‍ നാസി ക്യാമ്പുകളില്‍ പ്രമുഖസ്ഥാനമാണ് സാക്‌സന്‍ഹോസനുള്ളത്. 1938-ല്‍ കോണ്‍സണ്ട്രേഷന്‍ ക്യാമ്പ് ഇന്‍സ്‌പെക്ടറേറ്റ് ബെര്‍ലിന്‍ നഗരത്തില്‍ നിന്ന് ഇങ്ങോട്ടു മാറ്റിയതോടെ എല്ലാ നാസിക്യാമ്പുകളെയും നിയന്ത്രിച്ചിരുന്നത് ഇവിടെനിന്നായിരുന്നു.

വംശീയമായും രാഷ്ടീയമായും തങ്ങളുടെ എതിരാളികളെന്ന് ഹിറ്റ്‌ലര്‍ വിധിയെഴുതിയവരെയും കൈയേറിയ രാജ്യങ്ങളിലെ യുദ്ധത്തടവുകാരെയും വിവിധയിടങ്ങളില്‍ നിന്ന് ട്രെയിന്‍ വഴി ഒറാനിയന്‍ബര്‍ഗ് എന്ന സ്‌റ്റേഷനിലേക്കാണ് കൊണ്ടുവന്നിരുന്നത്. ഇവിടെ വന്നിറങ്ങുന്ന തടവുകാരെ തൊഴിച്ചും മര്‍ദിച്ചുമാണ് ഒന്നേമുക്കാല്‍ കിലോമീറ്റര്‍ അകലെയുള്ള സാക്‌സന്‍ ഹോസന്‍ കോണ്‍സണ്ട്രേഷന്‍ ക്യാമ്പിലേക്ക് ഹിറ്റലറുടെ കുപ്രസിദ്ധരായ എസ്.എസ്. കേഡറ്റുകള്‍ നയിച്ചത്.

ജര്‍മന്‍ ഭാഷയില്‍ കവാടത്തിലെഴുതിവെച്ച ഒരു വാക്യം വായിച്ചാണ് ഇന്ന് ഒറാനിയന്‍ ബര്‍ഗിലെ കോണ്‍സണ്ട്രേഷന്‍ ക്യാമ്പിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത്. Arbeit Macht Frei. 'തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും' അഥവാ പണിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടുമെന്നാണ് ഈ ആപ്തവാക്യത്തിന്റെ സാരം. ഇവിടെ സൂചിപ്പിക്കുന്ന സ്വാതന്ത്ര്യമെന്നതിന്റെ അര്‍ഥം അസഹ്യമായ പീഡനത്തിനൊടുവിലുള്ള മരണമാണെന്നറിഞ്ഞും അറിയാതെയും പതിനായിരക്കണക്കിന് തടവുകാര്‍ ക്യാമ്പിനകത്തേക്ക് കടന്നുപോയ കവാടമാണിത് എന്നോര്‍ക്കുമ്പോള്‍ ആ ആപ്തവാക്യം ഒരു ക്രൂരമായ തമാശപോലെ തോന്നും ഇന്ന്!

ഹിറ്റ്‌ലറുടെ നാസിസംരക്ഷണസേനയുടെ നട്ടെല്ലായിരുന്ന ഹൈന്‍ റിക് ഹിംലെര്‍ ജര്‍മന്‍ പോലീസിന്റെ അധിപനായശേഷം നിര്‍മിച്ച ആദ്യത്തെ ക്യാമ്പെന്ന പ്രത്യേകതയും സാക്‌സന്‍ ഹോസനുണ്ട്. 1936-ല്‍ തടവുകാരായ തൊഴിലാളികളെക്കൊണ്ട് പണികഴിപ്പിച്ച ഈ ക്യാമ്പ് മുഴുവന്‍ നോക്കിക്കാണാനായി ഓഡിയോസഹായി ഇപ്പോള്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ലഭ്യമാണ്. പാഠപുസ്തകവായനയ്ക്കപ്പുറം ചരിത്രയിടങ്ങള്‍ നേരിട്ടു കാണുന്നത് വിദ്യാര്‍ഥികളുടെ ലോകവീക്ഷണത്തെത്തന്നെ മാറ്റിമറിക്കും.

പ്രവേശനകവാടത്തിലെത്തുന്നതോടെ നാസിക്രൂരതകളരങ്ങേറിയ ഇടങ്ങളിലേക്ക് മനസ്സും ശരീരവും ഒന്നിച്ചുനീങ്ങിപ്പോകും. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ മരംകോച്ചുന്ന തണുപ്പിലും മഴയത്തും മണിക്കൂറുകളോളം ഹാജര്‍ നല്‍കാനെന്ന പേരില്‍ പീഡനമേല്‍ക്കേണ്ടിവന്ന പതിനായിരക്കണക്കിന് തടവുകാരുടെ നിസ്സഹായ മുഖങ്ങള്‍ പ്രവേശനകവാടത്തോടു ചേര്‍ന്നുള്ള റോള്‍ കോള്‍ ഏരിയയിലേക്ക് കടക്കുമ്പോള്‍ ഇപ്പോഴും സന്ദര്‍ശകരുടെ മനസ്സില്‍ തെളിയും.

സാക്‌സന്‍ഹോസന്‍ ക്യാമ്പ് ചുറ്റിനടന്ന് കണ്ടുമടങ്ങുമ്പോള്‍ ഫാസിസം ഇനി തിരിച്ചുവരുമെന്ന് കരുതുന്നുണ്ടോ എന്ന് നാം പരസ്പരം ചോദിച്ചുപോകും.ആ ചോദ്യത്തിന്, ഇതേ രൂപത്തിലും വ്യാപ്തിയിലും അളവിലും ഫാസിസത്തിന് തിരിച്ചുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്ന മറുപടി തമ്മില്‍ത്തമ്മില്‍ പറഞ്ഞ് നാം ഓരോരുത്തരും ചരിത്രത്തിലെ ആ കറുത്തദിനങ്ങളെ വിസ്മൃതിയിലാഴ്ത്താന്‍ ആത്മാര്‍ത്ഥമായും ശ്രമിച്ചുപോകും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം...  (27 minutes ago)

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (7 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (7 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (8 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (8 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (8 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (9 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (9 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (10 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (10 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (12 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (13 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (13 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (14 hours ago)

Malayali Vartha Recommends