യാത്ര പോകാൻ ഒരുങ്ങുകയാണോ ? ഈ കാര്യങ്ങൾ എടുക്കാൻ മറക്കല്ലേ! നിങ്ങളുടെ യാത്രകൾ കൂടുതൽ മനോഹരമാക്കാൻ ഇവ നിങ്ങളെ സഹായിക്കും
യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. യാത്രകൾ എന്നും നമുക്ക് നൽകുന്നത് മനോഹരമായ ഓർമ്മകളാണ്. ഒരു യാത്രയ്ക്ക് പോകുമ്പോൾ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങൾ നമ്മളൊരു യാത്രയ്ക്ക് തിരിക്കുമ്പോൾ കയ്യിൽ കരുതിയിരിക്കണം. പലപ്പോഴും യാത്രയ്ക്ക് തിരിക്കുമ്പോൾ പലതും നമ്മൾ എടുക്കാറില്ല പക്ഷേ ഒരു യാത്ര പോകുമ്പോൾ നമ്മൾ ഇതൊക്കെ തീർച്ചയായിട്ടും നമ്മുടെ കയ്യിൽ കരുതിയിരിക്കണം. ഇല്ലെങ്കിൽ നമ്മൾക്ക് മുട്ടൻ പണി കിട്ടും. അത് എന്തൊക്കെയാണെന്ന് നോക്കാം;-
കുടിവെള്ളം
യാത്രയ്ക്ക് പോകുമ്പോൾ കയ്യിൽ കരുത്തേണ്ടുന്ന ഒന്നാണ് കുടിവെള്ളം. കാരണം എപ്പോഴാണ് നമുക്ക് ദാഹിക്കുന്നത് എന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഒരു ബോട്ടിലും അതിൽ നിറയെ വെള്ളവും നമ്മൾ കയ്യിൽ കരുതിയിരിക്കുക തന്നെ വേണം. നമ്മൾ വെള്ളം വാങ്ങിക്കുമ്പോൾ നമുക്ക് കുടിക്കാൻ പറ്റുന്നത് തന്നെയാണോ എന്നൊക്കെ നോക്കി വേണം വെള്ളം വാങ്ങിക്കാനും അത് കുടിക്കാനും.
കുരുമുളക് സ്പ്രേ
കുരുമുളക് സ്പ്രേ കയ്യിൽ വച്ചിരിക്കണം. കാരണം സ്ത്രീകളാണ് യാത്ര ചെയ്യുന്നതെങ്കിൽ തീർച്ചയായിട്ടും ഇതിന്റെ ആവശ്യമുണ്ട്. നമ്മുടെ രാജ്യത്ത് നമുക്ക് അറിയാം വളരെ പീഡനങ്ങൾ അരങ്ങേറുന്നുണ്ട്. അപ്പോൾ അത്തരത്തിൽ എന്തെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടായാൽ അവരെ നേരിടാൻ തീർച്ചയായിട്ടും നമ്മുടെ കയ്യിൽ കുരുമുളക് സ്പ്രേ ഉണ്ടായിരിക്കുന്നതാണ് നന്നായിരിക്കും.
മൊസ്‌ക്വിറ്റോ റിപ്പല്ലന്റ്
തീർച്ചയായും നമ്മൾ യാത്ര ചെയ്യുമ്പോൾ കൊതുക് വലയും കൊണ്ട് നടക്കാൻ കഴിയില്ല. നമുക്ക് അറിയാം കൊതുക് അപകടകാരിയാണ്. പലയിടങ്ങളിലൂടെ കൊതുക് എന്തൊക്കെ രോഗങ്ങളാണ് നമ്മുക്ക് പകർത്തി തരുക എന്ന് പറയാനാകില്ല അതുകൊണ്ടു തന്നെ ഒരു മൊസ്‌ക്വിറ്റോ റിപ്പല്ലന്റ് കരുതണം.
സൺസ്‌ക്രീൻ
ഉറപ്പായിട്ടും സൺസ്‌ക്രീനും കയ്യിൽ കരുതണം. കാരണം സൂര്യന്റെ വെട്ടമൊക്കെ അടിച്ച് നമ്മുടെ ചർമ്മത്തിന് വളരെയധികം ദോഷങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അപ്പോൾസൺസ്‌ക്രീൻ മുഖത്തും കൈകളിലും ഒക്കെ പുരട്ടുക. യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ച് അത് ചെയ്യുക.
മാസ്‌ക്,സാനിറ്റൈസർ
തീർച്ചയായിട്ടും ഇന്നത്തെ സമൂഹത്തിൽ കൊറോണ വലിയൊരു വെല്ലുവിളിയാണ് അതുകൊണ്ടുതന്നെ മാസ്കും സാനിറ്റൈസറും കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിനുള്ള പണം കയ്യിൽ കരുതണം.
https://www.facebook.com/Malayalivartha