വിനോദ സഞ്ചാരരീതികളിലെ പുതിയ ട്രെന്‍ഡ്: ലൗ ഹോട്ടലുകള്‍
പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു മൈതാനം. അല്ലെങ്കില്‍ വെള്ളത്തിനടിയില്‍, അതുമല്ലെങ്കില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ നിറഞ്ഞ ഒരു ലോകം. ഇങ്ങനെയൊരു സ്ഥലത്തുവെച്ച് നിങ്ങള്‍ പങ്കാളിയുമൊത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുക...എന്തു തോന്നുന്നു എന്നു ചോദിച്ചാല്‍ നടക്കാത്ത കാര്യം പറയല്ലേ എന്ന് പറയരുത്. അങ്ങനെയൊന്നുണ്ട്. അങ്ങ് ജപ്പാനില്‍. ലൗ ഹോട്ടലുകള്‍ എന്നാണ് അത്തരം സ്ഥലങ്ങളെ ജപ്പാന്‍കാര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. ഒസാകയിലാണ് സന്ദര്‍ശകര്‍ക്ക് വിശാലമായി ലൈംഗികസംതൃപ്തിയടയാനുള്ള അവസരം നല്‍കുന്ന ലൗ ഹോട്ടലുകളുടെ തുടക്കം.
ഒന്നിലധികം തലമുറകള്‍ കഴിയുന്ന ചെറിയ വീടുകളാണ് ജപ്പാനില്‍ അധികവും. പുതുതായി വിവാഹം കഴിക്കുന്നവര്‍ക്ക് ഇക്കാരണത്താല്‍ പലപ്പോഴും സ്വകാര്യത സൂക്ഷിക്കാന്‍ കഴിയാറില്ലെന്ന് എഴുത്തുകാരി മിസ്റ്റി കീസ്ലര്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് ഹോട്ടല്‍ റൂമുകള്‍ തന്നെയാണ് ആശ്വാസമെന്നും അവര്‍ പറയുന്നു. തന്റെ പുസ്തകമായ ലൗ ഹോട്ടല്‍സ്: ദ ഹിഡന്‍ ഫാന്റസി റൂംസ് ഓഫ് ജപ്പാനു വേണ്ടി ഈ ഹോട്ടലുകളുടെ ചിത്രമെടുത്തിട്ടുമുണ്ട് മിസ്റ്റി. ഹോട്ടലിലാണ് ഏറ്റവും നന്നായി സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിച്ചിട്ടുള്ളതെന്ന് മാസത്തിലൊരിക്കലെങ്കിലും സന്ദര്‍ശകര്‍ തങ്ങളോട് പറയാറുണ്ടെന്ന് സെക്‌സ് തെറാപ്പിസ്റ്റായ അമാന്‍ഡാ പാസ്യൂക്കോ പറഞ്ഞു.
ഹോട്ടല്‍ മുറികളിലെ സെക്‌സ്, ഇണകളെ കൂടുതല്‍ സാഹസികരാക്കുന്നു എന്നാണ് മറ്റൊരു സെക്‌സ് തെറാപ്പിസ്റ്റായ എറിക് മാര്‍ലോവ് ഗാരിസന്റെ അഭിപ്രായം. വീട്ടില്‍ക്കിട്ടാത്ത പ്രത്യേക ആശ്വാസം ഹോട്ടല്‍ മുറികളില്‍ കിട്ടുമെന്നും കേവലം ഒരു രാത്രിയേ ഹോട്ടലുകളില്‍ തങ്ങുന്നുള്ളൂ എങ്കില്‍പ്പോലും അത് നമ്മളെ ആനന്ദിപ്പിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ''ഹോട്ടലില്‍ വന്നിട്ട് പോകും വരെ സ്വന്തം ഇണയെയല്ലാതെ മറ്റൊരാളേയും നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല. മുറി വിട്ട് പോകുമ്പോള്‍ രഹസ്യമായി പണമടയ്ക്കാനുള്ള സംവിധാനം വരെ ചില ഹോട്ടലുകളിലുണ്ട്.'' കീസ്ലര്‍ പറയുന്നു.
ചില അമേരിക്കന്‍ ഹോട്ടലുകളില്‍ ഈ സംവിധാനമുണ്ട്. എങ്കിലും സമീപകാലങ്ങളില്‍ ജാപ്പനീസ് ലൗ ഹോട്ടലുകളുടെ ജനപ്രീതി അല്‍പ്പം താഴ്ന്നതായാണ് റിപ്പോര്‍ട്ട്. വീടുകളില്‍ നിന്നും യുവാക്കള്‍ നേരത്തേ തന്നെ വിട്ടുനിന്ന് ശീലിക്കുന്നതുകൊണ്ടാണിതെന്നാണ് സെക്‌സ് തെറാപ്പിസ്റ്റായ ലോറന്‍സ് സീഗെലിന്റെ പക്ഷം. അതുകൊണ്ട് തന്നെ പല ലൗ ഹോട്ടലുകളും ബോത്തിക് ഹോട്ടലുകളോ മുഖ്യധാരയിലെ മറ്റ് ഹോട്ടലുകളോ ആയി മാറിക്കൊണ്ടിരിക്കുകയാണ്.
മറ്റു ഹോട്ടലുകളാകട്ടെ സഞ്ചാരികളുടെ സ്വകാര്യത എന്നതിലുപരി അവരുടെ ലൈംഗിക കൗതുകം നിറവേറ്റുന്നതിനുള്ള സ്ഥാനം എന്ന രീതിയിലേക്ക് ഗിയര്‍ മാറ്റിക്കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പക്ഷേ ഇപ്പോഴും ലൗ ഹോട്ടലുകള്‍ നിറസാന്നിധ്യമാണ്. എന്നെങ്കിലുമൊരിക്കല്‍ അമേരിക്കയിലെ ഏതെങ്കിലുമൊരു ഹോട്ടലില്‍ പോയാല്‍ നിങ്ങളെ ഒരുപക്ഷേ സ്വാഗതം ചെയ്യുന്നത് ലൈംഗികത നിറഞ്ഞ എന്തെങ്കിലും ഒരു ഘടകമായിരിക്കും. അത് ചിലപ്പോള്‍ ഗര്‍ഭനിരോധന ഉറകളും വൈബ്രേറ്ററുകളുമടക്കമുള്ള ഒരു സെക്‌സ് കിറ്റുമാവാം. അതെ. നല്ല ലൈംഗികതയുടെ പ്രാധാന്യമെന്തെന്ന് അമേരിക്കന്‍ ഹോട്ടലുകളും തിരിച്ചറിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha