ചിലകാര്യങ്ങൾ ചെയ്യാൻ തോന്നിയാൽ പിന്നെ മറിച്ചൊന്നും ആലോചിക്കാതെ ചെയ്യുന്ന മനുഷ്യരുണ്ട്... അങ്ങനെ ഒരു മനുഷ്യനാണ് കിം ജെഹിയോൻ എന്ന ദക്ഷിണകൊറിയക്കാരൻ... വിമാനം പിടിച്ച് ഇൻഡ്യയിൽ വന്ന് കരിൻപിൻ ജ്യൂസ് കുടിക്കണമെങ്കിൽ എത്രത്തോളം താൽപര്യവും നിഷ്ചയദാർഷ്ഠ്യവും ഉണ്ടായിരിക്കും? കിം ന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയെ...
ജ്യൂസ് കുടിക്കാൻ വേണ്ടി മാത്രം ഇൻഡ്യയിലേക്ക് വിമാനം കയറിയ കിം ഒരു ഫുഡ് വ്ലോഗറാണ്. കരിൻപിൻ ജ്യൂസാണ് കിം ജെഹിയോന്റെ മനംകവർന്നത്. ഇൻഡ്യയിൽ പറന്നിറങ്ങിയ ഉടൻ ചെയ്ത കാര്യം എന്ന തലക്കെട്ടോടെ ചിത്രങ്ങളും വീഡിയോയും അടക്കം കിം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ദക്ഷിണകൊറിയയിൽ നിന്ന് കരിൻപിൻ ജ്യൂസ് കുടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പുറപ്പെട്ട കിം, യാത്ര പുറപ്പെടുന്നതുമുതലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ ചെയ്തിട്ടുണ്ട്. വിമാന യാത്ര മുതലുള്ള ഓരൊ കാഴ്ചകളും നിറഞ്ഞ ഷോര്‍ട്ട് വീഡിയോയാണ് യുവാവ് പങ്കുവച്ചത്.
വിമാനമിറങ്ങി കുറച്ചുദൂരം ബസ്സിലും കുറച്ചു ദൂരം ബൈക്കിലും സഞ്ചരിച്ചാണ് മഹാരാഷ്ട്രയിലെ ഒരു ജ്യൂസ് കടയിലെത്തിയത്. കടക്കാരന്‍ ഒരു ഗ്ലാസ് നിറയെ കരിമ്പിന്‍ ജ്യൂസ് യുവാവിന് നല്‍കി. ഒറ്റയടിക്ക് ജ്യൂസ് അകത്താക്കുകയായിരുന്നു യുവാവ്. പിന്നാലെ ഒരു കരിമ്പിന്‍ കഷ്ണം കടിച്ച് കഴിക്കുന്നതും വീഡിയോയില്‍ കാണാം. അതും യുവാവിന് ഇഷ്ടമാണത്രേ. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്നോ നാലോ തവണയായി കരിൻപിനെക്കുറിച്ചും കരിൻപിൻ ജ്യൂസിനെക്കുറിച്ചും കിം തന്റെ വ്ലോഗുകളിൽ സൂചിപ്പിച്ചിട്ടുണ്ട്.
അന്നേ കരിമ്പിനോടുള്ള ഇഷ്ടവും വ്ലോഗ് ആരാധകർക്ക് മനസ്സിലായിരുന്നു എന്ന് പല കമന്റുകളും കാണുമ്പോൾ നമുക്ക് മനസിലാവും. മറ്റ് പല ഇൻഡ്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ സ്ഥലങ്ങളിൽ ലഭിക്കുന്ന രുചിയരമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് നിരത്തി കിം നെ അവിടേക്ക് സ്വഗതം ചെയ്യുക കൂടി ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ വന്നിട്ട് ഇതൊക്കെ കഴിക്കാതെ പോയോ എന്നു ചോദിച്ചുകൊണ്ട്, അവിടത്തെ ആഹാരങ്ങൾ പറഞ്ഞുകൊടുക്കുന്നു ചിലർ. ഏതായാലും എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്ര ലൈക്കുകളാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. പലപ്പോഴും വഴിയോരങ്ങളിലും കാർണിവൻ മൈതാനങ്ങളിലും മറ്റും കരിൻപിൻ കൂമ്പാരവും, കരിമ്പ് ചതച്ച് നീരെയുക്കാൻ അടുത്തൊരു മെഷീനും കാണാറുണ്ടെങ്കിലും കിംന്റെ വീഡിയോയോടുകൂടി കരിൻപിൻ ജ്യൂസിന്റെ തലവര മാറി എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. കരിമ്പിന്‍ ജ്യൂസ് പ്രേമികള്‍ ആണ് ആദ്യം തന്നെ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുള്ളത്.
കരിമ്പിന്‍ ജ്യൂസിനെ കുറിച്ചുള്ള ഗുണങ്ങളാണ് പലരും കമന്‍റ് ബോക്സിലൂടെ പങ്കുവച്ചത്.
ദാഹം മാറ്റാന്‍ പറ്റിയ നല്ലൊരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. രുചികരവും പോഷകസമ്പുഷ്ടവുമായ കരിമ്പിന്‍ ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നല്‍കുന്നു. മാത്രമല്ല ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്.
കരിമ്പിൽ കൊഴുപ്പ് ഒട്ടും ഇല്ല. സ്വാഭാവികമായ മധുരം ഉള്ളതുകൊണ്ട് കരിമ്പിന്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട കാര്യമില്ല. 100 ഗ്രാം കരിമ്പില്‍ ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ഉദരത്തിന്റെ ആരോഗ്യത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇതൊക്കെയായിട്ടും നാരങ്ങാവെള്ളത്തോളം കരിമ്പിന് പോപ്പുലാരിറ്റി ഇല്ലെന്നത് വാസ്തവം എന്നാണ് ചിലരുടെ കമന്റ്. പക്ഷേ ഇനിയങ്ങോട്ട് കരിമ്പിന്റെ തലവര മാറുമെന്ന് തന്നെയാണ് കരുതുന്നത്. നിരവധി ഫോളോവേഴ്സുള്ള കിംന്റെ കരിമ്പിൻ ജ്യൂസ് പ്രേമം തന്നെ കാരണം.
ന്യൂസ് ഡെയ്ക്
മലയാളിവാർത്ത
https://www.facebook.com/Malayalivartha