എഡ്മണ്ട് ഹിലരിയുടെ ജന്മനാട്ടില്‍
എവറസ്റ്റ് കൊടുമുടി ആദ്യം കീഴടക്കിയ എഡ്മണ്ട് ഹിലാരിയുടെ ജന്മനാടാണ് ന്യൂസീലന്‍ഡ്. ന്യൂസീലന്‍ഡ് അഞ്ചു ഡോളര്‍ നോട്ടില്‍ ഹിലരിയുടെ മുഖം കാണാം. ഈ പര്‍വതദേശത്ത് ജനിച്ച എഡ്മണ്ട് ഹിലരിക്കു ഹിമാലയത്തോട് അഭിനിവേശം തോന്നാതിരിക്കുന്നതെങ്ങനെ?
ന്യൂസീലന്‍ഡിലെ ഏറ്റവും പഴയ (1856) നഗരമായ ക്രൈസ്റ്റ്ചര്‍ച്ച് അന്റാര്‍ട്ടിക്കയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ്. പുല്‍മേടുകളും നീലജലാശയങ്ങളും നിറഞ്ഞ കാന്റര്‍ബറി തടത്തില്‍ ക്രൈസ്റ്റ്ചര്‍ച്ചിനു കിഴക്ക് പസിഫിക് സമുദ്രവും പടിഞ്ഞാറു മഞ്ഞുപര്‍വതങ്ങളുടെ തെക്കന്‍ ആല്‍പ്‌സുമാണ്. കാഴ്ചകള്‍ കാണാനുള്ള യാത്ര തുടങ്ങാന്‍ ഉചിതമായ സ്ഥലം ക്രൈസ്റ്റ്ചര്‍ച്ചാണ്.
2010-11 ലെ ഭൂകമ്പത്തില്‍ കാര്യമായ നാശം സംഭവിച്ച ക്രൈസ്റ്റ്ചര്‍ച്ച് പൂര്‍ണമായും പുനര്‍നിര്‍മാണപാതയിലാണ്. നഗരമധ്യത്തിലെ 165 ഹെക്ടറിലുള്ള ബൊട്ടാനിക് ഗാര്‍ഡനാണ് മുഖ്യ ആകര്‍ഷണം. മരങ്ങള്‍ തിങ്ങിവളര്‍ന്ന ഉദ്യാനത്തിലൂടെ മതിവരുവോളം നടക്കാം. ഉദ്യാനനടുവിലൂടെയാണ് മൂന്നര കിലോമീറ്ററില്‍ ഏവന്‍ നദിയൊഴുകുന്നത്. ഏവനിലൂടെയുള്ള വഞ്ചിയാത്ര മനോഹരമാണ്. മഞ്ഞുമല കയറ്റം വെസ്റ്റ് കോസ്റ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മഞ്ഞുപര്‍വതത്തിലെ ചുറ്റിനടത്തമാണ്. ഫ്രാന്‍സ് ജോസഫ് മഞ്ഞുപര്‍വതത്തിലേക്കു ഹെലികോപ്ടറിലാണു പോകുക.
ഹിലാരിക്കൊപ്പം എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ്ങിന്റെ നാട്ടുകാരായ നേപ്പാളി ഷേര്‍പ്പകള്‍ മഞ്ഞുമലകളില്‍ സഞ്ചാരികള്‍ക്കു വഴികാട്ടികളായുണ്ട്. പര്‍വതതാഴ്‌വാരത്തു സമുദ്രതീരത്തോടു ചേര്‍ന്നുള്ള മേഖല വന്യജീവി സങ്കേതമാണ്. വംശനാശ ഭീഷണി നേരിടുന്ന രണ്ട് ഇനം കിവി പക്ഷികളുടെ പ്രജനന കേന്ദ്രം കൂടിയാണിത്. പര്‍വത തീവണ്ടി െ്രെകസ്റ്റ് ചര്‍ച്ചില്‍നിന്നു കാന്റര്‍ബറിയുടെ വിശാലമായ സമതലങ്ങളിലൂടെ പര്‍വതങ്ങള്‍ ചുറ്റി താഴ്‌വാരത്തിലെ ഗ്രേ മൗത്ത് വരെ നീളുന്ന അഞ്ചുമണിക്കൂര്‍ (223 കിലോമീറ്റര്‍) ട്രാന്‍സ് ആല്‍പൈന്‍ ട്രെയിന്‍ യാത്ര വിസ്മയകരമാണ്. രാജ്യാന്തര നിലവാരത്തിലുള്ള ട്രെയിനില്‍ റസ്റ്ററന്റ് അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. വസന്തകാലത്തെ (നവംബര്‍–ഫെബ്രുവരി) യാത്രയാകും ഏറ്റവും മനോഹരം. ഈ സമയം പര്‍വതങ്ങളിലെല്ലാം മഞ്ഞപ്പൂക്കള്‍ മൂടിയിരിക്കും.
മരങ്ങളില്‍ നടത്തം വെസ്റ്റ്‌കോസ്റ്റിലെ മഴക്കാടുകളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നതു മരങ്ങള്‍ക്കു മുകളിലെ നടത്തം (ട്രീടോപ് വാക്കിങ്). 20 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിട്ടുളള സ്റ്റീല്‍ പ്ലാറ്റ്‌ഫോമിലൂടെയാണു നടത്തം. ഇതിനു നടുവിലായി 47 മീറ്റര്‍ ഉയരമുള്ള ഗോപുരമുണ്ട്. ടവറിനു മുകളില്‍ കയറിയാല്‍ മഴക്കാടുകളുടെയും തടാകങ്ങളുടെയും ആകാശദൃശ്യം കാണാം. പക്ഷിസങ്കേതം കൂടിയായ കാടിനുള്ളിലൂടെ സ്വച്ഛമായ നടത്തത്തിനു വഴികളുണ്ട്.
സെന്‍ട്രല്‍ ഒട്ടാഗോയില്‍ എത്തിയാല്‍ മലയോരങ്ങളിലൂടെ കിലോമീറ്ററുകളോളം സൈക്കിള്‍പാതയുണ്ട്. പഴയകാല തുരങ്കങ്ങളും പാലങ്ങളും കടന്നുള്ള സൈക്കിള്‍ സവാരിയില്‍ ന്യൂസീലന്‍ഡിന്റെ ഗ്രാമീണദൃശ്യങ്ങളാണു നാം കാണുക. പീറ്റര്‍ ജാക്‌സന്റെ വിഖ്യാതമായ ഹോളിവുഡ് സിനിമ 'ലോഡ് ഓഫ് ദ് റിങ്‌സ്'സിനിമ ചിത്രീകരിച്ചത് ന്യൂസീലന്‍ഡിലെ പര്‍വത വന മേഖലകളിലാണ്. സിനിമ ചിത്രീകരിച്ച വനമേഖലയുടെ കവാടം സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ചൈനക്കാരാണ് ഇപ്പോള്‍ സഞ്ചാരികളിലേറെയും. ഇക്കാരണത്താല്‍ അടയാള ബോര്‍ഡുകള്‍ ഇംഗ്ലിഷിനു പുറമേ ചൈനീസ് ഭാഷയിലും കാണാം.
ന്യൂസീലന്‍ഡിലെ മൂന്നിലൊന്നു ഭൂപ്രദേശവും സംരക്ഷിത പ്രദേശമാണ്. ന്യൂസിലന്‍ഡിലേക്കു ജീവജാലങ്ങളെയോ സസ്യങ്ങളെയോ കൊണ്ടുവരുന്നതിനു കര്‍ശന നിയന്ത്രണമുണ്ട്. ഭക്ഷണപദാര്‍ഥങ്ങളും പ്രവേശിപ്പിക്കില്ല. ചെളിയുള്ള ബൂട്ട് കഴുകി വൃത്തിയാക്കിയാലേ വിമാനത്താവളത്തിനു പുറത്തേക്കു വിടൂ.
ആയിരക്കണക്കിനു വിനോദസഞ്ചാരികള്‍ പ്രതിദിനം എത്തിയിട്ടും അഴുക്കു പുരളാത്ത നാട്. പൊതുസ്ഥലത്തെ വൃത്തി എന്തെന്ന് അറിയാന്‍ വിനോദസഞ്ചാരികള്‍ നിറഞ്ഞ തെരുവുകളും പട്ടണങ്ങളും ചുറ്റിസഞ്ചരിച്ചാല്‍ മതി. ഇടവഴികളില്‍പോലും ഒരു തുണ്ടുകടലാസോ ഒഴിഞ്ഞ കുപ്പികളോ പോലും കാണാനില്ല. തടാകങ്ങളിലെ വെള്ളം ശുദ്ധമാണ്. അതാണു കുടിവെള്ളവും. നാട്ടുകാരുടെ ഈ വൃത്തിബോധം സഞ്ചാരികള്‍ക്കും പകരുന്നുവെന്നതാണു ന്യൂസീലന്‍ഡ് നല്‍കുന്ന നല്ല അനുഭവങ്ങളിലൊന്ന്.
കലര്‍പ്പില്ലാത്ത സൗഹൃദമാണു ന്യൂസീലന്‍ഡിലെ ജനങ്ങളുടെ പ്രത്യേകത. സത്യസന്ധമായ ഇടപെടലുകള്‍ സഞ്ചാരികള്‍ക്ക് ആത്മവിശ്വാസം പകരുന്നു. ടൂറിസം മുഖ്യവരുമാനമാര്‍ഗമായ ഒരു രാജ്യത്തിനു ഇതാണു വിജയമാര്‍ഗം. ന്യൂസീലന്‍ഡുകാര്‍ ശീലിച്ചിട്ടുള്ള സത്യസന്ധതയുടെ ഉദാഹരണമാണു വിജനമായ വഴിയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സത്യക്കടകള്‍. 'ഓണസ്റ്റി ബോക്‌സ് 'എന്നു വിളിക്കുന്ന ഇവ ഒറ്റനോട്ടത്തില്‍ നമ്മുടെ പെട്ടിക്കട പോലെയാണ്. എന്നാല്‍ കടക്കാരനില്ല. വില്‍ക്കാനുള്ള തേനോ മറ്റു കാര്‍ഷികോല്‍പന്നങ്ങളോ വച്ചിട്ടുണ്ടാകും. അതിന്റെ വിലയും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ആവശ്യക്കാര്‍ക്ക് പണം വച്ചിട്ട് സാധനം എടുത്തുപോകാം. മോഷണമോ പറ്റിക്കലോ ഇല്ല.
നാട്ടിന്‍പുറത്തായാലും നഗരങ്ങളിലായും അച്ചടക്കമുള്ള ഡ്രൈവിങ് ആണു ന്യൂസീലന്‍ഡിലെ റോഡുകളില്‍ നാം കാണുക. അമിതവേഗമോ ഓവര്‍ടേക്കിങ്ങോ ഇല്ല. പട്ടണങ്ങളിലെ ചെറിയ ഗതാഗതക്കുരുക്കുകളില്‍ പോലും ആരും അക്ഷമരാകുന്നില്ല. ഹോണടിക്കുന്നില്ല. വഴി മുറിച്ചു കടക്കുന്നവരോടും മറ്റു വാഹനങ്ങളോടും ഡ്രൈവര്‍ പ്രകടിപ്പിക്കുന്ന സന്മനസ്സും സൗഹൃദവും നമ്മെ അമ്പരപ്പിക്കും. വാഹനമോടിക്കുന്നയാള്‍ മാത്രമല്ല എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യാനുമാകില്ല.
അന്തരീഷ മലിനീകരണം നന്നേ കുറഞ്ഞ, മലിനജലഭീതിയില്ലാത്ത ഈ നാട്ടിലെ തടാകങ്ങളിലെയും അരുവികളിലെയും വെള്ളം കോരിക്കുടിക്കാം. അത്രയ്ക്കു തെളിനീരാണത്. തടാകങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുന്നതില്‍ അതീവ സൂക്ഷ്മത. പരിസ്ഥിതി സംരക്ഷണം: കാടുകളും ജലാശയങ്ങളും ഭൂപ്രദേശങ്ങളും കരുതലോടെ കൊണ്ടുനടക്കുന്നവരാണു ന്യൂസീലന്‍ഡുകാര്‍. പരിസ്ഥിതി നാശമുണ്ടാക്കുന്ന വികസനപ്രവൃത്തികള്‍ക്കു കര്‍ശന നിയന്ത്രണം. സഞ്ചാരികള്‍ ഏറെയെത്തുന്ന ക്വീന്‍സ്ടൗണ്‍ ഉദാഹരണം. നടപ്പാതയിലെല്ലാം ആളുകള്‍ തിങ്ങിക്കൂടി നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. എന്നാല്‍ ഒരിടത്തും ഒരു തുണ്ടു കടലാസ് പോലും വീണുകിടക്കുന്നില്ല. ക്വീന്‍സ്ടൗണിലെ തടാകവും നന്നായി പരിപാലിക്കുന്നു.
കുഞ്ഞുപട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും നാട്. പാതിമയക്കത്തിലെന്നപോലെയാണ് ഈ പട്ടണങ്ങള്‍. ജനസംഖ്യ കുറവായതിനാല്‍ തെരുവുകളിള്‍ ആരെയെങ്കിലും കാണാന്‍ പ്രയാസം. വാഹനങ്ങള്‍ ഇടയ്ക്കിടെ മാത്രം. മനുഷ്യരുടെയും യന്ത്രങ്ങളുടെയും ഒച്ച ഉയര്‍ന്നുകേള്‍ക്കുന്നില്ലെന്നത് എന്തൊരു അദ്ഭുതമാണ്.
ഈസ്റ്റ്‌കോസ്റ്റില്‍ നല്ല വെയിലും പ്രസന്നവുമായ കാലാവസ്ഥയാണെങ്കില്‍ വെസ്റ്റ് കോസ്റ്റില്‍ എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം. ഒറ്റ ദിവസം തന്നെ നാലുതരം കാലാവസ്ഥകളും അനുഭവപ്പെടുന്നതും അപൂര്‍വമല്ല. വേനല്‍ക്കാലം താപനില 20-30 ഡിഗ്രിക്കുമിടയില്‍, മഞ്ഞുകാലത്ത് 10-15നുമിടയില്‍. സഞ്ചാരികള്‍ക്ക് നവംബര്‍ മുതല്‍ ഏപ്രില്‍ വരെ ഏറ്റവും ഉചിതം കിവി 'കിവി' എന്ന വാക്കാണ് ന്യൂസീലന്‍ഡില്‍ ഏറ്റവും കേള്‍ക്കുക. ഇതു പ്രധാനമായും തദ്ദേശീയമായ പറക്കാത്ത ഇനം പക്ഷിയാണ്. അഞ്ചുതരം കിവി പക്ഷികളാണുള്ളത്. കിവിപ്പഴവും ഉണ്ട്. ന്യൂസീലന്‍ഡുകാരെ പൊതുവേ വിളിക്കുന്ന പേരും കിവി എന്നു തന്നെ.
യാത്രാസമയം (വിമാനം) കൊച്ചിയില്‍നിന്നു 17 മണിക്കൂര്‍ ലൊസാഞ്ചലസില്‍നിന്നു 13 മണിക്കൂര്‍ ഓസ്‌ട്രേലിയയില്‍നിന്നു മൂന്നു മണിക്കൂര്‍
https://www.facebook.com/Malayalivartha