ലോകപ്രശസ്തമായ ദാവീദിന്റെ നഗ്‌നശില്പചിത്രങ്ങള്‍ മോശമായി ഉപയോഗിക്കുന്നു; ചിത്രങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തി
ലോകപ്രശസ്ത ശില്‍പിയായ മൈക്കലാഞ്ജലോയുടെ 'ദാവീദിന്റെ നഗ്‌നശില്പം' മോശമായി ചിത്രീകരിക്കുന്നത് വ്യാപകമായതോടെ, ചിത്രത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറ്റലിയിലെ കോടതി. ശില്പം സ്ഥിതി ചെയ്യുന്ന ഫ്‌ളോറന്‍സിലെ മ്യൂസിയത്തിന്റെ ടിക്കറ്റിന് അധികപണം ഈടാക്കിയെന്നും ശില്‍പത്തിന്റെ ചിത്രം ഉപയോഗിച്ച് വിപണനം നടത്തിയെന്നുമുള്ള കേസിലെ വിധിയിലാണ് ഫ്‌ളോറന്‍സ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറ്റലിയിലെ ഒരു ട്രാവല്‍ ഏജന്‍സി, മ്യൂസിയത്തിലെ എട്ട് യൂറോയുടെ ടിക്കറ്റ്, 45 യൂറോയ്ക്ക് വിറ്റു എന്നതാണ് പരാതി. ട്രാവല്‍ ഏജന്‍സിയുടെ പ്രചാരണത്തിനായി ശില്‍പത്തിന്റെ ചിത്രം ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു.
അധികൃതരുടെ അനുവാദം ഇല്ലാതെയാണ് ശില്‍പത്തിന്റെ ചിത്രം ട്രാവല്‍ ഏജന്‍സി ഉപയോഗിച്ചിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് എല്ലാ പരസ്യങ്ങളില്‍ നിന്നും ശില്‍പത്തിന്റെ ചിത്രം ഉടന്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രതിദിനം 2000 യൂറോ വീതം പിഴയടയ്ക്കണമെന്നും ഉത്തരവിട്ടു.
കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറ്റാലിയന്‍ സാംസ്‌കാരിക, പൈതൃക സംഘടനകള്‍ അറിയിച്ചു. ചരിത്രസ്മാരകങ്ങളുടെ ദുരുപയോഗം തടയാന്‍ ഇതുപോലുള്ള നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ചരിത്രപരമായ വിജയമെന്നാണ് കോടതിവിധിയെ ഗാലറി ഡയറക്ടറായ സെസിലി ഹോള്‍ബെര്‍ഗ് വിശേഷിപ്പിച്ചത്. പ്രമുഖ ബ്രാന്‍ഡുകള്‍ അവരുടെ അടിവസ്ത്രം ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളില്‍ നഗ്‌നശില്പത്തിന്റെ ചിത്രം വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
കോടതി ഉത്തരവിന് പിന്നാലെ ശില്‍പത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്ന എല്ലാ ഉല്‍പന്നങ്ങളും കടകളില്‍ നിന്ന് നീക്കം ചെയ്യേണ്ടിവരും.
1504-ലാണ് ആഞ്ചലോ ദാവീദ് ശില്‍പം പൂര്‍ത്തിയാക്കുന്നത്. ഗോലിയാത്തിനെ വധിച്ച ബാലയോധാവിന്റെ ശില്പത്തിന് 17 അടി ഉയരവും 5.5 ടണ്‍ ഭാരവുമുണ്ട്. നവോത്ഥാനകാലത്തെ ഏറ്റവും പ്രസിദ്ധമായ ശില്പങ്ങളിലൊന്നാണിത്. സംരക്ഷണത്തിന്റെ ഭാഗമായി ഗാലറി ഓഫ് അക്കാദമി ഓഫ് ഫ്‌ളോറന്‍സിലാണ് ഇപ്പോള്‍ ശില്പം സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha