ലാന്‍ഡ് ഓഫ് സിവിലൈസേഷന്‍; പ്രകൃതി തീര്‍ത്ത വിസ്മയം!
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടല്‍ ഇറങ്ങി പോയ സ്ഥലം എന്ന് ഭൗമ ശാസ്ത്രകാരന്‍മാര്‍ പറയപ്പെടുന്ന ഈ സ്ഥലത്ത് അത് മൂലം രൂപപ്പെട്ട ഭൂമിയിലെ വിസ്മയ കാഴ്ച്ച, മലകള്‍ക്കിടയില്‍ രൂപപ്പെട്ട ചെറുതും വലുതുമായ വിടവുകള്‍ ഗുഹകള്‍ അത് മൂലം മലകള്‍ക്ക് വന്നു ചേര്‍ന്ന വിചിത്രാകൃതികള്‍. പ്രതിമ പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഇവയുടെ സൗന്ദര്യം വിവരണാതീതമാണ് പലപ്പോഴും.
ബൃഹത്തായ സ്ഥലത്ത് പരന്ന് കിടക്കുന്ന മലനിരകള്‍ക്ക് ഇടയില്‍ ലാന്‍ഡ് ഓഫ് സിവിലൈസേഷന്‍ എന്ന പേരില്‍ സൗദി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ഗുഹകളും മലകള്‍ക്കിടയിലുള്ള വിടവുകളും സന്ദര്‍ശിക്കാന്‍ പ്രവേശന ഫീസ് വാങ്ങി സൗകര്യമൊരുക്കുന്നു.
എന്നാല്‍ പ്രകൃതിദത്തമായ ആ സൗന്ദര്യത്തില്‍ കൈകടത്തി കൃത്രിമമായ നിര്‍മ്മാണങ്ങള്‍ പ്രകൃതിയുടെ കലാവിരുതിന് രൂപമാറ്റം വരുത്തിയിരിക്കുന്നു. പക്ഷേ ഈ മലനിരകളുടെ മറ്റിടങ്ങളില്‍ മനുഷ്യ കൈകടത്തലുകള്‍ വല്ലാതെ ഇല്ലാത്ത സ്ഥലങ്ങളുണ്ട് .
വലിയ ഒരു മുറ്റം അവിടെ നിന്നാല്‍ മലകളില്‍ രൂപപ്പെട്ടിട്ടുള്ള പലവിധ രൂപങ്ങള്‍ കാണാം പ്രവേശന വാതില്‍ വഴി ഉള്ളിലേക്ക് ചെന്നാല്‍ വലിയ ഒരു ഹാള്‍. അതില്‍ നിന്നും പലവഴിക്കായി തിരിയുന്ന വിടവുകള്‍. നമുക്ക് നടക്കാന്‍ മാത്രമുള്ള വിസ്താരമുണ്ട് പലതിനും. ഇടുങ്ങിയ ഭാഗങ്ങളും ഉണ്ട് . അതെല്ലാം ചെന്നവസാനിക്കുന്നത് മലമുകളിലേക്കോ അല്ലെങ്കില്‍ ഗുഹകളിലേക്കോ ആണ. അതിലൂടെയുള്ള നടത്തം തരുന്നത് പ്രകൃതിയുടെ ശില്‍പചാതുര്യത്തിന്റെ കാഴ്ചകളാണ്.
https://www.facebook.com/Malayalivartha