ഇത് അപൂർവങ്ങളിൽ അപൂർവമായ ക്ലിക്ക് ; ഒളിഞ്ഞിരിക്കാൻ വിരുതനായ കൊമ്പൻ മൂങ്ങയുടെ ചിത്രമെടുത്ത് ശ്രീജിത്ത് പിള്ള
പച്ചപ്പും ഹരിതാഭയും നിറഞ്ഞ അതിസുന്ദര നാടാണ് ഭാരതം. അതീവ മൂല്യമുള്ള നിരവധി വൃക്ഷലതാതികളുടെയും പക്ഷിമൃഗാതികളുടെയും കലവറ. ദൈവത്തിന്റെ സ്വന്തം നാടായ കേരളം മുതൽ സ്വർഗ്ഗ ഭൂമിയായ കാശ്മീർ വരെ നീണ്ടു നിവർന്നു കിടക്കുന്ന പുണ്യ ഭൂമി. നമുക്ക് അവകാശപ്പെടാൻ ഇല്ലാത്തതായി ഒന്നുമില്ല. പ്രകൃതിയുടെ അനവധി സമ്മാനങ്ങൾ നമുക്ക് സ്വന്തമായുണ്ട്. അത്തരമൊരു അത്ഭുത സമ്മാനത്തെ തേടിയിറങ്ങിയതായിരുന്നു യുവ ഫോട്ടോഗ്രാഫറായ ശ്രീജിത്ത് പിള്ള. പക്ഷികളെയും മൃഗങ്ങളെയും തന്റെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ ആഗ്രഹിക്കുന്ന ഒരു യുവ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഒളിച്ചിരിക്കാൻ മിടുക്കനായ എന്നാൽ കണ്ടുപിടിക്കാൻ ഒട്ടേറെ പ്രയാസമുള്ള കൊമ്പൻ മൂങ്ങയെ തേടിയിറങ്ങിയതായിരുന്നു ശ്രീജിത്ത്. ഒടുവിൽ ചെന്നെത്തിപ്പെട്ടത് തമിഴ്നാട്ടിലെ പ്രശസ്ത പക്ഷി സങ്കേതമായ കൂന്തന്‍കുളത്തും.
പക്ഷികളുടെ മാത്രം ഒരു വിസ്‌മയ പ്രപഞ്ചം തന്നെയാണ് ഈ സങ്കേതം. ഗ്രാമത്തിന്റേതായ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയ ഒരു പക്ഷി സങ്കേതം. പ്രകൃതി സൗന്ദര്യം വേണ്ടുവോളം ഇവിടെയുണ്ട്. മനസ്സിനെ കുളിർപ്പിക്കുന്ന കാറ്റും അകമ്പടിയായി ഇടക്കിടക്കെത്തും. തടാകങ്ങളും തണ്ണീർ തടങ്ങളും നല്ല ശുദ്ധമായ ദാഹ ജലം സമ്മാനിക്കും. ശുദ്ധമായ വെള്ളത്തിന്റെ രുചി നാവിൽ നിറയും. പക്ഷെ ആരെയാണോ തേടിയിറങ്ങിയത് അവനെ മാത്രം കണ്ടുകിട്ടിയില്ല. കൊമ്പൻ മൂങ്ങയെന്ന പേരിൽ അറിയപ്പെടുന്ന ഈ ഇന്ത്യൻ ഈഗിൾ ആളൊരു വിരുതനാണ്. എവിടെയെങ്കിലും ഒളിച്ചിരുന്നാൽ പിന്നെ കണ്ടെത്താൻ പ്രയാസം. പ്രകൃതിയുടെ നിർമാതാവ് തന്നെ ഇവന് ശത്രുക്കളിൽ നിന്നും സ്വയം രക്ഷ നേടാനുള്ള പ്രതിരോധ സംവിധാനം നൽകിയിട്ടുണ്ട്. കാരണം പരിസരവുമായി പെട്ടെന്ന് ഇണങ്ങിച്ചേരുന്ന വിധത്തിലാണ് ഇവയുടെ നിറവും രൂപവും. അതുകൊണ്ട് തന്നെ എളുപ്പത്തിൽ മറഞ്ഞിരിക്കാൻ ഇവക്ക് കഴിയും.
മുങ്ങയത്തേടി ശ്രീജിത്ത് പല ദൂരങ്ങൾ താണ്ടി. പാറക്കെട്ടുകൾ പലതും താണ്ടി. എങ്കിലും കൊമ്പൻ മൂങ്ങയെ മാത്രം കണ്ടില്ല. ഒടുവിൽ ക്ഷീണിച്ച് തളർന്ന് ഒരു മുൾച്ചെടിയുടെ താഴെ അൽപ്പനേരം ഇരുന്നു. ദൈവത്തിന്റെ ഇടപെടൽ എന്നുതന്നെ പറയാം. എങ്ങുനിന്നോ മൂങ്ങ പ്രത്യക്ഷപ്പെട്ടു. ഒരു പനയിൽ ഇരിക്കുകയായിരുന്നു അവൻ. അപ്പൊൾ തന്നെ ക്യാമറ തയ്യാറാക്കി പടമെടുത്തു. പിന്നീട് പാറ ഇടുക്കിൽ നിന്നും അവന്റെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു. ചുവന്ന കണ്ണുകള്‍, തലയില്‍ കൊഞ്ചുപോലുള്ള തൂവല്‍ ആകൃതി, ഗാംഭീര്യ ഭാവം, വെള്ളയും തവിട്ടും നിറത്തിൽ തൂവലുകൾ, ഒറ്റ നോട്ടത്തിൽ പനയുടെ തടി ആണെന്നെ തോന്നൂ, വിടർന്ന ചിറകുകളും, കൂർത്ത ചുണ്ടുകളും. ആളൊരു വല്യ പുള്ളിയാണെന്നു ഒറ്റ നോട്ടത്തിൽ അറിയാം. ശ്രീജിത്തിന്റെ പ്രതിഭ തെളിയുകയായിരുന്നു ഓരോ ചിത്രങ്ങളിലും. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ.
കൊമ്പൻ മൂങ്ങ, റോക്ക് ഈഗിൾ, ബംഗാൾ ഈഗിൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം കാണാൻ സാധിക്കുന്ന വലിയ കൊമ്പുള്ള ഇനം മൂങ്ങകളാണ് ഇവ . യുറേഷ്യൻ കഴുകൻ-മൂങ്ങയുടെ ഉപജാതിയായി ആണ് ഇവയെ പരിഗണിച്ചിരിക്കുന്നത് . മലയോര, പാറക്കെട്ടുകളുള്ള വനങ്ങളിൽ ആണ് സാദാരണയായി ഇവ കാണപ്പെടുന്നത്. ഏതായാലും വളരെ കഷ്ടപ്പാടുകൾ അതിജീവിച്ചാണെങ്കിലും കൊമ്പൻ മൂങ്ങയെ കണ്ടെത്തി ചിത്രമെടുക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ശ്രീജിത്ത് പിള്ള എന്ന ഫോട്ടോഗ്രാഫർ.
https://www.facebook.com/Malayalivartha