ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ആറെണ്ണം ഇന്ത്യയിൽ നിന്ന്
യാത്ര ഇഷ്ടപ്പെടാത്തവർ ആരുണ്ട്? എന്നാൽ ഏറെ കൊതിച്ച യാത്രയുടെ രസം പോലും നഷ്ടപ്പെടാൻ ചിലപ്പോൾ ഹോട്ടലുകൾ കാരണമായേക്കും.ട്രാവല്‍ + വിനോദം മാസിക ലോകത്തിലെ ഏറ്റവും നല്ല നൂറു റിസോർട്ട് /ഹോട്ടലുകളുടെ പട്ടിക പുറത്തു വിട്ടതിൽ ഇന്ത്യയിലെ ആറ് ഹോട്ടലുകളും ഇടംപിടിച്ചിരിക്കുന്നു എന്നത് ഏറെ അഭിമാനവും ആശ്വാസവും നൽകുന്ന ഒന്ന് തന്നെ അല്ലെ?
ലോകമെമ്പാടുമുള്ള വായനക്കാരുടെ തെരഞ്ഞെടുപ്പിന്റെയും വോട്ടിങ്ങിന്റെയും അടിസ്ഥാത്തിലാണ് പട്ടിക തയ്യാറാക്കിയത്.ഹോട്ടലുകളുടെ സൗകര്യങ്ങള്‍, സ്ഥലം, സേവനം, ഭക്ഷണം, ലൊക്കേഷൻ എന്നിവ കണക്കിലെടുത്താണ് മികച്ചവയെ തെരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളില്‍ 17 ഹോട്ടലുകള്‍ മാത്രമേ നഗരത്തില്‍ സ്ഥിതി ചെയ്യുന്നവയുള്ളൂ എന്നത് ആശ്ചര്യകരമായ വസ്തുതയാണ്.
പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടായ ഇന്തൊനീഷ്യന്‍ ദ്വീപിലെ നിഹി സുബ ഐലന്റാണ് പട്ടികയില്‍ മുന്‍പന്തിയില്‍. കടലിന് അഭിമുഖമായി കിടക്കുന്ന ഈ ഹോട്ടല്‍ രുചികരമായ ഭക്ഷണത്തിനൊപ്പം ഏറെ വ്യത്യസ്തമായ അനൂഭൂതികളും പകരും. കാടിന്റെ മാസ്മരികതയും ബീച്ചിന്റെ സൗന്ദര്യവും ഒത്തിണങ്ങിയ കടലിനു അഭിമുഖമായി നിൽക്കുന്ന റിസോർട്ടുകൾ തികച്ചും വ്യത്യസ്തമായ അനുഭൂതി പകരും. സർഫിങ് മുതൽ മീൻപിടുത്തം വരെ ആസ്വദിക്കാം.സാഹസികതയും വിശ്രമവും ഒത്തുചേർന്ന് ഒരു നല്ല ഒഴിവുകാലം നിഹി സുബ നിങ്ങൾക്ക് നൽകും.
പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ ആറ് ഹോട്ടലുകളില്‍ അഞ്ച് ഹോട്ടലുകളും രാജസ്ഥാനിലുള്ളവയാണ്. ഇവയില്‍ രണ്ടെണ്ണം വീതം ഉദയ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊന്ന് രണ്‍തമ്പൂരിലാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ മറ്റൊരു മികച്ച ഹോട്ടല്‍.
ജയ്പൂറിലെ ഒബ്റോയ് ഉഡിവില (68ാം സ്ഥാനം), ആഗ്രയിലെ ഒബര്‍വോ അമരവിലാസ്(69ാം സ്ഥാനം), ജയ്പൂരിലെ ഒബറോയ് രാജ്വിലാസ് (68ാം സ്ഥാനം), ജയ്പൂരിലെ താജ് ഹോട്ടലായ റാംബാഗ് പാലസ് (4368ാം സ്ഥാനം),ഉദയ്പൂരിലെ ലീല പാലസ് (43ാം സ്ഥാനം), രണ്‍തമ്പൂരിലെ ഒബ്രോയി വനവാസിലസ്(16ാം സ്ഥാനം)
ലോകത്തെ മികച്ച 15 ഹോട്ടല്‍ ബ്രാന്‍ഡുകളും ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളിലുമാണ് പട്ടിക തയ്യാറാക്കുന്നത്. ഒബറോയി ഹോട്ടലുകളും റിസോര്‍ട്ടുകളും എട്ടാം സ്ഥാനത്താണ്. ലീല പാലസ് ഹോട്ടല്‍ റിസോര്‍ട്ട്സ്, പത്താം സ്ഥാനത്താണ്.
ഏഷ്യൻ സിറ്റികളിലുള്ള ഏറ്റവും നല്ല പത്ത് ഹോട്ടലുകളിൽ മുംബൈയിലുള്ള ഒബ്‌റോയ് ഹോട്ടലും (6th ) താജ് മഹൽ പാലസ് ഹോട്ടലും(8th ) ഉൾപ്പെടും.
ഏഷ്യയിലെ 10 റിസോർട് ഹോട്ടലുകളിൽ രാജസ്ഥാനിലെ മൂന്നു ഹോട്ടലുകളാണുള്ളത്. ജയ്‌പൂരിലെ താജ് ഹോട്ടൽ ആയ റംബാഗ് പാലസ് ഹോട്ടൽ ഒൻപതാം സ്ഥാനത്തും ഉദയ്പൂരിലെ ലീല ഹോട്ടൽ ഏഴാം സ്ഥാനത്തും ഒബ്‌റോയ് വന്യവിലാസ് ,രത്തബോർ മൂന്നാം സ്ഥാനവും അലങ്കരിക്കുന്നു.
https://www.facebook.com/Malayalivartha