അലക്‌സാന്‍ഡ്രിയ ബേ കടലിലെ ഒറ്റമുറി ദ്വീപില്‍ രാപാര്‍ക്കാം
ഒറ്റമുറിയുള്ള കുഞ്ഞുവീടും മഞ്ഞഇലകളുമുള്ള ഒറ്റമരവും; ലോകം തങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്ന പ്രണയനിമിഷങ്ങളില്‍ ലോകത്തില്‍ നിന്നും ലോകക്കാരില്‍ നിന്നുമെല്ലാം അകലെ, ആരുടേയും ശല്യമില്ലാതെ പ്രണയിതാക്കള്‍ക്ക് കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാനൊരിടം...എല്ലാ കാമുകീ-കാമുകന്മാരുടേയും ദിവാസ്വപ്‌നത്തിലുള്ളതാണ് അങ്ങനെയൊരിടം. അത് പ്രണയസങ്കല്‍പ്പങ്ങളില്‍ മാത്രമേ ഉണ്ടാകാനിടയുള്ളൂ എന്നു കരുതി നിരാശപ്പെടേണ്ട, യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരിടം ഉണ്ട്.
അമേരിക്കയിലെ ന്യൂയോര്‍ക് സംസ്ഥാനത്തുള്ള അലക്‌സാന്‍ഡ്രിയ ബേ കടലിലാണത്. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പം മാത്രമുള്ള ദ്വീപില്‍ നിന്നും പത്ത് അടി നടന്നാല്‍ കടലില്‍ കാലുനനയ്ക്കുകയുമാവാം.
പ്രിയപ്പെട്ടവര്‍ക്കൊപ്പം നീലാകാശം കാണാം, മാനം നോക്കി നക്ഷത്രങ്ങളെണ്ണി കടലിരമ്പം കേട്ട് കിടക്കാം. സുന്ദരമായൊരു സ്വപ്നം പോലെ മനോഹരമായ ഈ ദ്വീപ് ഇപ്പോള്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്.
പ്രകൃതിമനോഹാരിതയും വലിപ്പക്കുറവുമാണ് ദ്വീപിന്റെ പ്രധാനആകര്‍ഷണം. ഈ പ്രവിശ്യയില്‍ കാണപ്പെടുന്ന ആയിരക്കണക്കിന് ദ്വീപുകളില്‍ ഒന്നാണ് ഈ കുഞ്ഞന്‍ ദ്വീപ്. 1864-ചെറുദ്വീപുകളാണ് ഇവിടെയുള്ളത്. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അദ്ഭുതദ്വീപാണ്, പേരു പോലെ തന്നെ ഒറ്റമുറിയും മായാകാഴ്ചകളും നിറഞ്ഞ ജസ്റ്റ് റൂം ഇനഫ് എന്ന ദ്വീപ്.
https://www.facebook.com/Malayalivartha