സഞ്ചാരികളുടെ പറുദീസ ഗോവ
അടുത്തകാലത്തായി സഞ്ചാരികളുടെ പറുദീസയായ് മാറിക്കൊണ്ടിരിക്കുകയാണ് ഗോവ. പ്രകൃതിരമണീയമായ കാലാവസ്ഥയും സമാധാനാന്തരീക്ഷവും ഗോവയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ. പടിഞ്ഞാറന്‍ തീരപ്രദേശത്തെ കൊങ്കണ്‍ മേഖലയിലാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം.
ബീച്ച് ടൂറിസത്തിന്റെ ലോകത്തിലെ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയില്‍ നിന്നും ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തരുന്നതും ഈ കൊച്ചു സംസ്ഥാനത്തു നിന്നുമാണ്. പനാജിയാണ് ഗോവയുടെ തലസ്ഥാനം. വാസ്‌ഗോഡഗാമയാണ് ഇവിടത്തെ വലിയ പട്ടണം. കിഴക്കിന്റെ റോം എന്നും വിശേഷണമുണ്ട്. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. പ്രശസ്‌തമായ ഗോവന്‍ കടല്‍ത്തീരവും, ചരിത്രമുറങ്ങുന്ന നഗരങ്ങളും നിരവധി ടൂറിസ്റ്റുകളെ ഗോവയിലേക്കാകര്‍ഷിക്കുന്നു.
https://www.facebook.com/Malayalivartha