21 ദ്വീപുകൾക്ക് പേരിടൽ ചടങ്ങ് ഉടൻ.. ഈ ദ്വീപുകൾ അറിയപ്പെടുന്നത് ഇനി മുതൽ ഇങ്ങനെ...യാത്ര തിരിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23-ന് ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പേരിടുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും.പേരില്ലാത്ത 21 ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്‌കാരങ്ങൾ ലഭിച്ച ജേതാക്കളുടെ പേരുകൾ നൽകും. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിലാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നാമത്തിലുളള ദ്വീപിൽ നിർമ്മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയുടെ അനച്ഛാദന കർമം നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്ര പ്രധാന്യവും നേതാജിയുടെ സ്മരണയും കണക്കിലെടുത്ത് 2018-ൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. ഈ അവസരത്തിൽ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്തിരുന്നു. നെയിൽ അയലന്റ്, ഹാവ്‌ലോക്ക് അയലന്റ് എന്നിവ പുനർനാമകരണം ചെയ്ത് ഷഹീദ് ദ്വീപ്, എന്നിങ്ങനെ നാമകരണം നടത്തി.
ദ്വീപുകൾക്ക് നൽകാൻ ഉദ്ദേശിച്ചിരിക്കുന്ന മറ്റ് നാമങ്ങൾ:
മേജർ സോമന്ത് ശർമ, സുബേദാറും ഓണററി ക്യാപ്റ്റൻ കരം സിംഗ്, സെക്കൻ് ലെഫ്റ്റനന്റ്, രാമ രഘോബ റാണെ, നായിക് ജാദുനാഥ് സിംഗ്, കമ്പനി ഹവിൽദാർ, മേജർ പിരു സിംഗ്, ക്യാപ്റ്റൻ ജി എസ് സലാരിയ, ലെഫ്റ്റനന്റ് കേണൽ ധൻ സിംഗ് ഥാപ്പ, സുബേദാർ ജോഗീന്ദർ സിംഗ്, മേജർ ഷൈതാൻ സിംഗ്, കമ്പനി ക്വാർട്ടമാസ്റ്റർ ഹവീൽദർ അബ്ദുൽ ഹമീദ്, ലഫ്റ്റനന്റ് കേണൽ അർദേശിൽ ബർസോർജി താരാപൂർ, ലാൻസ് നായിക് ആൽബർട്ട് എക്ക, മേജർ ഹോഷിയാർ സിംഗ്, സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ ഖേത്രപാൽ, ഫ്‌ളൈയിംഗ് ഓഫീസർ നിർമ്മൽജിത് സിംഗ്, സെഖോൺ, മേജർ രാമസ്വാമി പരമേശ്വരൻ, നായിബ് സുബേദാർ ബാന സിംഗ്, ക്യാപ്റ്റൻ വിക്രം ബത്ര, ലഫ്റ്റനന്റ് മനോജ് കുമാർ, പാണ്ഡെ, സുബേദാർ മേജർ സഞ്ജയ് കുമാർ, റിട്ട.സുബേദാർ മേജർ യോഗേന്ദ്ര സിംഗ്.
രാജ്യത്തിന്റെ ധീരന്മാർക്കുളള എക്കാലത്തെയും ആദരാവായിരിക്കും ഇത്. രാജ്യത്തിന്റെ നായകന്മാർ എന്നും ഓർമ്മിക്കപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.
https://www.facebook.com/Malayalivartha