വെള്ളമില്ലാതെ മത്സ്യങ്ങൾക്ക് ജീവിക്കാൻ കഴിയും; വീഡിയോ കാണാം
വെള്ളമില്ലാതെ മത്സ്യങ്ങൾക്ക് ജീവിക്കാൻ കഴിയും എന്ന് കേട്ടാൽ ആർക്കായാലും അതിശയം തോന്നും. എന്നാൽ അതിശയിക്കണ്ട. കരയിൽ ജീവിക്കാൻ കഴിയുന്ന മീനുകളുമുണ്ട്. എവിടെയാണെന്നല്ലേ. ആഫ്രിക്കയിൽ ആണ് ജലമില്ലാതെയും ജീവിക്കാൻ കഴിയുമെന്ന് മീനുകൾ തെളിയിച്ചത്. ആഫ്രിക്കയിലെ മുഷി ഇനത്തില്‍പെട്ട ലംഗ് ഫിഷുകള്‍ ആണ് ഈ വില്ലന്മാർ.
ആഫ്രിക്കയിലെ ഉഷ്ണരാജ്യങ്ങളിലാണ് ലംഗ് ഫിഷുകളെ കാണാന്‍ സാധിക്കുക. വല്ലപ്പോഴും മാത്രം മഴയെത്തി നദി നിറയുന്ന ഇവിടങ്ങളിലാണ് ലംഗ് ഫിഷുകളുടെ അപൂര്‍വ അതിജീവന പ്രതിഭാസം കാണാന്‍ സാധിക്കുക. നദിയിലെ വെള്ളം വറ്റിയാല്‍ ഇവ നനവ് മാറും മുന്‍പ് മണ്ണിലേക്ക് ആഴ്ന്നിറങ്ങും.പിന്നീട് മഴ പെയ്യുംവരെ പ്യൂപ്പകളെപ്പോലെ സമാധിയിരിക്കും. മഴ പെയ്താല്‍ ഇവ നദിയിലേക്ക് മടങ്ങിപ്പോവുകയും ചെയ്യും. കൊള്ളാമല്ലേ.
https://www.facebook.com/Malayalivartha