എയര്‍ ബലൂണില്‍ നാടു കാണാന്‍ ഇറങ്ങിയ വിനോദസഞ്ചാരികള്‍ പറന്നിറങ്ങിയത് ജയിലില്‍
ഹോട്ട് എയര്‍ ബലൂണില്‍ നാടു കാണാന്‍ ഇറങ്ങിയ വിനോദസഞ്ചാരികള്‍ പറന്നിറങ്ങിയത് ജയിലില്‍. വെസ്റ്റ് ഇന്‍ഡീസ് സ്വദേശികളായ രണ്ട് സ്ത്രീകളും ബലൂണ്‍ ഓപ്പറേറ്ററുമാണ് പറന്ന് പറന്ന് അവസാനം അജ്‌മേര്‍ ജയില്‍ വളപ്പിനുള്ളില്‍ ഇറങ്ങിയ്ത്.
രാജസ്ഥാനിലെ അജ്‌മേറിലെ പുഷ്‌കര്‍ മേഖലയില്‍ നിന്ന് ബലൂണില്‍ കയറിയതാണിവര്‍. ബലൂണ്‍ ഓപ്പറേറ്ററും കൂടെയുണ്ടായിരുന്നു. എന്നാല്‍ ശക്തമായ കാറ്റില്‍ ബലൂണിന് നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്നാണ് അജ്‌മേര്‍ ജയില്‍ വളപ്പിനുള്ളില്‍ ബലൂണ്‍ വീണത്.
ഈ സമയം തടവുപുള്ളികള്‍ സെല്ലിനുള്ളലായിരുന്നു. നാടകീയമായി ബലൂണ്‍ വീണത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. വിനോദ സഞ്ചാരികളെയും ബലൂണ്‍ ഓപ്പറേറ്ററെയും ഒരു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
അനധികൃതമായി ജയിലിനുള്ളില്‍ പ്രവേശിച്ചതിന് ബലൂണ്‍ ഓപ്പറേറ്റര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha