ഗോവിന്ദ്‌ഘട്ടിലേയ്‌ക്ക് ഒരു യാത്ര
ഹിമാലയത്തിലേക്കു തുറക്കുന്ന വാതിലാണ് ഗോവിന്ദ്‌ഘട്ട്. യുണെസ്‌കോ, വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി തെരെഞ്ഞെടുത്തിട്ടുള്ള, പൂക്കളുടെ താഴ്‌വര ഇവിടെയാണ്. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിഖ് ക്ഷേത്രം, ഇവിടെ നിന്നും അല്‌പം കൂടി ഉയരത്തിലാണ്. ഹേവ്‌കുണ്ഡ് എന്നാണ് ആ സ്ഥലത്തിന്റെ പേര്. ഗംഗാനദിയുടെ തീരത്തു കൂടിയാണ് അവിടേക്കുള്ള യാത്ര . കാവി വസ്‌ത്രധാരികളായ ഹൈന്ദവര്‍ ഗംഗയില്‍ നിന്നുള്ള വെള്ളം കോരികൊണ്ടുപോകുന്നതു സാധാരണ കാഴ്‌ചയാണെങ്കിലും ഗംഗയ്‌ക്കു സമാന്തരമായി ഒരു ഓറഞ്ചു നദി ഒഴുകുന്നതായി തോന്നും. മരണസമയത്ത് ഗംഗാജലം കുടിക്കുന്നത് അവരുടെ ആത്മാവിനെ സ്വര്‍ഗ്ഗത്തിലെത്തിക്കും എന്ന വിശ്വാസമുള്ളതിനാല്‍, ഗംഗാജലം ശേഖരിച്ചു നൂറുക്കണക്കിനു മൈലുകള്‍ അകലെയുള്ള വീടുകളില്‍ എത്തുകയാണ് ചെയ്യുന്നത്.
ഗോവിന്ദ്‌ഘട്ട് യാത്രയ്‌ക്കു വരുന്നവര്‍ സാധാരണയായി രാത്രി കഴിച്ചു കൂട്ടുന്നത് റിഷികേശിലാണ്. അവിടെ നിന്നും ഗോവിന്ദ്‌ഘട്ടിലേയ്‌ക്ക് ബസിലും ചെന്നെത്താം. അതുകഴിഞ്ഞ് എട്ടുമൈല്‍ ദൂരം ഘാന്‍ഗരിയയിലേയ്‌ക്കുള്ള മലകയറ്റാണ്. വര്‍ഷത്തില്‍ ആകെ നാലുമാസത്തിലെ ആ ഗ്രാമം സജീവമാകയുള്ളൂ. കാരണം മഞ്ഞുതൂകി നടപ്പാതകള്‍ കാണാനാവുന്ന അവസരം അപ്പോള്‍ മാത്രമാണുണ്ടാവുക. 3000 അടി ഉയരത്തിനപ്പുറമാണ് ഘാന്‍ഗരിയ. ബ്രിട്ടീഷ് മലകയറ്റക്കാരനായ ഫ്രാങ്ക് സ്‌മിത്ത് ആണ് ഗോവിന്ദ്‌ഘാട്ടിന് പൂക്കളുടെ താഴ്‌വര എന്നു പേരു നല്‍കിയത്.
ഭൂമിയില്‍ ദൈവം പൂക്കളെ വര്‍ഷിപ്പിച്ച സ്ഥലം എന്നാണ് പ്രാദേശികമായി അതുവരെ അതിനെ വിളിച്ചിരുന്നത്. അതിലൂടെ ഒഴുകുന്ന പുഷ്‌പവാടി നദിയുടെ കളരവം മാത്രമേ അവിടത്തെ നിശബ്‌ദ്ധതയെ ഭഞ്‌ജിക്കുകയുള്ളൂ. ഉയര്‍ന്ന സ്ഥലത്തു വച്ചുണ്ടാകുന്ന ശ്വാസസംബന്ധമായി പ്രശ്‌നങ്ങള്‍ പൊളിഞ്ഞു വീഴുമോ എന്നു തോന്നിപ്പിക്കുന്ന പാലം, കുന്നുകയറ്റത്തിന്റെ ബുദ്ധിമുട്ടുകള്‍ എന്നിവ എല്ലാം കടന്ന് അവിടെ എത്തുമ്പോഴാകട്ടെ, സഹിച്ച കഷ്‌ടപ്പാടിനെക്കാള്‍ പ്രതിഫലം കിട്ടി എന്നു തോന്നിപ്പിക്കുന്ന കാഴ്‌ചയാണ് മുന്നിലുണ്ടാവുക. പര്‍പ്പിള്‍, പിങ്ക്, സ്വര്‍ണ്ണനിറം, നീലനിറം എന്നിങ്ങനെ വിവിധ നിറത്തില്‍ റോസുകള്‍, പോപ്പികള്‍, ഓര്‍ക്കിഡുകള്‍, മരിഗോള്‍ഡുകള്‍, ഡെയ്‌സികള്‍, അനിമോണുകള്‍ എന്നിങ്ങനെ സര്‍വ്വ വിധത്തിലുമുള്ള പൂക്കള്‍ താഴ്‌വരയിലുണ്ടാവും. അവിടെ നിന്നാല്‍ 20,000 അടി ഉയരത്തില്‍ ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളുടെ മുകളറ്റം കാണുകയും ചെയ്യാം.
തങ്ങളുടെ ഗുരു ഗോവിന്ദ് സിങ്ങ് ഇരുന്നു ധ്യാനം ചെയ്‌ത സ്ഥലമെന്ന് സിഖുകള്‍ വിശ്വസിക്കുന്ന ഹേവ്‌കുണ്ഡ് സാഹിബ്, 13600 അടി ഉയരത്തിലാണ് അത്രയും ഉയരത്തില്‍ ചെന്നെത്താന്‍ വേണ്ട പരിശ്രമങ്ങള്‍ എത്രയെന്നു ചിന്തിക്കുമ്പോഴാണ്, ഈ മലനിരകളും നദികളുമൊക്കെ ഇത്ര പാവനമായി ഇത്രയും കാലം നിലനിന്നതിന്റെ രഹസ്യം മനസ്സിലാക്കുന്നത്.
https://www.facebook.com/Malayalivartha