കാവേരീ നദിയിലെ ശിവന സമുദ്ര വെള്ളച്ചാട്ടം
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കാവേരി നദിയിലെ ദ്വീപാണ് ശിവ്‌ന സമുദ്രം. ഇതിനോട് ചേര്‍ന്നുള്ള ഇരട്ട ജലപാതങ്ങളാണ് ശിവ്‌ന സമുദ്രം വെള്ളച്ചാട്ടം. ഡക്കാന്‍ സമതലങ്ങള്‍ പിന്നിട്ട് ഒഴുകുന്ന കാവേരീ നദി ഈ സ്ഥലത്തു വെച്ച് രണ്ട് ശാഖകളായി പിരിഞ്ഞ് ഒഴുകുന്നു. ഈ ശാഖകള്‍ക്കിടയില്‍ രൂപപ്പെട്ട കരഭാഗമാണ് ദ്വീപ്.
ശിവ്‌ന സമുദ്രത്തിന് ഇരുവശത്തുമായി പാറയിടുക്കുകളിലൂടെ ഒഴുകി ഉദ്ദേശം രണ്ട് കിലോമീറ്റര്‍ അകലത്തില്‍ വീണ്ടും രണ്ടു ജലപാതങ്ങള്‍ രൂപം കൊള്ളുന്നു. ഇവയില്‍ കിഴക്കു വശത്തെ ജലപാതം ഗഗനാചുക്കി വെള്ളച്ചാട്ടമെന്നും പടിഞ്ഞാറുള്ളത് ഭരാചുക്കിയെന്നും അറിയപ്പെടുന്നു.
വര്‍ഷം മുഴുവന്‍ വെള്ളമുണ്ടെങ്കിലും മഴക്കാലത്ത് (ജൂലൈ- ഒക്ടോബര്‍) സൗന്ദര്യവും ഗാംഭീര്യവും പൂര്‍ണത പ്രാപിക്കുന്നു.
രണ്ടു ജലപാതങ്ങളും സമീപത്താണെങ്കിലും വ്യൂപോയിന്റുകള്‍ തമ്മില്‍ ഉദ്ദേശം പതിനഞ്ചു കിലോമീറ്റര്‍ അകലമുണ്ട്.
മൈസൂരുവില്‍ നിന്ന് 60 കി.മീ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ബെംഗളൂരുവില്‍ നിന്ന് 139 കിലോമീറ്റര്‍. ബെംഗളൂരു- മൈസൂരു ഹൈവേയില്‍ മദ്ദൂര്‍, മലവെള്ളി വഴിയാണ് ശിവ്‌ന സമുദ്രം എത്തുക. ബെംഗളൂരുവില്‍ നിന്ന് കനകപുര, മല വെള്ളി വഴിയും ഇവിടെ എത്താം.
1902-ല്‍ സ്ഥാപിച്ച ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ ഏഷ്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ്.
ഹൊയ്‌സാല ശൈലിയിലുള്ള ക്ഷേത്രങ്ങള്‍ക്കു പ്രശസ്തമായ സോംനാഥ്പുര്‍, മണല്‍ മൂടിയ ക്ഷേത്രമെന്നു പ്രസിദ്ധിയാര്‍ജിച്ച തലക്കാട് എന്നിവ ഇതിനൊപ്പം സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്.
https://www.facebook.com/Malayalivartha