മാന്തല്‍പട്ടി, നട്ടുച്ചയ്‌ക്കും കോടമഞ്ഞ്
കുടക് ജില്ലയിലാണ് മാന്തല്‍പട്ടി. ഇത് ഒരു ഹില്‍ സ്റ്റേഷനാണ്. കുടക് ജില്ലയിലെ മടിക്കേരി ടൗണില്‍ നിന്ന് 45 മിനിട്ട് യാത്ര ചെയ്‌താല്‍ മാന്തല്‍പട്ടിയിലെത്താം. നട്ടുച്ചയ്‌ക്കും കുളിരുപെയ്‌തിറങ്ങുന്ന കാറ്റും കൈയെത്തിയാല്‍ തൊടാമെന്ന രീതിയില്‍ ആകാശവും ഇവിടത്തെ പ്രത്യേകതയാണ്.
പശ്‌ചിമഘട്ടത്തില്‍ ജൈവവൈവിധ്യങ്ങളുടെ അപൂര്‍വ കലവറയായി അറിയപ്പെടുന്ന പുഷ്‌പഗിരി വന്യജീവി സങ്കേതത്തിലെ ഉയര്‍ന്ന ഗിരിശൃംഗങ്ങളിലൊന്നാണ് മാന്തല്‍പട്ടി. ഉയരം സമുദ്രനിരപ്പില്‍നിന്ന് 3265 അടി. 10292.149 ഹെക്‌ടറിലായിവ്യാപിച്ചുകിടക്കുന്ന പുഷ്‌പഗിരി വന്യജീവി സങ്കേതത്തിന്റെനേര്‍ക്കാഴ്‌ച തന്നെയാണ് മാന്തല്‍പട്ടിയുടെ പ്രാധാന്യം.പുഷ്‌പഗിരി (4280 അടി), പര്‍വതഗിരി ബെട്ട (3927.5 അടി), കുമാരപര്‍വതം (3497.5 അടി) എന്നീ ഗിരിശൃംഗങ്ങള്‍ക്കൊപ്പം പശ്‌ചിമഘട്ട മലനിരകളുടെ കാഴ്‌ചയും കൂടിയാകുമ്പോള്‍ സഞ്ചാരികളും വിസ്‌മയഭരിതരാവുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha