Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ രൂപയേക്കാള്‍ വിലകുറഞ്ഞ കറന്‍സികളുള്ള 8 രാജ്യങ്ങള്‍

07 DECEMBER 2017 12:23 PM IST
മലയാളി വാര്‍ത്ത

ദ്വീപുകളുടെ നാടായ ഇന്ത്യോനേഷ്യ

ഇവിടത്തെ തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും.

ഇന്ത്യക്കാര്‍ക്ക് ഇവിടെ 'ഫ്രീ വിസ ഓണ്‍ അറൈവല്‍ ' ലഭിക്കും.

അതായത് അധികം ചെലവിടാതെതന്നെ നമുക്ക് യാത്ര ആസ്വദിക്കാം.

ഇവിടെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം ബാലിയാണ്.

1 ഇന്ത്യന്‍ രൂപ = 198.88 ഇന്തോനേഷ്യന്‍ റുപയ്യ

 

വിയറ്റ്‌നാം

തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരമാണ് വിയറ്റ് നാമിലേത് .ഇവിടത്തെ ബുദ്ധിസ്റ്റ് പഗോഡകളും, വിഭവസമൃദ്ധമായ ഭക്ഷണരീതിയും ആരെയും ആകര്ഷിക്കും.

കയാക്കിംഗ് എന്ന സാഹസിക വിനോദത്തിനു പറ്റിയതാണ് ഇവിടത്തെ നദികള്‍ .

യുദ്ധ മ്യുസിയങ്ങളും ഫ്രഞ്ച് കൊളോണിയല്‍ വാസ്തുവിദ്യയും ആണ് പ്രധാന ആകര്‍ഷണങ്ങള്‍ .

1 ഇന്ത്യന്‍ രൂപ=336 .74 വിയറ്റ്‌നാമീസ് ദോംഗ്



കമ്പോഡിയ



അങ്കോര്‍ വാട്ട് എന്ന വലിയ ശിലാനിര്‍മ്മിത ക്ഷേത്രത്തിന്റെ പേരിലാണ് കമ്പോഡിയ എറ്റവും കൂടുതല്‍ അറിയപ്പെടുന്നത്.ഇവിടത്തെ രാജകൊട്ടാരം ,ദേശീയ മ്യുസിയം , പൗരാണിക അവശിഷ്ടങ്ങള്‍ മുതലായവയാണ് പ്രധാന ആകര്‍ഷണങ്ങള്‍ . പാശ്ചാത്യര്‍ക്കിടയിലും കമ്പോഡിയ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്.

1 ഇന്ത്യന്‍ രൂപ =60.59 കമ്പോഡിയന്‍ റിയെല്‍

ശ്രീലങ്ക

കടല്‍ത്തീരങ്ങള്‍, മലകള്‍ , പച്ചപ്പ്, ചരിത്രസ്മാരകങ്ങള്‍ എല്ലാംകൊണ്ടും ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അവധിക്കാല വിനോദസഞ്ചാരകേന്ദ്രമായി ശ്രീലങ്ക മാറിക്കഴിഞ്ഞു. ഇന്ത്യയോടുള്ള ദൂരക്കുറവും ചെലവുകുറഞ്ഞ വിമാനയാത്രയും കൂടെ ആയപ്പോള്‍ പിന്നൊന്നും പറയണ്ടല്ലോ...!

1 ഇന്ത്യന്‍ രൂപ= 2.20 ശ്രീലങ്കന്‍ രൂപ

നേപ്പാള്‍

ഷെര്‍പകളുടെ നാട്. എവറസ്റ്റും ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ 7 പര്‍വ്വതങ്ങളും നേപ്പാളിലാണ് .മലകയറാന്‍ ആഗ്രഹമുള്ളവര്‍ ലോകമെമ്പാട് നിന്നും ഇവിടേയ്ക്ക് കൂട്ടമായി എത്തുന്നു. ഇന്ത്യാക്കാര്‍ക്കാണെങ്കില്‍ നേപ്പാളില്‍ വരാന്‍ വിസയും ആവശ്യമില്ല.

1 ഇന്ത്യന്‍ രൂപ =1.60 നേപാളി രൂപ



ഐസ്‌ലാന്‍ഡ്



ഈ ദ്വീപുരാഷ്ട്രം ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. അവിടത്തെ നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുപാളികളും കരിമണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും വളരെ പ്രശസ്തമാണ്. ' വടക്കന്‍ വെളിച്ചങ്ങള്‍ ' അഥവാ നോര്‍തേണ്‍ ലൈറ്റ്‌സ് എന്ന മനോഹര പ്രതിഭാസം കാണുവാന്‍ മറക്കല്ലേ!

1 ഇന്ത്യന്‍ രൂപ =1.87 ഐസ്ലാന്‍ഡിക് ക്രോണ

ഹംഗറി

നേപാള്‍ പോലെ ചുറ്റും കരയാല്‍ വലയം ചെയ്യപ്പെട്ട മറ്റൊരു രാജ്യം. ഇവിടത്തെ വാസ്തുകല പേരുകേട്ടതാണ്.
റോമന്‍ തുര്‍കിഷ് സംസ്‌കാരങ്ങളുടെ സ്വാധീനമുള്ളതാണ് ഇവിടത്തെ സംസ്‌കാരം.ഇവിടത്തെ കോട്ടകളും പാര്‍ക്കുകളും തീര്ച്ചയായും കണ്ടിരിക്കേണ്ടതാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.

1 ഇന്ത്യന്‍ രൂപ = 4.10 ഹംഗേറിയന്‍ ഫോറിന്റ്

ജപ്പാന്‍

അതെ ,ജപ്പാനിലെ യെന്നും ഇന്ത്യന്‍ രൂപയേക്കാള്‍ വില കുറവുള്ള കൂട്ടത്തിലാണ്. ലോകത്തിലെ ഏറ്റവും സാങ്കേതികമായി മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.എന്നാല്‍ അവരുടെ സംസ്‌കാരത്തിന് അവര്‍ വളരെയേറെ പ്രാധാന്യം നല്കുന്നു .ഇവിടെ വരുമ്പോള്‍ ദേവാലയങ്ങളും ദേശീയോദ്യാനങ്ങളും അംബരചുംബികളും സന്ദര്ശിക്കുക.ചെറി പൂക്കളെ കാണാന്‍ മറക്കണ്ട.

1 ഇന്ത്യന്‍ രൂപ =1.65 ജാപ്പനീസ് യെന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (5 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (5 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (6 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (6 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (6 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (7 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (8 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (8 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (9 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (11 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (12 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (12 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (12 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (12 hours ago)

Malayali Vartha Recommends