ആനകൾ വിഹരിക്കുന്ന സ്ഥലം; മയിലുകൾ പീലി നീട്ടി ആടുന്ന സ്ഥലം; യാത്രകളെ സ്നേഹിക്കുന്നവരെ മുതുമല മാടി വിളിക്കുന്നു
യാത്രകളെ സ്നേഹിക്കത്തവരായി ആരാണുള്ളത്? യാത്രകളെ ഇഷ്ട്ടപ്പെടുന്നവർ അറിയുക. ലോകപ്രശസ്തമായ മുതുമല .... മുതുമലയുടെ കാഴ്ചകൾ സുന്ദരമാണ്...അതിന്റെ വിശേഷങ്ങൾ അറിയാം .. ഇടതുര്‍ന്ന നീലഗിരി വനങ്ങള്‍ക്കുള്ളിലായി പ്രകൃതിയുടെ സ്വന്തം വിസ്മയക്കൂടെന്ന പോലെ മുതുമല നില കൊള്ളുന്നു. കേരളം,തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനം കൂടിയാണിത്. രാജ്യത്തിന്റെ പ്രകൃതി സമ്പത്തിന്റെ നിറക്കാഴ്ച്ചയെന്നോണം മുതുമല വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു. 1940 ലാണ് വന്യജീവി സങ്കേതം ഇവിടെ സ്ഥാപിച്ചത്. വ്യത്യസ്തങ്ങളായ ഒട്ടേറെ സസ്യവര്‍ഗ്ഗങ്ങളുടെയും ജന്തുജീവജാലങ്ങളുടെയും അപൂര്‍വ്വ സംഗമ സ്ഥാനമാണിവിടം.അവിടെ രാത്രി രണ്ടുമണിയോടെ കാട്ടാനകൾ വരും അവ ചെറുതായി ചീറ്റുന്ന ശബ്ദം കേൾക്കാൻ കഴിയും . കുറേനേരം ആനയുടെ ശബ്ദം കേട്ട് ഉറങ്ങാൻ കഴിയില്ല . . മുതുമലയുടെ കാഴ്ചകൾ ഇങ്ങനെയാണ്. അപ്രതീക്ഷിതമായി വന്യമൃഗങ്ങൾ വന്നു പോകും . ഗുഡല്ലൂരിൽ നിന്നുള്ള യാത്രയിൽ തന്നെ ആനകളെ കാണാൻ സാധിക്കും . നിലമ്പൂരിൽ നിന്നു പതിവു വഴിയായ നാടുകാണിച്ചുരം താണ്ടി മുകളിലേക്ക്. എങ്കി മുളകൾ അതിരിടുന്ന സുന്ദരവഴിയെത്തുന്നത് നാടുകാണിയിലാണ് . ഇടത്തോട്ടുപോയാൽ വയനാട്. വലത്തോട്ട് ഗൂഡല്ലൂർ. ഗൂഡല്ലൂരിൽനിന്ന് ആവശ്യത്തിനു പഴവും മറ്റു ലഘുആഹാരങ്ങളും വാങ്ങി കാടുകയറാം . വൈകി, മുതുമല കടുവാസങ്കേതത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന തെപ്പക്കാട്ടിലെത്തിയാൽ അവിടെ കാടിനു നടുവിൽ ഒരു ഓഫീസ് ഉണ്ട് . ഒരു മുക്കവല. വലത്തോട്ട് ഊട്ടിയും മസിനഗുഡിയും.
ഇവിടേയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ യാത്രാപദ്ധതി ഇങ്ങനെ വേണം തയാറാക്കാൻ. മൂന്നുദിവസം വേണം ഈ സ്ഥലത്തിന്റെ മനോഹാരിത കണ്ടു ആസ്വദിച്ച് യാത്ര ചെയ്യണമെങ്കിൽ . രാവിലെ എറണാകുളത്തുനിന്ന് ഇറങ്ങിയാൽ പതിനൊന്നു മണിയോടെ നിലമ്പൂരിലെത്തും . ശേഷം മൂന്നുമണിയോടെ മുതുമലയിലെത്തും . വൈകിട്ടത്തെ സഫാരിയിൽപങ്കുചേരാൻ സാധിക്കും . രാത്രിയിൽ ഉറങ്ങാം. അതിരാവിലെ മസിനഗുഡിയിലേക്കും ഗോപാൽസ്വാമിബേട്ടയിലേക്കും പോയിവരാം. നിലമ്പൂരിൽ തിരിച്ച് എത്തുമ്പോൾ രാത്രിയാകും.
https://www.facebook.com/Malayalivartha