മുള്ളയന്‍ ഗിരിയിലേക്ക് ഒരു യാത്ര
കര്‍ണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മുള്ളയന്‍ഗിരി. ഇത് ഒരു കൊടുമുടി മാത്രമല്ല.ഇതിന്റെ നെറികയില്‍ എത്തിയാല്‍ മനോഹരമായ പച്ചപ്പില്‍ പൊതിഞ്ഞു നില്‍ക്കുന്ന ഒരു ക്ഷേത്രവും കാണാം.
കാപ്പികളുടെ നാടാണ് മുള്ളയന്‍ ഗിരിയിലേക്ക് പോകുന്നവഴിയുള്ള ചിക്മഗളൂര്‍. സഞ്ചാരികള്‍ക്കായി ഒരു കോഫി മ്യൂസിയവും ഇവിടെയുണ്ട്. ഇവിടേക്ക് പോകാന്‍ ബാംഗളൂറിലെ ഹസ്സന്‍ എന്ന സ്ഥലത്തുനിന്നും 55 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി. സഞ്ചാരികള്‍ക്ക് ഇവിടെ വരാനുള്ള ഏറ്റവും നല്ല കാലാവസ്ഥ ഓഗസ്റ്റ് -മെയ് മാസങ്ങളിലാണ്.
കാടിനു നടുവിലെ കല്ലട്ടിഗിരി ജല പാതയും പച്ചപ്പിന്റെ താഴ്‌വരയായ കെമ്മന്നഗുണ്ടിയും ചരിത്ര സ്മൃതികള്‍ പേറുന്ന മാര്‍ലെയും ബെലവാടിയും ചിക്മഗളൂര്‍ നല്‍കുന്ന മനോഹരമായ കാഴ്ചകളാണ്.
ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് എം.ജി പാര്‍ക്കില്‍ സായാഹ്ന സവാരിക്കും സൗകര്യമുണ്ട്. പാര്‍ക്കിനുള്ളിലൂടെ യാത്ര ചെയ്യാന്‍ ഒരു കളി തീവണ്ടിയും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha