Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ ആദ്യ പത്ത് സന്തുഷ്ട രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചതെല്ലാം മഞ്ഞുമൂടിയ രാഷ്ട്രങ്ങള്‍

20 MARCH 2018 03:55 PM IST
മലയാളി വാര്‍ത്ത

തണുപ്പും സന്തോഷവുമായി എന്തോ ചില ബന്ധമുണ്ടെന്നു തോന്നുന്നു. ലോകത്തെ സന്തുഷ്ട രാജ്യങ്ങളില്‍ ആദ്യപത്തില്‍ ഇടംപിടിച്ചതെല്ലാം മഞ്ഞുമൂടിയ രാഷ്ട്രങ്ങള്‍. 156 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 2018-ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ അത്തരമൊരു സൂചന നല്‍കുന്നു. 2015/17 കാലയളവിലെ റാങ്കിങ്ങാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് നിര്‍ണയിച്ചിട്ടുള്ളത്. മൊത്ത ആഭ്യന്തര ഉദ്പാദനം, ആയുര്‍ദൈര്‍ഘ്യം, സൗഹാര്‍ദം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, അഴിമതി എന്നിവയാണ് ആ ഘടകങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്കാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതാദ്യമായി 117 രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ സന്തുഷ്ടികൂടി പട്ടിക തയ്യാറാക്കാനായി അടിസ്ഥാനപ്പെടുത്തിയിട്ടുണ്ട്.

പട്ടികയനുസരിച്ച് ഫിന്‍ലന്‍ഡാണ് ലോകത്തേറ്റവും സന്തോഷമുള്ള രാജ്യം. നോര്‍ദിക് മേഖലയിലെ അയല്‍ക്കാരായ നോര്‍വേയെ പിന്തള്ളിയാണ് ഫിന്‍ലന്‍ഡ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ആദ്യപത്തിലുള്ള രാജ്യങ്ങളില്‍ നാലെണ്ണമൊഴികെയെല്ലാം വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ്. ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, കാനഡ, ന്യൂസീലന്‍ഡ്, സ്വീഡന്‍, ഓസ്‌ട്രേലിയ എന്നിവയാണ് ആദ്യ പത്തിലെ മറ്റുരാജ്യങ്ങള്‍.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ നാല് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തിയ അമേരിക്ക പതിനെട്ടാം സ്ഥാനത്താണ്. ബ്രിട്ടന്‍ പത്തൊമ്പതാം സ്ഥാനത്തും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഇരുപതാം സ്ഥാനത്തും. ഏഷ്യയില്‍ സന്തോഷത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നത് യു.എ.ഇയാണ്. ഖത്തര്‍ മുപ്പത്തിരണ്ടാം സ്ഥാനത്തും സൗദി അറേബ്യ മുപ്പത്തിമൂന്നാം സ്ഥാനത്തും സിംഗപ്പുര്‍ മുപ്പത്തിനാലാം സ്ഥാനത്തുമുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ജനങ്ങള്‍ അത്രകണ്ട് ആഹ്ലാദവാന്മാരല്ല. നൂറ്റി മുപ്പത്തിമൂന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍, പാക്കിസ്ഥാനാകട്ടെ, എഴുപത്തിയഞ്ചാം സ്ഥാനത്തും.

കഴിഞ്ഞവര്‍ഷം നൂറ്റിയിരുപത്തിരണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാക്കിസ്ഥാന്‍ കഴിഞ്ഞവര്‍ഷത്തെ എണ്‍പതാം സ്ഥാനത്തുനിന്ന് അഞ്ചുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഭൂട്ടാന്‍ തൊണ്ണൂറ്റിയെഴാം സ്ഥാനത്തും നേപ്പാള്‍ നൂറ്റിയൊന്നാം സ്ഥാനത്തും ബംഗ്ലാദേശ് നൂറ്റിപതിനഞ്ചാം സ്ഥാനത്തും ശ്രീലങ്ക നൂറ്റിപതിനാറാം സ്ഥാനത്തും നില്‍ക്കുന്നു. എണ്‍പത്തിയാറാം സ്ഥാനത്തുള്ള ചൈനയും ഇന്ത്യയെക്കാള്‍ ഏറെ മുന്നിലാണ്.

മലാവി, ഹെയ്ത്തി, ലൈബീരിയ, സിറിയ, റുവാന്‍ഡ, യെമന്‍, ടാന്‍സാനിയ, സൗത്ത് സുഡാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ബറൂണ്ടി എന്നിവയാണ് അല്‍പം പോലും സന്തുഷ്ടരല്ലാത്ത ജനതയുള്ള അവസാന പത്ത് രാജ്യങ്ങള്‍. ഇവിടങ്ങളിലെല്ലാം ആഭ്യന്തര കലാപവും ഭീകരതയും തീവ്രവാദ പ്രസ്ഥാനങ്ങളും ശക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിയും കുറ്റകൃത്യങ്ങളും പട്ടിണിയും ജനജീവിതം തീര്‍ത്തും ദുസ്സഹമാക്കിയ രാജ്യങ്ങളാണ് ഇവയൊക്കെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (6 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (6 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (7 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (7 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (7 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (8 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (8 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (9 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (9 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (11 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (13 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (13 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (13 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (13 hours ago)

Malayali Vartha Recommends