പോകാം കൊടകിലേക്കൊരു മനോഹരയാത്ര
കര്‍ണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കൊടക് . കൂര്‍ഗ് എന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്. തെക്ക്പടിഞ്ഞാറു കര്‍ണാടകത്തില്‍ പശ്ചിമഘട്ടത്തില്‍ 4,100 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലായിട്ടാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്.മടിക്കേരി, വിരാജ്‌പേട്ട്, സോംവാര്‍പേട്ട് എന്ന് മൂന്ന് താലൂക്കുകള്‍. മടിക്കെരി, വിരാജ്‌പേട്ട് എന്നീ അസംബ്ലി മണ്ഡലങ്ങള്‍. കുടക് ജില്ല മൈസൂര്‍ പാര്‍ലമന്റ് മണ്ഡലത്തിന്റെ ഭാഗമാണ് 2001ലെ കനേഷുമാരി പ്രകാരം ഇവിടത്തെ ജനസംഖ്യ 5,48,561 ആണ്. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് കൊടകില്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്.
അബ്ബി വെള്ളച്ചാട്ടം, ഗദ്ദിഗെ, ഓംകാരേശ്വരക്ഷേത്രം, മടിക്കേരി കോട്ട, രാജാസീറ്റ്, നിസര്‍ഗ്ഗധാം, ഹാരങ്കി ഡാം, ദുബാരെ ആനക്യാമ്പ് എന്നിങ്ങനെ നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളാമുള്ളത്. മടിക്കേരിയില്‍ നിന്നും മൈസൂര്‍ റൂട്ടില്‍ 8 കിലോമിറ്റര്‍ ദുരെയാണ് അബ്ബി വെള്ളച്ചാട്ടം. മടിക്കേരിയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങള്‍ നില്‍ക്കുന്ന ഭൂമി. ഇസ്ലാമിക് ശൈലിയില്‍ തീര്‍ത്ത മൂന്നു കുടിരങ്ങളാണുള്ളത്. . വീരരാജേന്ദ്രന്റെയും പത്‌നിമഹാദേവിഅമ്മയുടെയും സ്മരണക്കാണ് നടുവിലെ കുടീരം അതിനു രണ്ടുവശമായി അദ്ദേഹത്തിന്റെ മരുമകന്‍ ലിംഗരാജേന്ദ്രന്റെ യും അദ്ദേഹത്തിന്റെ.
രാജഗുരു രുദ്രപ്പയുടെയും കുടീരങ്ങളാണ് 1820കളില്‍ ആണ് ഇവ പണികഴിപ്പിച്ചതെന്നു കരുതുന്നു. അതിനുസമീപമായി ആരാധനാമൂര്‍ത്തിയായ ശിവന്റെ ഓര്‍മ്മക്ക് രണ്ട് നന്ദിപ്രതിമകളുണ്ട്. ഇന്ന് പുരാവസ്തുവകുപ്പിന്റെ കീഴില്‍ ഒരു നല്ല ഉദ്യാനമായി ഇവിടം പരിപാലിക്കുന്നു. രാവിറ്റെ 10മണിമുതല്‍ കുടീരത്തിന്റെ ഉള്ളീല്‍ കയറി ദര്‍ശിക്കാവുന്നതാണ്. മടിക്കേരി നഗരത്തില്‍ മുസ്ലിം വാസ്തുമാതൃകയില്‍ നിര്‍മ്മിക്കപ്പേട്ട വിശ്വനാഥക്ഷേത്രം. ഇവിടുത്തെ ഒരുരാജാവ് ഒരു സാത്വികനായ ബ്രാഹ്മണനെ വധിച്ചു എന്നും ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവത്തിനു പരിഹാരമായി കാശിയില്‍ നിന്നും വിശ്വനാഥനെ ഇവിടെ കൊണ്ടുവന്നു പൂജിക്കാന്‍ തുടങ്ങി എന്നും ഐതിഹ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha