എട്ടാം മഹാത്ഭുതമായി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ – നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഏതാണെന്നു ചോദിച്ചാൽ അത് നമ്മുടെ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ സർദാർ സരോവർ ഡാമിന് സമീപം പണിതീർത്ത സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ്..
182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 8 അത്ഭുതങ്ങളില്‍ ഉള്‍പ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എസ്സിഒയില്‍ അംഗമായ രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിച്ചുകൊണ്ടാണ് നര്‍മദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപില്‍ 2018 ല്‍ ഏകതാ പ്രതിമ സ്ഥാപിച്ചത്.2989 കോടി രൂപ ചെലവഴിച്ചാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്നു പേരിട്ടിരിക്കുന്ന ഈ അതികായ പ്രതിമ പണി തീർത്തിരിക്കുന്നത്. 189 മീറ്ററാണ് ഈ പ്രതിമയുടെ ഉയരം. അതായത് മുൻപ് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ചൈനയിലെ സ്പ്രിങ് ടെമ്പിൾ ബുദ്ധയെക്കാൾ 23 മീറ്റർ കൂടുതൽ ഉയരത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി.
135 മീറ്റര്‍ ഉയരത്തില്‍ പ്രതിമയുടെ നെഞ്ച് ഭാഗം വരെ സന്ദര്‍ശകര്‍ക്ക് പോകുവാന്‍ സാധിക്കും. ഇവിടെ ഒരുക്കിയിരിക്കുന്ന വ്യൂവിംഗ് ഗാലറിയില്‍ നിന്ന് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ മനോഹാരിത വീക്ഷിക്കാന്‍ കഴിയും, വിന്ധ്യ- സത്പുര മലനിരകളുടേയും നര്‍മ്മദ വാലിയുടേയും ദൃശ്യങ്ങളും ഇവിടെ നിന്ന് കാണാം .ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരട്ടിയോളം വരും സ്റ്റാച്യു ഓഫ് യൂണിറ്റി
2018 നവംബർ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 7.81 ലക്ഷം പേരാണ് പട്ടേൽ പ്രതിമ കാണാനെത്തിയത്.കഴിഞ്ഞ അഞ്ചു വർഷമായി സർദാർ സരോവർ ഡാം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിവർഷം ശരാശരി 8.22 ലക്ഷമായിരുന്നു. എന്നാൽ പട്ടേൽ പ്രതിമ ഉദ്ഘാടനം ചെയ്തു മൂന്നുമാസത്തിനകം എട്ടു ലക്ഷത്തോളം സഞ്ചാരികളെത്തി..
2018ൽ, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായിരുന്ന ഒക്ടോബർ 31നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ ഉദ്ഘാടനം ചെയ്തത്. എൽ ആൻഡ് ടി എന്ന കമ്പനിയ്ക്കായിരുന്നു നിർമാണച്ചുമതല. പ്രശസ്തനായ ശിൽപി രാം സുതാർ ആയിരുന്നു പ്രതിമ രൂപകൽപ്പന ചെയ്തത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ അനേകം വ്യത്യസ്ത ചിത്രങ്ങൾ പരിശോധിച്ചതിനും മറ്റു പഠനങ്ങൾക്കും ശേഷമാണ് പ്രതിമ രൂപകൽപ്പന ചെയ്തത്.
25000 ടൺ ഉരുക്കും 90000 ടൺ സിമന്റും 1850 ടൺ വെങ്കലവും ഉപയോഗിച്ചായിരുന്നു പ്രതിമയുടെ നിർമ്മാണം. ഏകദേശം മൂന്നര വർഷത്തോളം മാത്രമേ ഈ പ്രതിമ നിർമ്മിക്കുവാനായി എടുത്തുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. ഏകദേശം 3500 നിർമ്മാണ തൊഴിലാളികളുടെയും 250 ഓളം എൻജിനീയർമാരുടെയും പരിശ്രമത്തിൻ്റെ ഫലമായാണ് ഇത്രവേഗത്തിൽ പ്രതിമാ നിർമ്മാണം പൂർത്തിയായത്. പ്രതിമയിലെ വെങ്കലപാളികൾ ഉറപ്പിക്കാൻ 200 ഓളം ചൈനീസ് വിദഗ്ധരായിരുന്നു പണിയെടുത്തത്
സഞ്ചാരികൾക്ക് ടിക്കറ്റ് എടുത്ത് സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാം .. പുറമെ നിന്നും പ്രതിമയുടെ സൗന്ദര്യം ആസ്വദിക്കുവാനായി 120 രൂപയുടെ ടിക്കറ്റും അകത്തു കയറുവാൻ 350 രൂപയുടെ ടിക്കറ്റുമാണ് എടുക്കേണ്ടത്. www.soutickets.in എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെയാണ് പ്രവേശനസമയം. ഇവിടെ ഗുജറാത്ത് ടൂറിസം വകുപ്പ് 52 മുറികളോടെ ‘ശ്രേഷ്ഠ ഭാരത് ഭവൻ’ എന്ന പേരിൽ ഒരു ത്രീ സ്റ്റാർ ഗെസ്റ്റ് ഹൗസ് പണികഴിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ആധുനിക സൗകര്യങ്ങളടങ്ങിയ ടെന്റുകൾ കൊണ്ടുള്ള രണ്ടു ടെന്റ് സിറ്റികളും അവിടെ ഉണ്ട് . ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വേണമെങ്കിൽ ഈ ടെന്റുകളിൽ താമസിക്കുകയും ചെയ്യാം
ഗുജറാത്ത് ടൂറിസത്തിൻ്റെ വളർച്ചയിൽ ലോകത്തെ എട്ടാം അത്ഭുതമായ സ്റ്റാച്യു ഓഫ് യൂണിറ്റി ഒരു സുപ്രധാന പങ്ക് വഹിക്കുമെന്ന് തീർച്ച
https://www.facebook.com/Malayalivartha