ഹോംസ്റ്റേ - ചില ചിന്തകള്‍
വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന് വന്ന ആശയമാണ് ഹോംസ്റ്റേ. വിദേശത്ത് വിദ്യാഭ്യാസ മേഖലയിലും ഹോംസ്റ്റേകള്‍ സര്‍വ സാധാരണമാണ്.
തദ്ദേശീയമായ ഒരു വീട്ടില്‍ അവിടുത്തെ അംഗത്തെപ്പോലെ താമസിച്ച് നാട് കാണാനും മറ്റുമുളള സൗകര്യമാണ് ഹോംസ്റ്റേയിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷണവും മറ്റ് ആവശ്യങ്ങളും ആതിഥേയര്‍ വഹിക്കുന്നു. പകരമായി അതിഥി ഒരു തുക നല്‍കുന്നു. ആതിഥേയന് ഒരു വരുമാനം ആകുന്നതോടൊപ്പം അതിഥിയ്‌ക്ക് ചെറിയ ചെലവില്‍ തന്റെ നാട് കാണലും നടക്കും.
അന്യനാടുകളില്‍ നിന്ന് പഠിക്കാനും മറ്റുമായി എത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കുന്ന വിദേശരാജ്യങ്ങള്‍ പ്രതിഫലമായി പണത്തിന് പകരം അവരുടെ സേവനങ്ങള്‍ സ്വീകരിക്കുന്നു. കൃഷിയിടങ്ങളിലെ ചെറിയ പണികളോ, ചെടി നനയ്‌ക്കലോ, വീട് വൃത്തിയാക്കലോ, കുട്ടികളെ നോക്കലോ അങ്ങനെ എന്തെങ്കിലും.
നമ്മുടെ നാട്ടില്‍ കുട്ടനാടന്‍ മേഖലകളില്‍ ഇന്ന് ഹോംസ്റ്റേകള്‍ സര്‍വസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. നാട്ടിന്‍പുറത്തിന്റെ മണവും നിറവും ആസ്വദിച്ച് കൊണ്ട് വിദേശികള്‍ നമ്മുടെ നാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നു.
https://www.facebook.com/Malayalivartha